ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡിലേക്ക് മടങ്ങിയെത്തുമോ ? |Cristiano Ronaldo

ഈ വർഷം ജനുവരിയിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യയിലെ അൽ-നാസറിലേക്ക് മാറിയത്. പോർച്ചുഗീസ് സൂപ്പർതാരം പ്രതിവർഷം 175 മില്യൺ പൗണ്ടിന് ജൂൺ 2025 വരെയുള്ള കരാറിലാണ് അൽ നസ്റിൽ എത്തിയത്. എന്നാൽ അൽ-നാസറുമായുള്ള റൊണാൾഡോയുടെ ഭാവി അനിശ്ചിതത്വത്തിലാണെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

വെറും നാല് മാസത്തിന് ശേഷം സൗദി പ്രോ ലീഗ് വിടുന്നതിനെക്കുറിച്ച് സ്‌ട്രൈക്കർ ഇതിനകം ആലോചിക്കുന്നു. റൊണാൾഡോ അൽ-നാസറിനെ ഉപേക്ഷിച്ച് ലാ ലിഗ വമ്പൻമാരായ റയൽ മാഡ്രിഡിനായി വീണ്ടും കളിക്കാൻ ആഗ്രഹിക്കുന്നുവെന്ന് EI നാഷണൽ റിപ്പോർട്ട് ചെയ്തു.എന്നാൽ ഒരു കളിക്കാരനെന്ന നിലയിൽ റയൽ മാഡ്രിഡിലേക്ക് മടങ്ങാനുള്ള റൊണാൾഡോയുടെ ശ്രമങ്ങൾ നടക്കില്ല.കാരണം റൊണാൾഡോ കളി അവസാനിപ്പിക്കുമ്പോൾ മാത്രമേ ക്ലബിൽ ഒരു അംബാസഡർ റോൾ വാഗ്ദാനം ചെയ്യുകയുള്ളൂവെന്ന് റിപ്പോർട്ട്.

ലോസ് ബ്ലാങ്കോസ് പ്രസിഡന്റ് ഫ്ലോറന്റിനോ പെരസ് റൊണാൾഡോയുടെ തിരിച്ചുവരവിന് എതിരാണെന്ന് പറയപ്പെടുന്നു, കാരണം 38 കാരനായ താരത്തിന് ക്ലബ്ബിൽ കളിക്കാരൻ എന്ന നിലയിൽ വലിയ സ്വാധീനം ചെലുത്താൻ സാധിക്കില്ല എന്നറിയാം .വെറ്ററൻ സ്‌ട്രൈക്കർ സ്പാനിഷ് തലസ്ഥാനത്ത് അംബാസഡർ റോൾ സ്വീകരിക്കാൻ സാധ്യതയില്ല. സാന്റിയാഗോ ബെർണബ്യൂവിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ തകർപ്പൻ വിജയമാണ് നേടിയത്. റയൽ മാഡ്രിഡിനായി 438 മത്സരങ്ങളിൽ നിന്ന് 451 ഗോളുകൾ നേടിയ അദ്ദേഹം ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ്. അതിനാൽ, റൊണാൾഡോ തന്റെ കരിയർ റയൽ മാഡ്രിഡിനൊപ്പം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നതിൽ അതിശയിക്കാനില്ല.

റൊണാൾഡോ മറ്റേതെങ്കിലും യൂറോപ്യൻ ക്ലബ്ബിനെ പരിഗണിക്കുമോ എന്ന് കണ്ടറിയണം.അൽ-നാസറിലേക്കുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഞെട്ടിക്കുന്ന നീക്കം റിയാദിലെ ആരാധകരുടെ പ്രതീക്ഷകൾ വർദ്ധിപ്പിച്ചിരുന്നു. എന്നിരുന്നാലും റൊണാൾഡോയുടെ വരവ് ഫലങ്ങളിൽ കുറവുണ്ടാക്കുകയും അൽ-നാസറിന് സൗദി പ്രോ ലീഗിലെ ഒന്നാം സ്ഥാനം നഷ്ടപ്പെടുകയും അവർ സൗദി അറേബ്യൻ കപ്പിൽ നിന്ന് പോലും പുറത്താകുകയും ചെയ്തു.

റൊണാൾഡോ തന്റെ പുതിയ ക്ലബിനായി 15 മത്സരങ്ങളിൽ നിന്ന് 12 ലീഗ് ഗോളുകൾ നേടിയിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ സമീപകാല ഫോം അത്ര മികച്ചതല്ല.വരാനിരിക്കുന്ന മത്സരങ്ങളിൽ റൊണാൾഡോയ്ക്ക് തന്റെ ഫോം കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. മെയ് 8 ന് നടക്കുന്ന അവരുടെ അടുത്ത ലീഗ് മത്സരത്തിൽ അൽ-ഖലീജുമായി അൽ-നാസർ മത്സരിക്കും.

Rate this post