സൗദി പ്രോ ലീഗിൽ ഇന്നലെ അൽ ഫീഹയ്‌ക്കെതിരെ അൽ നാസർ ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. മത്സരത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. പൊസഷനിൽ ആധിപത്യം പുലർത്തിയെങ്കിലും അൽ ഫെയ്ഹ ദൃഢമായ പ്രതിരോധം പുറത്തെടുത്തതോടെ പോർച്ചുഗീസ് താരത്തിനും സംഘത്തിനും ഗോൾ കണ്ടെത്താനായില്ല.
ക്രിസ്റ്റ്യാനോ റൊണാൾഡോ മത്സരഫലത്തിൽ വളരെ നിരാശനായിരുന്നു എന്ന് താരത്തിന്റെ പ്രവൃത്തികളിൽ നിന്നും വ്യക്തമായ കാര്യമായിരുന്നു. മത്സരത്തിന് ശേഷം എതിർടീമിന്റെ താരങ്ങളുമായി വാക്കേറ്റം നടത്തിയ താരം അതിനു ശേഷം കോപാകുലനായാണ് ഡ്രസിങ് റൂമിലേക്ക് പോയത്. അൽ അദാലയ്‌ക്കെതിരായ മുൻ മത്സരത്തിൽ രണ്ട് ഗോളുകൾ നേടിയ റൊണാൾഡോ മികച്ച ഫോമിലായിരുന്നു, എന്നാൽ അൽ ഫെയ്ഹയ്‌ക്കെതിരെ അത് ആവർത്തിക്കാൻ സാധിച്ചില്ല.
ആദ്യപകുതിയിൽ അവസരം ലഭിച്ചെങ്കിലും റൊണാൾഡോക്ക് ഗോളാക്കാൻ സാധിച്ചില്ല.രണ്ടാം പകുതിയിൽ ഒരു ഫ്രീ കിക്ക് ഗോളാക്കി മാറ്റാനും അദ്ദേഹത്തിന് കഴിഞ്ഞില്ല. ഫൈനൽ വിസിലിൽ ഇരു ടീമുകളിലെയും കളിക്കാർ തമ്മിൽ വാക്കേറ്റമുണ്ടായപ്പോൾ അൽ നാസറിന്റെ നിരാശ വ്യക്തമായിരുന്നു.നടന്ന മത്സരത്തിലും എതിർടീമിന്റെ ആരാധകർ റൊണാൾഡൊക്കെതിരെ ലയണൽ മെസിയുടെ പേര് ഉപയോഗിക്കുകയുണ്ടായി.
Cristiano Ronaldo after the end of the game.pic.twitter.com/XBXq45ir31
— CristianoXtra (@CristianoXtra_) April 9, 2023
മത്സരത്തിന് ശേഷം റൊണാൾഡോ ഡ്രസിങ് റൂമിലേക്ക് വരുമ്പോഴാണ് ആരാധകർ മെസിയുടെ പേര് വിളിച്ചു പറഞ്ഞത്.അൽ ഫെയ്ഹയ്‌ക്കെതിരായ സമനില അൽ നാസറിന്റെ കിരീട മോഹങ്ങൾക്ക് തിരിച്ചടിയാകും, കാരണം അവർ അൽ ഇത്തിഹാദിനെ മറികടന്ന് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തുമെന്ന് അവർ പ്രതീക്ഷിച്ചിരുന്നു.ഏപ്രിൽ 18 ചൊവ്വാഴ്ച അൽ നാസർ അൽ ഹിലാലിനെ നേരിടും.ആ മത്സരത്തിൽ സ്കോർഷീറ്റിൽ തിരിച്ചെത്താനും അൽ ഇത്തിഹാദിലെ വിടവ് നികത്താൻ ടീമിനെ സഹായിക്കാനും റൊണാൾഡോ പ്രതീക്ഷിക്കുന്നു.