2023 ലെ ഏറ്റവും മികച്ച ടീമിൽ നിന്നും ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഒഴിവാക്കി, ലയണൽ മെസ്സി ടീമിൽ | Cristiano Ronaldo

ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫുട്ബോൾ ഹിസ്റ്ററി ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് (IFFHS) 2023-ലെ മികച്ച ടീമിനെ തെരഞ്ഞെടുത്തു.. മാഞ്ചസ്റ്റർ സിറ്റിയുടെ താരങ്ങളാണ് ലൈനപ്പിൽ ആധിപത്യം പുലർത്തിയത്. 2023 ലെ ടോപ് സ്കോററായ ക്രിസ്റ്റ്യാനോ റൊണാൾഡോ ടീമിൽ ഇടം കണ്ടെത്തിയില്ല. എന്നാൽ ഇന്റർ മയാമി സൂപ്പർ താരം ലയണൽ മെസ്സി ടീമിൽ ഇടം കണ്ടെത്തി.

പോർച്ചുഗീസ് മാസ്ട്രോ തന്റെ ക്ലബ്ബും രാജ്യവുമായി ഒരു വർഷം സമാനതകളില്ലാത്ത പ്രകടനമാണ് പുറത്തെടുത്തത്.ക്ലബ്ബിനും രാജ്യത്തിനുമായി 2023 ൽ 53 ഗോളുകളും 15 അസിസ്റ്റുകളും നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോ പ്രായത്തെ വെല്ലുവിളിക്കുന്ന പ്രകടനമാണ് നടത്തിയത്.എന്നിട്ടും IFFHS ജൂറി ലോകത്തിലെ ഏറ്റവും മികച്ച ആദ്യ ഇലവനിൽ ഇടം നേടുന്നതിന് റൊണാൾഡോ യോഗ്യമല്ലെന്ന് വിലയിരുത്തി.IFFHS പുറത്തിറക്കിയ ലൈനപ്പിൽ മുന്നേറ്റ നിരയിൽ കൈലിയൻ എംബാപ്പെ, എർലിംഗ് ഹാലൻഡ്, ഹാരി കെയ്ൻ എന്നിവരാണ് അണിനിരക്കുന്നത്.

ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി ടീമിൽ ആധിപത്യം പുലർത്തുന്നുണ്ട്. 2023 ലെ ഐഎഫ്എഫ്എച്ച്എസ് ലോക ടീമിൽ അഞ്ച് കളിക്കാർ ഇടം നേടി. എർലിംഗ് ഹാലൻഡ്, കെവിൻ ഡി ബ്രൂയിൻ, റോഡ്രി, റൂബൻ ഡയസ്, എഡേഴ്സൺ എന്നിവർ ടീമിലുണ്ട്.ബയേൺ മ്യൂണിക്ക് സഖ്യം അൽഫോൻസോ ഡേവീസും കിം മിൻ ജേയും പതിനൊന്നിൽ ഇടം നേടി. റയൽ മാഡ്രിഡ് സെൻസേഷൻ ജൂഡ് ബെല്ലിംഗ്ഹാം മധ്യനിരയിൽ ലയണൽ മെസ്സിക്കൊപ്പം കളിക്കും.

സൗദി പ്രോ ലീഗിൽ കളിക്കുന്നതാണ് റൊണാൾഡോയെ ഒഴിവാക്കിയതിലെ പ്രധാന കാരണം.മറ്റ് പ്രീമിയർ സോക്കർ ലീഗുകളെ അപേക്ഷിച്ച് ലീഗിന്റെ കുറഞ്ഞ മത്സരക്ഷമതയാണ് ഇതിനു കാരണം. എന്നാൽ മേജർ ലീഗ് സോക്കറിൽ (MLS) കളിക്കുന്ന മെസ്സിയെ മികച്ച ടീമിൽ ഉൾപ്പെടുത്തിയത് കണക്കിലെടുക്കുമ്പോൾ ഇത് ന്യായമായി ആരാധകർക്ക് തോന്നുന്നില്ല.ക്രിസ്റ്റ്യാനോ റൊണാൾഡോ IFFHS റാങ്കിംഗിൽ നിന്ന് പുറത്താവുന്നത് ആദ്യമല്ല.2]023 ലെ മികച്ച 10 കളിക്കാരുടെ പട്ടികയിൽ നിന്ന് അൽ-നാസർ സൂപ്പർതാരത്തെ ഒഴിവാക്കിയിരുന്നു.

Rate this post