“മാഞ്ചസ്റ്റർ യുണൈറ്റഡിൽ ക്രിസ്ററ്യാനോയുടെ ഭാവിയെന്താകും ? റാൽഫ് റാംഗ്നിക്ക് പറയുന്നു”| Manchester United
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇടക്കാല മാനേജർ റാൽഫ് റാങ്‌നിക്ക് ടീമിന്റെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഭാവിയെക്കുറിച്ചുള്ള തന്റെ ചിന്തകൾ വെളിപ്പെടുത്തി. ചെൽസിക്കെതിരായ മത്സരത്തിൽ റൊണാൾഡോ യുണൈറ്റഡിനായി സമനില ഗോൾ നേടി തന്റെ ഗോളടി മികവ് തുടർന്നു . എന്നിരുന്നാലും 37-കാരന്റെ യൂണൈറ്റഡിലെ ഭാവി ഇപ്പോളും വലിയ ചോദ്യ ചിഹ്നമാണെന്നും അദ്ദേഹം പറഞ്ഞു.
പുതുതായി നിയമിതനായ മാനേജർ എറിക് ടെൻ ഹാഗിനെ കാണുമ്പോൾ റൊണാൾഡോയുടെ യുണൈറ്റഡ് ഭാവി ചർച്ചാ വിഷയങ്ങളിൽ ഒന്നായിരിക്കുമെന്ന് റാംഗ്നിക്ക് പറഞ്ഞു.“ഞങ്ങൾക്കിടയിൽ അതിനെക്കുറിച്ച് സംസാരിക്കേണ്ടിവരും, എറിക്കും ഞാനും ബോർഡും അതിനെ കുറിച്ച് ചർച്ച ചെയ്യണം.ക്രിസ്റ്റ്യാനോയ്ക്ക് മറ്റൊരു വർഷത്തെ കരാർ ഉണ്ട്, ക്രിസ്റ്റ്യാനോ എന്താണ് ചെയ്യാൻ ആഗ്രഹിക്കുന്നതെന്ന് കാണുകയും കണ്ടെത്തുകയും അയാൾ തുടരാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് നോക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. എനിക്ക് ഇതുവരെ എറിക്കുമായി സംസാരിക്കാൻ കഴിഞ്ഞിട്ടില്ല, അത്കൊണ്ട് റൊണാൾഡോയുടെ ഭാവി ഇപ്പോൾ സംസാരിക്കുന്നതിൽ അർത്ഥമില്ല” .
ചെൽസിക്കെതിരായ സമനിലയ്ക്ക് ശേഷം സംസാരിക്കവെ തന്റെ കാലാവധി പൂർത്തിയാകുന്നതിനെത്തുടർന്ന് ടീമിന്റെ കൺസൾട്ടന്റായി തുടരുമെന്ന് റാംഗ്നിക്ക് സമ്മതിച്ചു.“ഇന്ന് രാത്രി നമുക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിനെക്കുറിച്ച് സംസാരിക്കാം, ഇതാണ് വിഷയം. കൺസൾട്ടൻസി റോളിൽ ഞാൻ തീർച്ചയായും തുടരുമെന്ന് എനിക്ക് ഉറപ്പിക്കാം. ഇതുവരെ ഞാനും എറിക്കും സംസാരിച്ചിട്ടില്ല. പക്ഷേ ഞാൻ കൂടുതൽ സന്തോഷവാനും സഹായിക്കാനും കാര്യങ്ങൾ മെച്ചപ്പെടുത്താനും തയ്യാറാണ്. ഓസ്ട്രിയൻ ദേശീയ ടീമുമായുള്ള സാധ്യമായ റോളിനെക്കുറിച്ച് ചോദിച്ചപ്പോൾ, റാൻനിക്ക് പറഞ്ഞു
Rangnick on Cristiano Ronaldo's future: "His attitude, he's 37 – it's not normal. If he plays like he did yesterday he can still be a big help to this team" 🔴 #MUFC
— Fabrizio Romano (@FabrizioRomano) April 29, 2022
"It's ten Hag and also Cristiano's decision for what he can do next, but his performance was great", he told Sky. pic.twitter.com/JmPFUAgKvG
അതേസമയം അടുത്ത സീസണിൽ റൊണാൾഡോ ക്ലബിൽ തുടരാൻ തീരുമാനിച്ചാലും ഒരു സ്‌ട്രൈക്കറുടെ വരവ് ആരാധകർക്ക് പ്രതീക്ഷിക്കാമെന്നും റാങ്നിക്ക് കൂട്ടിച്ചേർത്തു. റൊണാൾഡോയുടെ കുറച്ചു നാളത്തെ പ്രകടനവും 37-ാം വയസ്സിൽ അദ്ദേഹത്തിന്റെ മനോഭാവവും എല്ലാവർക്കും ഉണ്ടാകുന്നത് സാധാരണമല്ലെന്നും അദ്ദേഹം പറഞ്ഞു.“ഇന്നത്തെപ്പോലെ കളിക്കുകയാണെങ്കിൽ അദ്ദേഹത്തിന് ഇപ്പോഴും ഈ ടീമിന് വലിയ സഹായമാകാൻ കഴിയും. അടുത്തതായി എന്തുചെയ്യാനാകുമെന്നത് എറിക്കിന്റെയും ക്രിസ്റ്റ്യാനോയുടെയും തീരുമാനമാണ്, എന്നാൽ ഇന്ന് അദ്ദേഹത്തിന്റെ പ്രകടനം വളരെ മികച്ചതായിരുന്നു, ”രംഗ്നിക്ക് കൂട്ടിച്ചേർത്തു.
2021-ലെ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ക്ലബ്ബിലേക്ക് മടങ്ങിയതിന് ശേഷം റൊണാൾഡോ യുണൈറ്റഡിനായി മികച്ച പ്രകടനം നടത്തി.28 EPL 2021-22 മത്സരങ്ങളിൽ നിന്ന് 17 ഗോളുകൾ നേടിയ അദ്ദേഹം 2021-22 യുവേഫ ചാമ്പ്യൻസ് ലീഗിൽ ഏഴ് മത്സരങ്ങൾ കളിച്ചപ്പോൾ ആറ് ഗോളുകളും നേടിയിട്ടുണ്ട്. റൊണാൾഡോയുടെ പോർച്ചുഗീസ് സഹതാരം ബ്രൂണോ ഫെർണാണ്ടസാണ് 9 ഗോളുമായി രണ്ടാം സ്ഥാനത്ത്.