അൽ നാസറിന്റെ തോൽവിയിൽ അനായാസ ഗോളവസരം നഷ്ടപ്പെടുത്തി ക്രിസ്റ്റ്യാനോ റൊണാൾഡോ |Cristiano Ronaldo

അറബ് ക്ലബ് ചാമ്പ്യൻസ് കപ്പിലെ അൽ-നാസറിന്റെ വിജയത്തിൽ മികച്ച പങ്ക് വഹിച്ചതിന് ശേഷം, ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ടീം സൗദി പ്രോ ലീഗ് 2023/24 സീസണിലെ തുടക്കം നിരാശയുടേതായി മാറി.അൽ-നാസർ ഇതുവരെ രണ്ടു മത്സരത്തിൽ കളിക്കുകയും രണ്ടിലും പരാജയപ്പെടുകയും ചെയ്തു.

അൽ താവൂണിനെതിരെ 0-2ന്റെ തോൽവിയാണ് ടീം ഏറ്റുവാങ്ങിയത്. മത്സരത്തിൽ ക്രിസ്റ്റ്യാനോ നിരവധി തവണ ഗോളിന്റെ അടുത്തെത്തിയെങ്കിലും ലക്ഷ്യം കാണാൻ സാധിച്ചില്ല.റൊണാൾഡോയുടെ നിലവാരമനുസരിച്ച് ഒരു ലളിതമായ ഗോൾ അവസരം നഷ്ടപ്പെടുത്തുകയും ചെയ്തു.ത്സരത്തിന്റെ 20 ആം മിനുട്ടിൽ ലവാംബ അൽ താവൂന് ലീഡ് നൽകിയിരുന്നു.

സമനില ഗോളിനായി അൽ നാസർ ശ്രമിക്കുന്നതിനിടയിൽ 63 ആം മിനുട്ടിൽ ഇടതു വിങ്ങിൽ നിന്നും ലഭിച്ച ലോങ്ങ് ബോൾ സ്വീകരിച്ച റൊണാൾഡോ ഗോൾ കീപ്പർ മാത്രം മണ്ണിൽ നിൽക്കെ സ്പേസ് ഉണ്ടാക്കാൻ ശ്രമിക്കുകയും തിരശ്ചീനമായി പോകുകയും ചെയ്തു. എന്നാൽ അത് മുതലെടുത്ത എതിർ പ്രത്യോധ താരങ്ങൾ ക്രിസ്റ്റ്യാനോയുടെ കാലിൽ നിന്നും പന്ത് റാഞ്ചിയെടുത്തു. റൊണാൾഡോയുടെ നിലവാരമനുസരിച്ച് ഒരു സുവർണ അവസരം തന്നെയായിരുന്നു അത്.

പിന്നാലെ ഇഞ്ചുറി ടൈമിൽ അൽ-താവൂൺ രണ്ടമത്തെ ഗോളും നേടി മൂന്ന് പോയിന്റ് ഉറപ്പിച്ചു.അൽ-നാസറിന് ഇത് തുടർച്ചയായ രണ്ടാം തോൽവിയാണ്.തോൽവിയുടെ അടിസ്ഥാനത്തിൽ ടീം ടേബിളിൽ 15-ാം സ്ഥാനത്താണ്.വരും ആഴ്ചകളിൽ അൽ-നാസർ അവരുടെ സ്ഥാനം മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കാം.

5/5 - (1 vote)