ക്രിസ്റ്റ്യാനോ റൊണാൾഡോ കരിയറിൽ തന്റൊടൊപ്പം കളിച്ച ഏറ്റവും മികച്ച കളിക്കാരെ തിരഞ്ഞെടുത്തു. ഈ വർഷമാദ്യം മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ഒരു ഫ്രീ ട്രാൻസ്ഫറിൽ റൊണാൾഡോ അൽ-നാസറിൽ ചേർന്ന റൊണാൾഡോ 38 ആം വയസ്സിലും മികച്ച ഫോം തുടരുകയാണ്.38 കാരനായ റൊണാൾഡോക്ക് കഴിഞ്ഞ വേൾഡ് കപ്പിൽ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ല.
ക്വാർട്ടർ ഫൈനലിൽ മൊറോക്കോയോട് തോറ്റ് പുറത്താവുകയും ചെയ്തു.ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ മികച്ച പ്ലെയിംഗ് ഇലവനിൽ യുണൈറ്റഡിൽ നിന്ന് മൂന്ന്, റയൽ മാഡ്രിഡിൽ നിന്ന് ഏഴ്, യുവന്റസിൽ നിന്ന് ഒരാൾ മാത്രമാണ് റൊണാൾഡോയുടെ ആദ്യ നിരയിൽ ഇടം നേടിയത്. സെർജിയോ റാമോസ്, റിയോ ഫെർഡിനാൻഡ്, ജോർജിയോ ചില്ലിനി, മാഴ്‌സെലോ എന്നിവർ പിന് നിരയിൽ അണിനിരക്കും.
ഗോൾകീപ്പറായി തെരഞ്ഞെടുത്തത് ഐക്കർ കാസിലാസിനെയാണ്.മുൻ യുണൈറ്റഡ് മിഡ്ഫീൽഡർ പോൾ സ്കോൾസിനും ലൂക്കാ മോഡ്രിച്ചിനുമൊപ്പം ടോണി ക്രൂസ് മധ്യനിരയിൽ അണിനിരക്കും.ആക്രമണത്തിലേക്ക് വരുമ്പോൾ റൊണാൾഡോക്കൊപ്പം കരിം ബെൻസെമയും ഗാരെത് ബെയ്‌ലും വെയ്ൻ റൂണിയും അണിനിരക്കും .
ഓൾഡ് ട്രാഫോർഡിൽ റൊണാൾഡോ- റൂണി ഏവരുടെയും പേടി സ്വപ്നമായിരുന്നു. ബെർണബ്യൂവിൽ പ്രശസ്ത ബിബിസി ത്രയം യൂറോപ്പിൽ റയൽ മാഡ്രിഡിനെ മുൻനിരയിൽ എത്തിക്കാൻ സാധിച്ചു.അൽ-നാസർ ഫോർവേഡ് തന്റെ നീണ്ട കരിയറിൽ അഞ്ച് ചാമ്പ്യൻസ് ലീഗ് നേടിയിട്ടുണ്ട.