പോർച്ചുഗൽ ജേഴ്സിയിൽ 200-ാം ഗെയിമിൽ സ്‌കോർ ചെയ്‌തതിന് ശേഷം യൂറോ 2024 സ്വപ്നത്തെക്കുറിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ |Cristiano Ronaldo
200 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഗിന്നസ് വേൾഡ് റെക്കോർഡ് ലഭിച്ചു.ഐസ്‌ലൻഡിനെതിരായ യൂറോ 2024 യോഗ്യതാ മത്സരത്തിലാണ് റൊണാൾഡോ പോർച്ചികൾ ജേഴ്സിയിൽ 200 ആം തവണയും കളത്തിൽ ഇറങ്ങിയത്.അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരവുമാണ് റൊണാൾഡോ.
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നേട്ടം ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്‌സ് അംഗീകരിച്ചു. ഐസ്‌ലൻഡിനെതിരായ പോരാട്ടത്തിന് മുമ്പ് പോർച്ചുഗൽ ക്യാപ്റ്റന് തന്റെ നേട്ടത്തിനുള്ള സർട്ടിഫിക്കറ്റ് സമ്മാനിച്ചു.അന്താരാഷ്ട്ര ഫുട്‌ബോളിലെ റൊണാൾഡോയുടെ നീണ്ട നേട്ടങ്ങളുടെ പട്ടികയിലേക്ക് ഇത് മറ്റൊരു റെക്കോർഡാണ്. ഇതുവരെ 200 മത്സരങ്ങളിൽ നിന്ന് 123 ഗോളുകൾ നേടിയ അൽ നാസർ മുൻനിര അന്താരാഷ്ട്ര ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച ഗോൾ സ്‌കോററാണ്. ഐസ്‌ലൻഡിനെതിരായ വിജയ ഗോളോട് കൂടിയാണ് റൊണാൾഡോ 200 മത്സരം ആഘോഷിച്ചത്.
"I'm so happy. For me it's an unbelievable achievement"
— UEFA EURO 2024 (@EURO2024) June 20, 2023
We spoke to Mr 200 @Cristiano Ronaldo… pic.twitter.com/LpaInwxHej
200 അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുക്കുന്ന ആദ്യ പുരുഷ കളിക്കാരനായി മാറിയ റൊണാൾഡോ തന്റെ ഭാവിയെക്കുറിച്ച് ഒരു വലിയ സൂചന പങ്കിട്ടു. 38 കാരൻ തന്റെ ‘സ്വപ്ന’ത്തെക്കുറിച്ച് സംസാരിക്കുകയും ഇൻസ്റ്റാഗ്രാമിൽ ഒരു വീഡിയോ പങ്കിടുകയും ചെയ്തു.റൊണാൾഡോ തന്റെ കരിയറിന്റെ അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോൾ യൂറോ 2024 വരെ കളിക്കാൻ സാധ്യതയുണ്ടെന്ന് സൂചന നൽകി. ഫിഫ ലോകകപ്പ് 2022 ൽ ബെഞ്ചിലായിരുന്നു അൽ നാസർ താരത്തിന്റ്രെ സ്ഥാനമെങ്കിൽ പുതിയ കോച്ച് റോബർട്ടോ മാർട്ടിനെസിന്റെ കീഴിൽ പോർച്ചുഗലിനായി പ്ലേയിംഗ് ഇലവനിൽ വീണ്ടും തിളങ്ങി.
\Cristiano Ronaldo gets a Guinness World Record after becoming the first male player EVER to make 200 international appearances 👏
— ESPN FC (@ESPNFC) June 20, 2023
Still breaking records 🐐 pic.twitter.com/bxfNxCytOx
“ഞാൻ ആദ്യമായി ഈ ജേഴ്‌സിയിൽ കളിച്ചത് പോലെ, അതേ പ്രതിബദ്ധതയോടും അർപ്പണബോധത്തോടും ഉത്തരവാദിത്തത്തോടും കൂടിയുള്ള 200 ഗെയിമുകൾ.ഞാൻ ഇവിടെയുണ്ട്, സ്‌കോർ ചെയ്യുന്നത് തുടരുന്നു, എന്റെ സ്വപ്നം പിന്തുടരുന്നു, ടീമിനും നമ്മുടെ രാജ്യത്തിനും വേണ്ടി എന്റെ എല്ലാം നൽകുന്നു. പോർ അമോർ എ പോർച്ചുഗൽ,””പോർച്ചുഗലുമായുള്ള 200 മത്സരങ്ങളുടെ യാത്രയെക്കുറിച്ച് പ്രതിഫലിപ്പിക്കുന്ന ഹൃദയസ്പർശിയായ കുറിപ്പും അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടു.യൂറോ 2016, 2019 ലെ നേഷൻസ് ലീഗ് എന്നിവയുൾപ്പെടെ രണ്ട് പ്രധാന അന്താരാഷ്ട്ര കിരീടങ്ങൾ തന്റെ രാജ്യത്തിനൊപ്പം നേടിയ റൊണാൾഡോ, അടുത്ത വർഷം നടക്കാനിരിക്കുന്ന യൂറോയിൽ കൂടി കളിക്കാനുള്ള ഒരുക്കത്തിലാണ്.
Quem não tá feliz por esse cara ODEIA O FUTEBOL. pic.twitter.com/9hJmvhghOA
— Central Cristiano Ronaldo (@CentralCR7BR) June 20, 2023
200… TWO HUNDRED! 🤯
— UEFA EURO 2024 (@EURO2024) June 20, 2023
🇵🇹 @Cristiano Ronaldo reaches a double century of appearances for @selecaoportugal.
Incredible🙌#EURO2024 pic.twitter.com/HJSnnXxOub
യൂറോപ്പിൽ കളിക്കുന്നില്ലെങ്കിലും പ്ലെയിംഗ് ഇലവനിൽ റൊണാൾഡോ ഇടം കണ്ടെത്തുമെന്ന് പോർച്ചുഗീസ് കോച്ച് അഭിപ്രായപ്പെട്ടിരുന്നു.”ദേശീയ ടീമിൽ കളിക്കുമ്പോൾ യൂറോപ്യൻ ഇതര ക്ലബ്ബിൽ കളിക്കുന്നത് ചിലപ്പോൾ ഒരു നേട്ടമാണ്,” ബോസ്നിയക്കെതിരായ മത്സരത്തിന് മുമ്പ് മാർട്ടിനെസ് പറഞ്ഞിരുന്നു.”ഞാൻ ഉടൻ തന്നെ പോർച്ചുഗൽ ടീമിൽ നിന്നും വിരമിക്കാൻ ഉദ്ദേശിക്കുന്നില്ല.ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റും പരിശീലകനും എനിക്ക് കഴിയുമെന്ന് വിശ്വസിക്കുന്നത് വരെ ഞാൻ ഇവിടെ തുടരും. ഞാൻ ഒരിക്കലും ഇത് ഉപേക്ഷിക്കില്ല കാരണം ഇത് എല്ലായ്പ്പോഴും ഒരു സ്വപ്നമാണ്. ദേശീയ ടീമിനെ പ്രതിനിധീകരിക്കുന്നത് കരിയറിലെ ഉയർച്ചയാണ് കാണിക്കുന്നത്.കളി തുടരാനും എന്റെ കുടുംബത്തെയും സുഹൃത്തുക്കളെയും പോർച്ചുഗീസുകാരെയും സന്തോഷിപ്പിക്കാനും ഞാൻ ആഗ്രഹിക്കുന്നു” റൊണാൾഡോ പറഞ്ഞു.2003-ൽ 18-ആം വയസ്സിൽ പോർചുഗലിനായി റൊണാൾഡോ അരങ്ങേറ്റം കുറിച്ചു.
Cristiano Ronaldo through 200 Portugal appearances.
— B/R Football (@brfootball) June 20, 2023
Incredible 🌟 pic.twitter.com/MzTRYe28F0