മാഞ്ചസ്റ്റർ യൂണൈറ്റഡിനെതിരെ രൂക്ഷമായ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ.ബ്രോഡ്കാസ്റ്റർ പിയേഴ്സ് മോർഗനുമായുള്ള അഭിമുഖത്തിൽ റൊണാൾഡോ ടെൻ ഹാഗിനെയും ക്ലബ്ബിനെയും മുൻ ഇടക്കാല പരിശീലകനായ റാൾഫ് റാംഗ്നിക്കിനെയും വിമർശിച്ചു.
പരിശീലകൻ ടെൻ ഹാഗും ക്ലബ്ബിലെ ചിലരും ചേർന്ന് തന്നെ ചതിച്ചുവെന്നും റൊണാൾഡോ പറഞ്ഞു.എറിക് ടെൻ ഹാഗിനെ താൻ ബഹുമാനിക്കുന്നില്ലെന്നും 37 കാരൻ പറഞ്ഞു.സമ്മറിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ തന്നെ നിർബന്ധിച്ച് പുറത്താക്കാൻ ശ്രമിച്ചുവെന്നും റൊണാൾഡോ ആരോപണം ഉന്നയിച്ചു. ഒക്ടോബറിൽ ടോട്ടൻഹാം ഹോട്സ്പറിനെതിരായ 2-0 വിജയത്തിനിടെ പകരക്കാരനായി വരാൻ വിസമ്മതിച്ചതിനെ തുടർന്ന് 37 കാരനെ ടെൻ ഹാഗ് സസ്പെൻഡ് ചെയ്തിരുന്നു.
“എനിക്ക് ടെൻ ഹാഗിനോട് ബഹുമാനമില്ല, കാരണം അദ്ദേഹം എന്നോട് ബഹുമാനം കാണിക്കുന്നില്ല.എന്നോട് ബഹുമാനമില്ലെങ്കിൽ, ഞാൻ ഒരിക്കലും നിങ്ങക്ക് ബഹുമാനിക്കില്ല”റൊണാൾഡോ പറഞ്ഞു.സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഓൾഡ് ട്രാഫോർഡിൽ നിന്ന് മാറിപ്പോകാൻ റൊണാൾഡോയുടെ സജീവമായി നോക്കുകയായിരുന്നു.എന്നാൽ പോർച്ചുഗൽ ഇന്റർനാഷണൽ വാദിക്കുന്നത് യുണൈറ്റഡും ടെൻ ഹാഗുമാണ് ക്ലബ് വിടാൻ നിർബന്ധിച്ചത് എന്നാണ്.”മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നെ നിർബന്ധിച്ച് പുറത്താക്കാൻ ശ്രമിച്ചു,” അദ്ദേഹം പറഞ്ഞു.
🚨 Cristiano Ronaldo tells @PiersMorgan: "Manchester United have betrayed me. I've been made black sheep. I don't respect Erik ten Hag". #MUFC pic.twitter.com/hlQcbYyfTE
— Fabrizio Romano (@FabrizioRomano) November 13, 2022
“മാനേജർ മാത്രമല്ല, ക്ലബ്ബിന് ചുറ്റുമുള്ള സീനിയർ എക്സിക്യൂട്ടീവ് തലത്തിൽ ഉള്ള വ്യക്തികളും ഉണ്ടായിരുന്നു.എന്നെ അവർ വഞ്ചിച്ചു ,ആളുകൾ സത്യം കേൾക്കണം. അതെ, ഞാൻ വഞ്ചിക്കപ്പെട്ടതായി തോന്നി. ഞാൻ ഈ വർഷം മാത്രമല്ല, കഴിഞ്ഞ സീസണിലും ചിലർക്ക് എന്നെ ഇവിടെ വേണ്ടായിരുന്നുവെന്ന് തോന്നുന്നു” റൊണാൾഡോ പറഞ്ഞു.കഴിഞ്ഞ സീസണിൽ കെയർടേക്കർ മാനേജറായി നിയമിക്കപ്പെടുന്നതിന് മുമ്പ് റാങ്നിക്കിനെക്കുറിച്ച് “ഒരിക്കലും കേട്ടിട്ടില്ല” എന്ന് അഭിമുഖത്തിൽ റൊണാൾഡോ പറഞ്ഞു.
🚨 Cristiano Ronaldo to @PiersMorgan: "Nothing has changed here since Sir Alex left. When I decided to return to Manchester United, I followed my heart".
— Fabrizio Romano (@FabrizioRomano) November 13, 2022
"Sir Alex Ferguson said to me: ‘It’s impossible for you to come to Manchester City!’.
And I said: ‘Ok, Boss’". pic.twitter.com/DMHQss2rYX
2009-ൽ റയൽ മാഡ്രിഡിലേക്ക് പോകുന്നതിനും 2021-ൽ ക്ലബിലേക്കുള്ള തിരിച്ചുവരവിനുമിടയിൽ യുണൈറ്റഡ് മുന്നോട്ട് പോകുന്നതിൽ പരാജയപ്പെട്ടുവെന്ന് ആരോപിച്ചു.”പുരോഗതി പൂജ്യമായിരുന്നു. സർ അലക്സ് പോയതിനുശേഷം, ക്ലബിൽ ഒരു പരിണാമവും ഞാൻ കണ്ടില്ല. ഒന്നും മാറിയിട്ടില്ല. ക്ലബ്ബ് തങ്ങൾ അർഹിക്കുന്ന പാതയിലല്ലെന്ന് മറ്റാരെക്കാളും നന്നായി അദ്ദേഹത്തിന് (ഫെർഗൂസണ്) അറിയാം.”അയാൾക്കറിയാം. എല്ലാവർക്കും അറിയാം. അത് കാണാത്ത ആളുകൾ. അവർക്ക് കാണാൻ ആഗ്രഹമില്ലാത്തത് കൊണ്ടാണ്; അവർ അന്ധരാണ്” റൊണാൾഡോ പറഞ്ഞു.
Cristiano Ronaldo on Erik ten Hag: “I don't have respect for Erik ten Hag because he doesn't show respect for me”, tells @PiersMorgan. 🚨 #MUFC
— Fabrizio Romano (@FabrizioRomano) November 13, 2022
“If you don't have respect for me, I will never have any for you”. pic.twitter.com/n3kRkvILbP