“എല്ലാ വെല്ലുവിളികളും വളരാനുള്ള അവസരമാണ്” : പെനാൽറ്റി നഷ്ടപെടുത്തിയതിനെക്കുറിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ | Cristiano Ronaldo

കിംഗ് കപ്പ് ഓഫ് ചാമ്പ്യൻസിലെ 16 റൗണ്ട് മത്സരത്തിൽ അൽ-അവ്വൽ പാർക്കിൽ അൽ-നാസറിനെ 1-0 ന് അൽ-താവൂൻ പരാജയപ്പെടുത്തി. 71-ാം മിനിറ്റിൽ വലീദ് അൽ അഹമ്മദ് പ്രതിരോധനിരയുടെ തകർച്ച മുതലെടുത്ത് കളിയുടെ ഏക ഗോൾ നേടി.അൽ താവൂണിൻ്റെ അച്ചടക്കത്തോടെയുള്ള പ്രതിരോധം ശക്തമായിരുന്നു; മൂന്ന് മഞ്ഞക്കാർഡുകളോടെ അവർ കളി അവസാനിപ്പിച്ചെങ്കിലും മികച്ച വിജയം ആഘോഷിച്ചു.

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ പെനാൽറ്റി പാഴാക്കുകയും ചെയ്തു.ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റിൽ മുഹമ്മദ് മാരനെ പെനാൽറ്റി ബോക്‌സിനുള്ളിൽ വീഴ്ത്തിയതോടെ വാലെദ് നായകനിൽ നിന്ന് വില്ലനായി.റൊണാൾഡോ സ്വാഭാവികമായും പെനാൽറ്റി എടുക്കാൻ മുന്നിട്ടിറങ്ങിയെങ്കിലും ബാറിന് മുകളിലൂടെ പന്തടിച്ചു കളഞ്ഞു ആരാധകരെ നിരാശരാക്കി. കിംഗ്‌സ് കപ്പ് റൗണ്ട് ഓഫ് 16-ൽ അൽ-താവൂണിനെതിരെ അൽ-നാസർ പുറത്തായതിന് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ സോഷ്യൽ മീഡിയയിൽ സന്ദേശത്തോടൊപ്പം ഒരു ചിത്രം അപ്‌ലോഡ് ചെയ്തു.”എല്ലാ വെല്ലുവിളികളും വളരാനുള്ള അവസരമാണ്,” എന്നാണ് റൊണാൾഡോ എഴുതിയത്.

പരാജയങ്ങളിൽ നിന്ന് വളരാനുള്ള തന്റെ ആഗ്രഹം ഊന്നിപ്പറയുകയും നഷ്ടങ്ങൾക്കിടയിലും തൻ്റെ ഫുട്ബോൾ ജീവിതം വികസിപ്പിക്കുകയും ചെയ്യുന്നു. 3 മാസത്തിനുള്ളിൽ 40 വയസ്സ് തികയുന്നു താരം ഇപ്പോഴും മികച്ച ഫോമിലാണ് കളിക്കുന്നത്.അഞ്ച് തവണ ബാലൺ ഡി ഓർ ജേതാവ് രണ്ട് വർഷം മുമ്പ് ക്ലബ്ബിനായി സൈൻ ചെയ്തതിന് ശേഷം ഇതുവരെ ഒരു പ്രധാന ട്രോഫി നേടിയിട്ടില്ല.റൊണാൾഡോ തൻ്റെ മുൻ പെനാൽറ്റികളും അൽ-നാസറിന് വേണ്ടി ഗോളാക്കി മാറ്റിയിരുന്നു, എന്നാൽ ഇത്തവണ ബാറിന് മുകളിലൂടെ പോയി.

ഇറ്റാലിയൻ താരം ലൂയിസ് കാസ്ട്രോയുടെ പിൻഗാമിയായി സെപ്റ്റംബറിൽ പരിശീലകനായ ശേഷം സ്റ്റെഫാനോ പിയോളിയുടെ ആദ്യ തോൽവിയാണിത്. “സാങ്കേതികമായി ഞങ്ങൾ മികച്ച പ്രകടനം നടത്തിയെങ്കിലും ഞങ്ങൾക്ക് ഗെയിം ജയിക്കാൻ കഴിഞ്ഞില്ല,” പിയോളി പറഞ്ഞു. “കപ്പിൽ നിന്ന് പുറത്തായതിൽ ഞങ്ങൾക്ക് നിരാശ തോന്നുന്നു. എന്നാൽ ഞങ്ങൾക്ക് ഇനിയും രണ്ട് ട്രോഫികൾ പോകാനുണ്ട്, അവയിൽ ഞങ്ങളുടെ ഏറ്റവും മികച്ചത് ഞങ്ങൾ നൽകും”.

Rate this post