ജനുവരിയിൽ അഞ്ച് തവണ ബാലൺ ഡി ഓർ ജേതാവായ ക്രിസ്റ്റ്യാനോ റൊണാൾഡോയെ റെക്കോർഡ് തുകക്കാണ് സൗദി പ്രൊ ലീഗ് ക്ലബ് അൽ നസ്ർ സൈൻ ചെയ്തത്. റൊണാൾഡോയുടെ വരവ് സൗദി ഫുട്ബോളിൽ വലിയ മാറ്റങ്ങളാണ് കൊണ്ട് വന്നത്. യൂറോപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ സൗദി അറേബ്യയിൽ താമസിക്കുന്നതിലും കളിക്കുന്നതിലും താൻ നേരിട്ട പ്രധാന വ്യത്യാസത്തെക്കുറിച്ച് ക്രിസ്റ്റ്യാനോ തുറന്നുപറഞ്ഞു.
38-കാരൻ അൽ നാസറിലെ തന്റെ ആദ്യ സീസൺ ട്രോഫി രഹിതമായി അവസാനിപ്പിച്ചു. എന്നാൽ വ്യക്തിഗത തലത്തിൽ പോർചുഗീസ് താരം മികച്ച പ്രകടനമാണ് നടത്തിയത്.പിയേഴ്‌സ് മോർഗനുമായുള്ള അഭിമുഖത്തിൽ ക്ലബിനെയും മാനേജരായ എറിക് ടെൻ ഹാഗിനെയും പരസ്യമായി വിമർശിച്ച റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡുമായി ബന്ധത്തിന് അന്ത്യം കുറിച്ചു. യൂറോപ്പ് വിടാൻ തീരുമാനിക്കുകയും അൽ നാസറിൽ ചേരുകയും ചെയ്തതോടെ ഇംഗ്ലീഷ് ഭീമന്മാർ അദ്ദേഹത്തിന്റെ കരാർ അവസാനിപ്പിച്ചു.എക്കാലത്തെയും മികച്ച കളിക്കാരിലൊരാളായ റൊണാൾഡോ, സൗദിയിൽ താൻ കണ്ടെത്തിയ വലിയ വ്യത്യാസം കാലാവസ്ഥയാണെന്നും എന്നാൽ താൻ ഇപ്പോൾ ചൂട് ശീലമാക്കിയെന്നും പറഞ്ഞു.
Los 14 goles de Cristiano Ronaldo en sus 16 partidos de este 2023 con Al-Nassr. 💛💙⚽🔥 #CR7𓃵 #Hala_Ronaldo𓃵pic.twitter.com/wCJbu1UfVJ
— ✨ℝ𝕠𝕞𝕚 𝑽𝒊𝒖𝒅𝒂𝑫𝒆𝑪𝒓𝒊𝒔𝒕𝒊𝒂𝒏𝒐𓃵 (@rom_madridista) June 14, 2023
“സൗദിയിൽ ഞാൻ കണ്ടെത്തിയ ഏറ്റവും വലിയ വ്യത്യാസം ചൂടാണ്.എന്നാൽ ഞാൻ ഇപ്പോൾ അത് ശരിക്കും ശീലിച്ചു. ഇവിടെയുള്ള ആരാധകർ അവിശ്വസനീയമാണ്, എന്നെ സ്വാഗതം ചെയ്യുന്നു” അദ്ദേഹം കൂട്ടിച്ചേർത്തു.എല്ലാ ലീഗുകളും രാജ്യങ്ങളും വ്യത്യസ്തമാണ്, യൂറോപ്പിൽ മൂന്ന് വ്യത്യസ്ത ലീഗുകൾ അനുഭവിച്ചതിൽ ഞാൻ അഭിമാനിക്കുന്നു (അവയിലെല്ലാം കിരീടങ്ങൾ നേടിയിട്ടുണ്ട്),” അദ്ദേഹം കൂട്ടിച്ചേർത്തു.
Al-Nassr star Cristiano Ronaldo admits struggle to adapt to Saudi heathttps://t.co/03i8a26pg7
— News Tron (@mejo7600) June 14, 2023
റൊണാൾഡോയുടെ വമ്പൻ നീക്കത്തിന് ശേഷം, മറ്റ് സൗദി ടീമുകളും യൂറോപ്പിൽ നിന്നുള്ള സ്റ്റാർ കളിക്കാരെ ലക്ഷ്യമിടുന്നു, അടുത്തിടെ കരിം ബെൻസെമയും ചെൽസിയുടെ എൻഗോലോ കാന്റെയും അൽ ഇത്തിഹാദിൽ ചേർന്നു..“ഇത് എന്നെ ആശ്ചര്യപ്പെടുത്തിയില്ല, എന്നാൽ ലോകമെമ്പാടുമുള്ള ആളുകൾ ഇപ്പോൾ സൗദി പ്രോ ലീഗ് കാണുന്നത് എനിക്ക് സന്തോഷമുണ്ട്. ലീഗ് വികസിക്കുന്നത് തുടരുമെന്നും യൂറോപ്യൻ ലീഗുകളിൽ നിന്ന് കൂടുതൽ കളിക്കാർ ഇവിടെ കളിക്കാൻ വരുമെന്നും ഞാൻ വിശ്വസിക്കുന്നു, ”അദ്ദേഹം കൂട്ടിച്ചേർത്തു.