റൊണാൾഡോ അവസാനിച്ചുവെന്ന് പറഞ്ഞവർ എവിടെ? എന്റെ പാദങ്ങൾ പറയുന്നത് വരെ ഇവിടെയുണ്ടാകുമെന്ന് റൊണാൾഡോ |Cristiano Ronaldo

ആവേശകരമായ സൗദി ക്ലാസിക് പോരാട്ടത്തിൽ മാജിക്കൽ പ്രകടനം കാഴ്ചവച്ച ക്രിസ്ത്യാനോ റൊണാൾഡോയുടെ മിടുക്കിൽ അൽ അഹ്ലി സൗദിയെ മൂന്നിനെതിരെ നാലു ഗോളുകൾക്ക് തകർത്തുകൊണ്ട് അൽ നസ്ർ ടീം പോയന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു. അൽ നസറിന്റെ ഹോം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ക്രിസ്ത്യാനോ റൊണാൾഡോയും ബ്രസീലിയൻ സൂപ്പർതാരവും ഇരട്ട ഗോളുകൾ സ്വന്തമാക്കി.

ആവേശകരമായ ഹോം സ്റ്റേഡിയത്തിലെ വിജയത്തിന് ശേഷം സംസാരിച്ച ക്രിസ്ത്യാനോ റൊണാൾഡോ താൻ ഫുട്ബോൾ ആസ്വദിക്കുന്നത് തുടരുകയാണെന്നും റൊണാൾഡോ അവസാനിച്ചു എന്ന് പറയുന്നവരുടെ വാദങ്ങൾ തെറ്റാണെന്ന് തെളിയിക്കുന്നത് തുടരുകയാണെന്നും പറഞ്ഞു. ക്രിസ്ത്യാനോ റൊണാൾഡോയുടെ കാൽപാദങ്ങൾ കളിക്കുന്നത് നിർത്താൻ പറയുന്നത് വരെ താൻ ഫുട്ബോൾ കളി ആസ്വദിക്കുമെന്നും റൊണാൾഡോ കൂട്ടിച്ചേർത്തു.

“ഇതൊരു രസകരമായ മത്സരമായിരുന്നു, ഇത് ബുദ്ധിമുട്ടുള്ള മത്സരമായിരിക്കുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു. എനിക്ക് ഗോൾ സ്‌കോർ ചെയ്യുന്നതും വിജയിക്കുന്നതും ഇഷ്ടമാണ്, ക്രിസ്റ്റ്യാനോയുടെ പാദങ്ങൾ എന്നോട് നിർത്താൻ പറയുന്നത് വരെ ഇത് തുടരാൻ ഞാൻ ആഗ്രഹിക്കുന്നു. റൊണാൾഡോ അവസാനിച്ചുവെന്ന് അവർ പറയുന്നു, പക്ഷേ ഞാൻ അവരെ തെറ്റാണെന്ന് തെളിയിക്കുന്നത് തുടരുകയാണ്. ഞാൻ ഫുട്ബോൾ ആസ്വദിക്കുന്നു, ഏറ്റവും പ്രധാനപ്പെട്ട കാര്യം ടീമിന്റെ വിജയമാണ്. ഞങ്ങൾ അവരെക്കാൾ നന്നായി കളിച്ചു. ” – ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞു.

സൗദി പ്രോലീഗ് പോയിന്റ് ടേബിളിൽ അൽ അഹ്ലിയെ മറികടന്നുകൊണ്ട് അഞ്ചാം സ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ് അൽ നസ്ർ. 7 മത്സരങ്ങളിൽ നിന്നും 15 പോയിന്റുമായി ക്രിസ്ത്യാനോ റൊണാൾഡോയുടെ ടീം അഞ്ചാം സ്ഥാനത്തുള്ളപ്പോൾ 7 മത്സരങ്ങളിൽ നിന്നും 18 പോയിന്റ്ള്ള നിലവിലെ സൗദി പ്രൊ ലീഗ് ചാമ്പ്യന്മാർ അൽ ഇതിഹാദ് ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 9 ഗോളുകളും നാല് അസിസ്റ്റുകളുമായി ക്രിസ്ത്യാനോ റൊണാൾഡോ ലീഗിൽ തകർപ്പൻ പ്രകടനമാണ് നടത്തുന്നത്.

Rate this post