❝പുതിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ജേഴ്സിയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ❞ | Cristiano Ronaldo

പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും അദ്ദേഹത്തിന്റെ പുതിയ ലക്ഷ്യസ്ഥാനവും ഉത്തരമില്ലാതെ തുടരുകയാണ്. അടുത്ത സീസണിൽ 37 കാരൻ ഖൊൾഡ് ട്രാഫൊഡിൽ തുടരുമോ അല്ലെങ്കിൽ പുതിയൊരു ക്ലബ്ബിൽ ചേരുമോ എന്നതിനെക്കുറിച്ച് ഇതുവരെയും ഒരു വ്യക്തമായ ധാരണ ഇല്ല എന്ന് പറയേണ്ടി വരും. ഒരു ദിവസവും റൊണാൾഡോയെ ചുറ്റിപറ്റി നിരവധി കിംവദന്തികളാണ് നിറയുന്നത്.

എന്നാൽ നിലവിലെ സാഹചര്യം പരിശോധിക്കുമ്പോൾ അദ്ദേഹം മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരാനുള്ള എല്ലാ സാധ്യതകളും കാണുന്നുണ്ട്.എക്സിറ്റ് കിംവദന്തികൾ അവസാനിപ്പിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചെസ്റ്റെർ യുണൈറ്റഡിന്റെ പുതിയ എവേ കിറ്റുമായുള്ള ചിത്രങ്ങൾ പുറത്ത് വന്നിരിക്കുകയാണ്.2022-2023 എവേ ജേഴ്‌സിക്ക് മുൻ പതിപ്പുകളുമായി സാമ്യമുണ്ട്.1986/88 കാമ്പെയ്‌നിലും 1991 ടൂർണമെന്റിലും 1996 സീസണിലും മാഞ്ചസ്റ്റർ യുണൈറ്റഡിന് സമാനമായ ജേഴ്‌സി ഉണ്ടായിരുന്നു.2022 ജൂലൈ 19 ബുധനാഴ്,ഓസ്‌ട്രേലിയയിൽ ക്രിസ്റ്റൽ പാലസുമായി സൗഹൃദ മത്സരത്തിൽ ഏറ്റുമുട്ടുമ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് ആദ്യമായി പുതിയ കിറ്റ് ധരിക്കും.

മാഞ്ചസ്റ്റർ യുണൈറ്റഡ് തങ്ങളുടെ ജേഴ്സി ഔദ്യോഗികമായി അവതരിപ്പിച്ച ചടങ്ങിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഉണ്ടായിരുന്നില്ല.എന്നിരുന്നാലും ടീമിന്റെ വെബ്‌സൈറ്റിൽ CR7 എവേ കിറ്റിനൊപ്പം പോസ് ചെയ്യുന്ന ചിത്രം വന്നിരുന്നു. അടുത്തിടെ മിഡിൽ ഈസ്റ്റിൽ നിന്നുള്ള ഒരു വലിയ ഓഫർ ഓഫർ റൊണാൾഡോ നിരസിച്ചു.ബയേൺ മ്യൂണിച്ച് അല്ലെങ്കിൽ ചെൽസി പോലുള്ള മറ്റ് സാധ്യമായ ലക്ഷ്യസ്ഥാനങ്ങൾ റൊണാൾഡോയിൽ താല്പര്യം പ്രകടിപ്പിച്ചുമില്ല. ഓഫറുകളുടെ അഭാവം ഒരു വർഷത്തേക്ക് കൂടി റൊണാൾഡോയെ യുണൈറ്റഡിന്റെ ഒപ്പം നിലനിർത്തും.

എന്നാൽ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാത്ത ഒരു ക്ലബ്ബിൽ തുടരാൻ റൊണാൾഡോ താല്പര്യപെടുന്നില്ല. പക്ഷെ റൊണാൾഡോയെ ടീമിലെത്തിക്കാൻ പല വലിയ ക്ലബ്ബുകളും താല്പര്യം കാണിക്കുന്നില്ല.പോർച്ചുഗീസ് താരം ഇപ്പോഴും എക്സിറ്റ് ഡോർ തേടുകയാണെന്ന് റിപ്പോർട്ടുകൾ ഉണ്ടെങ്കിലും താരത്തിന്റെ പ്രായവും വേതനവും അതിനൊരു വലിയ തടസ്സമാണ്.

Rate this post