ആരംഭിക്കലാമാ.. ക്രിസ്റ്റ്യാനോ റൊണാൾഡോയും വരുന്നു, മികച്ച താരം എന്ന് പരിശീലകൻ..

യൂറോപ്യൻ ഫുട്ബോളിനോടും തന്റെ പ്രിയപ്പെട്ട ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിനോടും വിട പറഞ്ഞുകൊണ്ട് സൗദി പ്രോ ലീഗിൽ പന്ത് തട്ടാനെത്തിയ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ആദ്യ സീസണിൽ ടീമിനെ ഒരു കിരീടത്തിലേക്ക് പോലും മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞിട്ടില്ല.

എന്നാൽ പുതിയ പ്രോ ലീഗ് സീസണിലേക്ക് വരികയാണെങ്കിൽ ഇത്തവണ കാര്യങ്ങൾ മാറിമറിഞ്ഞു. കരീം ബെൻസെമയെ പോലെയുള്ള സൂപ്പർ താരങ്ങളാണ് ഇത്തവണ സൗദിയിൽ കളിക്കുന്നത്. അതിനാൽ തന്നെ അൽ നസ്റിനെ കിരീത്തിലേക്ക് നയിക്കുക ലാസ്റ്റ് സീസണിനേക്കാൾ അൽപ്പം ദുഷ്കരമായി റൊണാൾഡോക്ക് അനുഭവപ്പെട്ടേക്കാം.

എന്തായാലും സൗദി ഫുട്ബോൾ സീസണിന് മുൻപായി പ്രീസീസൺ പരിശീലനം തുടങ്ങിയ അൽ നസ്ർ ടീം ക്യാമ്പിലേക്ക് സൂപ്പർ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ന് ജോയിൻ ചെയ്യും, ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നാടായ പോർച്ചുഗലിൽ വെച്ച് നടക്കുന്ന അൽ നസ്റിന്റെ പ്രീസീസൺ പരിശീലന ക്യാമ്പിലേക്കാണ് താരം ജോയിൻ ചെയ്യുക.

ലോകഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരത്തിനെ പരിശീലിപ്പിക്കുന്നതിലും പോർച്ചുഗലിന്റെ മികച്ച താരത്തിനെ പരിശീലിപ്പിക്കുന്നതിലും തീർച്ചയായും താൻ സന്തോഷവാനാണെന്ന് പുതിയ അൽ നസ്ർ പരിശീലകനായ ലൂയിസ് കാസ്ട്രോ പറഞ്ഞു. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നാട്ടുകാരൻ കൂടിയാണ് പുതിയ അൽ നസ്ർ പരിശീലകൻ.

3/5 - (2 votes)