“ക്രിസ്റ്റ്യാനോ സ്പെഷ്യൽ ആണ് പക്ഷേ ഒരു സാധാരണക്കാരനാണ്, എപ്പോഴും വിജയിക്കാൻ ആഗ്രഹിക്കുന്നു “

ചില ഫുട്ബോൾ കളിക്കാർ കളിയിൽ നിന്ന് വിരമിച്ചുകഴിഞ്ഞാൽ അവർ സജീവമായിരിക്കുമ്പോൾ ചെയ്തതിനേക്കാൾ കൂടുതൽ തുറന്ന് സംസാരിക്കുന്നു. സമി ഖേദിര ആ വിഭാഗത്തിൽ പെടുന്നു. റയൽ മാഡ്രിഡിലും യുവന്റസിലും വിജയം ആസ്വദിച്ച ഒരു കരിയർ അവസാനിപ്പിച്ചുകൊണ്ട് അദ്ദേഹം കഴിഞ്ഞ വർഷം മെയ് മാസത്തിൽ തന്റെ ബൂട്ടുകൾ അഴിച്ചു വെച്ചു. റയൽ മാഡ്രിഡിലും യുവന്റസിലും സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം കളിച്ചതിന്റെ അനുഭവം താരം പങ്കു വെക്കുകയും ചെയ്തു.

“മാഡ്രിഡിലും യുവന്റസിലും ക്രിസ്റ്റ്യാനോയ്‌ക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.ഞാൻ രണ്ട് ക്രിസ്റ്റ്യാനോകളെ കണ്ടുമുട്ടി. റയൽ മാഡ്രിഡിലായിരുന്നു ആദ്യത്തേത്. അവൻ അൽപ്പം ചെറുപ്പമായിരുന്നു, ഒരുപക്ഷേ കുറച്ചുകൂടി അരക്ഷിതനും സ്വാർത്ഥനുമായിരുന്നു – പക്ഷേ മോശമായ രീതിയിലല്ല, അവന്റെ വ്യക്തിത്വം കണ്ടെത്തേണ്ടത് പോലെ അവൻ നിരവധി ഗോളുകൾ നേടി.അവൻ അതിശയകരമായിരുന്നു. എന്നാൽ ടീമിൽ അത്രയൊന്നും സ്വാധീനം ചെലുത്തിയില്ല. ക്രിസ്റ്റ്യാനോയുടെ രണ്ടാം കാലഘട്ടത്തിൽ അദ്ദേഹം യുവന്റസിലേക്ക് മാറി. സ്കോർ ചെയ്യാൻ അവനെ പ്രേരിപ്പിച്ച അതേ ചൈതന്യവും അതേ സ്വാർത്ഥതയും അഹങ്കാരവും അവനുണ്ടായിരുന്നു, പക്ഷേ അവൻ ഒരു നേതാവായിരുന്നു ” സമി ഖേദിര പറഞ്ഞു.

” യുവന്റസിലെത്തിയപ്പോൾ ഒരു നാച്ചുറൽ ലീഡറായി മാറിയ റൊണാൾഡോ എപ്പോഴും തന്റെ ടീമംഗങ്ങളോട് സംസാരിച്ചു, അവരെ പ്രേരിപ്പിക്കുകയും അവരെ മികച്ചവരാകാൻ സഹായിക്കുകയും ചെയ്തു, കാരണം ലീഗ് വിജയിക്കാൻ വിജയിക്കാൻ അവരെ ആവശ്യമാണെന്ന് അവനറിയാമായിരുന്നു. യുവന്റസിൽ, അവൻ കൂടുതൽ പക്വതയുള്ളവനായിരുന്നു. അത് കാണാൻ ശരിക്കും നല്ല രസമായിരുന്നു. മൈതാനത്തായിരുന്നപ്പോൾ അവൻ എപ്പോഴും ശ്രദ്ധ കേന്ദ്രീകരിച്ചു. ഞാൻ യുവന്റസിലെ സഹ താരങ്ങളോട് പറഞ്ഞു, ‘ക്രിസ്റ്റ്യാനോ സ്പെഷ്യൽ ആണ്, പക്ഷേ അവൻ ഒരു സാധാരണക്കാരനാണ്, വിനീതനാണ്, പക്ഷേ അവൻ പ്രത്യേകതായുള്ളവനാണ് , അതിനാൽ അവനെ പരിപാലിക്കുക. ലോക്കർ റൂമിൽ അവൻ ശരിക്കും ശാന്തനാണ് എന്നാൽ മൈതാനത്ത് വേറെ ഒരു താരമാണ്” ജർമൻ പറഞ്ഞു.

” റൊണാൾഡോ എപ്പോഴും വിജയിക്കാൻ ആഗ്രഹിക്കുന്നു , അത്കൊണ്ട് പരിശീലനത്തിൽ ഞങ്ങൾ ഒരു കുപ്പി വൈൻ വേണ്ടി വാതുവെക്കും . എന്നാൽ പരാജയപ്പെടുമ്പോൾ ക്രിസ്റ്റ്യാനോ ശെരിക്കും വിഷമിക്കും.കാരണം എല്ലാവരും ക്രിസ്റ്റ്യാനോയെ തോൽപ്പിക്കാൻ ആഗ്രഹിച്ചു, അത്കൊണ്ട് തന്നെ കളിക്കാരുടെ പ്രകടന നിലവാരം ഉയർന്നു കൊണ്ടിരുന്നു.

Rate this post