അവസാന മിനുട്ടിലെ ഗോളിൽ അൽ നസ്റിന്റെ രക്ഷകനായി ക്രിസ്റ്റ്യാനോ റൊണാൾഡോ |Cristiano Ronaldo

സൗദി പ്രൊ ലീഗിൽ ആദ്യ ഗോളുമായി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ലീഗ് മത്സരത്തിൽ അൽ ഫതെഹിനെ നേരിട്ട അൽ നാസർ 2-2ന്റെ സമനില വഴങ്ങി. ഈ മത്സരത്തിൽ അൽ നസർ പരാജയത്തിലേക്ക് പോകുന്നതിന്റെ വക്കിൽ നിൽക്കുമ്പോൾ ആയിരുന്നു റൊണാൾഡോയുടെ ഗോൾ.

രണ്ടാം പകുതിയിലെ സ്റ്റോപ്പെയ്ജ് സമയത്ത് ലഭിച്ച പെനാൽറ്റി ഒരു പിഴവും കൂടാതെ റൊണാൾഡോ വലയിലെത്തിക്കുകയായിരുന്നു. ഇതോടെ 15 മത്സരങ്ങളിൽ നിന്നും 34 പോയിന്റുമായി അൽ നസർ സൗദി പ്രൊ ലീഗിന്റെ തലപ്പത്തെത്തി. 16 മത്സരങ്ങളിൽ നിന്നും 34 പോയിന്റുമായി അൽ ഷാബാബ് തൊട്ടു പിന്നിലുണ്ട്. ആദ്യ പകുതിയിൽ വൻ പരാജയമായിരുന്ന റൊണാൾഡോ രണ്ട് മികച്ച അവസരങ്ങൾ തുലച്ചിരുന്നെങ്കിലും രണ്ടാം പകുതിയിൽ വൻ തിരിച്ചു വരവാണ് നടത്തിയത്.മത്സരത്തിന്റെ 12-ാം മിനിറ്റിൽ അൽ ഫത്തേയുടെ ക്രിസ്റ്റ്യൻ ടെല്ലോയാണ് സ്‌കോറിംഗ് തുറന്നത്.

ആദ്യ പകുതിയുടെ ഭൂരിഭാഗം സമയത്തും ആതിഥേയ ടീം ലീഡ് തുടർന്നു, എന്നാൽ 42-ാം മിനിറ്റിൽ അൽ നാസറിന്റെ താലിസ്ക സമനില ഗോൾ നേടി സ്കോർ 1 -1 ആക്കി.ഇടവേളയ്ക്കുശേഷം, 58-ാം മിനിറ്റിൽ സോഫിയാനെ ബെൻഡെബ്കയിലൂടെ വീണ്ടും ലീഡ് നേടിയ അൽ ഫത്തേഹ് മൂന്ന് പോയിന്റ് നേടുമെന്ന് തോന്നിച്ചു. എന്നാൽ രണ്ടാം പകുതിയുടെ അധിക സമയത്തിന്റെ മൂന്നാം മിനിറ്റിൽ അൽ-നാസറിന് പെനാൽറ്റി ലഭിച്ചു.

സമ്മർദ്ദങ്ങൾ അതിജീവിച്ച് റൊണാൾഡോ പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് ടീമിന് സമനില നൽകി.അധിക സമയത്തിന്റെ അഞ്ചാം മിനിറ്റിൽ ടാലിസ്‌ക ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ മത്സരം കൂടുതൽ നാടകീയതയ്ക്ക് വഴിയൊരുക്കി.സൗദി പ്രോ ലീഗിൽ 15 മത്സരങ്ങളിൽ നിന്ന് 34 പോയിന്റുമായി അൽ-നാസർ ഒന്നാമതെത്തിയപ്പോൾ, അതേ മത്സരങ്ങളിൽ നിന്ന് 22 പോയിന്റുമായി അൽ ഫത്തേഹ് ആറാം സ്ഥാനത്താണ്.