ചാമ്പ്യൻസ് ലീഗ് പ്ലെ ഓഫിലെ അൽ നാസറിന്റെ വിജയത്തിൽ പുതിയ റെക്കോർഡ് കരസ്ഥമാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ|CRISTIANO RONALDO
ചൊവ്വാഴ്ച നടന്ന എഎഫ്‌സി ചാമ്പ്യൻസ് ലീഗ് പ്ലേഓഫിൽ ഷബാബ് അൽ അഹ്‌ലിക്കെതിരെ അൽ-നാസറിന്റെ വിജയത്തിനിടെ ക്രിസ്റ്റ്യാനോ റൊണാൾഡോ മറ്റൊരു നാഴികക്കല്ല് പിന്നിട്ടു.തന്റെ മികച്ച കരിയറിൽ ഉടനീളം റെക്കോർഡുകൾ തകർത്തതിന് പേരുകേട്ട ബഹുമാനപ്പെട്ട പോർച്ചുഗീസ് ഇതിഹാസം, ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം തന്റെ ടീമിനെ ഏഷ്യയിലെ പ്രീമിയർ ക്ലബ്ബ് മത്സരത്തിന്റെ ഗ്രൂപ്പ് ഘട്ടത്തിലേക്ക് തിരികെ എത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ചു.
റൊണാൾഡോ സ്വയം ഗോൾ കണ്ടെത്തിയില്ലെങ്കിലും അൽ-അവ്വൽ പാർക്കിൽ നടന്ന ആവേശകരമായ ആറ് ഗോളുകളുടെ ഏറ്റുമുട്ടലിൽ ഒരു അസിസ്റ്റ് നൽകി അദ്ദേഹം നിർണായക പങ്ക് വഹിച്ചു. മത്സരത്തിൽ 2-1 നു പുറകിൽ നിന്ന ശേഷമാണ് അൽ നാസർ 4 -2 നു വിജയം കണ്ടെത്തിയത്.മത്സരത്തിന്റെ 11 ആം മിനുട്ടിൽ ആൻഡേഴ്സൺ ടാലിസ്ക അൽ-നാസറിന് ലീഡ് നേടിക്കൊടുത്തു.18 ആം മിനുട്ടിൽ അൽ ഗസ്സാനിയിലൂടെ ശബാബ് ഒപ്പമെത്തി. 46 ആം മിനുട്ടിൽ അൽ ഗസ്സാനി ഒരിക്കൽ കൂടി വല കുലുക്കി ശബാബിനെ മുന്നിലെത്തിച്ചു. തിരിച്ചടിക്കാനുള്ള അൽ-നസ്റിന്റെ നീക്കങ്ങളെ ശബാബ് പ്രതിരോധനിര കൃത്യമായി തടഞ്ഞതോടെ ഗോൾ കീപ്പറെ പരീക്ഷിക്കാൻ പോലുമാവാതെ അൽ നസ്ർ പ്രതിസന്ധിയിലായി.
റെഗുലർ ടൈമിന്റെ അവസാന മിനുട്ടുകളിൽ 1-2 ന് പിറകിലായി അൽ നസ്ർ പരാജയം ഉറപ്പിച്ച വേളയിലാണ് 88 ആം മിനുട്ടിൽ അൽ ഗനാമിലൂടെ അൽ- നസ്ർ ഒപ്പമെത്തുന്നത്. പിന്നീട് അൽ-നസ്റിന്റെ അത്ഭുത തിരിച്ചുവരവാണ് കാണാൻ സാധിച്ചത്.95 ആം മിനുട്ടിൽ ടലിസ്ക്കയും 97 ആം മിനുട്ടിൽ ബ്രോൻസോവിച്ചും വല കുലുക്കിയതോടെ അൽ നസ്ർ- 4-2 ന് മുന്നിലെത്തി.സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ അൽ-നാസറിനൊപ്പം ചേർന്ന മാർസെലോ ബ്രോസോവിച്ച് ക്യാപ്റ്റൻ റൊണാൾഡോയുടെ സഹായത്തോടെ അൽ നാസറിനായി തന്റെ ഗോൾ സ്കോറിംഗ് അക്കൗണ്ട് തുറന്നു.
Cristiano Ronaldo is the only player to score & assist in 22 consecutive seasons 🐐 pic.twitter.com/zGi44QbFcC
— CristianoXtra (@CristianoXtra_) August 22, 2023
റൊണാൾഡോയുടെ അസിസ്റ്റിൽ നിന്ന് സ്കോർ ചെയ്യുന്ന 90-ാമത്തെ വ്യത്യസ്ത കളിക്കാരനായി ബ്രോസോവിച്ച് മാറി. ഈ അസിസ്റ്റോടെ മറ്റൊരു നേട്ടവും റൊണാൾഡോ സ്വന്തമാക്കി.ക്രിസ്റ്റ്യാനോ റൊണാൾഡോ തുടർച്ചയായി 22 സീസണുകളിൽ സ്‌കോർ ചെയ്യുകയും അസിസ്റ്റ് ചെയ്യുകയും ചെയ്ത ഒരേയൊരു കളിക്കാരനായി മാറി.
ASSIST NUMBER 241 FOR THE GREATEST CRISTIANO RONALDO.pic.twitter.com/F57s90HWxG
— CristianoXtra (@CristianoXtra_) August 22, 2023