ഗോൾ നേടാനാവാതെ ക്രിസ്റ്റ്യാനോ റൊണാൾഡോ ,അൽ-നാസറിന് വീണ്ടും സമനില |Cristiano Ronaldo
അറബ് ക്ലബ് ചാമ്പ്യൻഷിപ്പിൽ അൽ-നാസറിനെ ഗോൾരഹിത സമനിലയിൽ തളച്ച് അൽ-ഷബാബ് . സമനിലയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സ്വാധീനം ചെലുത്താനായില്ല.മത്സരം അവസാനിക്കാൻ 30 മിനിറ്റ് ബാക്കിനിൽക്കെ പകരക്കാരനായി ഇറങ്ങിയെങ്കിലും റൊണാൾഡോക്ക് മത്സരത്തിൽ ഗോൾ നേടാൻ സാധിച്ചില്ല.
അടുത്തിടെ നടന്ന സൗഹൃദ മത്സരങ്ങളിൽ പാരീസ് സെന്റ് ജെർമെയ്‌നെതിരെയും ഇന്റർ മിലാനെതിരെയും 38 കാരൻ സ്റ്റാർട്ടിംഗ് ലൈനപ്പിൽ ഉണ്ടായെങ്കിലും ഇന്നലെ പകരക്കാരുടെ ബെഞ്ചിലായിരുന്നു സ്ഥാനം.62-ാം മിനിറ്റിൽ റൊണാൾഡോയെ അവതരിപ്പിക്കാൻ അൽ-നാസർ മാനേജർ ലൂയിസ് കാസ്ട്രോ തീരുമാനിച്ചു.വ്യാഴാഴ്ച ഈജിപ്ഷ്യൻ ടീമായ സമലേക്കിനെതിരായ മത്സരത്തോടെ ഗ്രൂപ്പ് അവസാനിപ്പിക്കുന്നതിന് മുമ്പ് സൗദി ക്ലബ് തിങ്കളാഴ്ച ടുണീഷ്യൻ ടീമായ മൊണാസ്റ്റിറുമായി കളിക്കും.
അൽ-നാസർ സമനില വഴങ്ങിയതിനെത്തുടർന്ന് നിരാശനായ ക്രിസ്റ്റ്യാനോ റൊണാൾഡോ ക്യാമറാമാൻസിന് നേരെ തിരിയുകയും ചെയ്തു.അൽ-ഷബാബുമായുള്ള സമനിലക്ക് ശേഷം ഗ്രൗണ്ടിൽ നിന്നും ഇറങ്ങിപ്പോയപ്പോൾ എല്ലാ ക്യാമറകളും പോർച്ചുഗീസ് സൂപ്പർതാരത്തെ പിന്തുടരുന്നു.റൊണാൾഡോ പിച്ചിന്റെ നടുവിലൂടെ നടന്ന്, ഒരു കുപ്പി വെള്ളമെടുത്ത്, ഒരു സിപ്പ് എടുത്തു, തുടർന്ന് സമീപത്തുള്ള ക്യാമറാമാനു നേരെ തെറിപ്പിച്ച് വെറുതെ വിടാൻ ആംഗ്യം കാണിച്ചു.
🎥 | مغادرة كريستيانو رونالدو قائد فريق #النصر أرضية الملعب بعد المواجهة "غير راض"، ويطلب من المصور إبعاد الكاميرا عنه. #كأس_الملك_سلمان_للاندية pic.twitter.com/4R2xoB7la7
— الشرق الأوسط – رياضة (@aawsat_spt) July 28, 2023
The kind of finish even the greats in their prime would struggle with.
— Preeti (@MadridPreeti) July 29, 2023
38 years old Cristiano Ronaldo gentlemen.pic.twitter.com/wkxSxy32Dm
റൊണാൾഡോയുടെ പ്രവൃത്തികൾക്ക് എന്തെങ്കിലും ശിക്ഷ ലഭിക്കുമോ എന്ന് കണ്ടറിയണം, എന്നാൽ ക്ലിപ്പ് വൈറലായതിനാൽ അദ്ദേഹത്തിന്റെ പ്രതിച്ഛായയ്ക്ക് നല്ലതായിരിക്കില്ല.
المنتهي مع حـسان هههههههههههههههههههههههههههههه 😭
— هتاّن (@h_ta77) July 28, 2023
pic.twitter.com/hrm3pMNlr1