“ക്രിസ്റ്റ്യാനോ റൊണാൾഡോ ഓൾഡ് ട്രാഫൊഡിൽ നിന്നും പുറത്തേക്ക് ” | Cristiano Ronaldo |Manchester United

നിലവിലെ അയാക്സ് മാനേജർ എറിക് ടെൻ ഹാഗ് അടുത്ത മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജരായി ചുമതലയേൽക്കുമെന്ന് പരക്കെ സൂചനയുണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോ ടെൻ ഹാഗിന്റെ പദ്ധതികളുടെ ഭാഗമല്ലെന്ന് ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നു.

ഓൾഡ് ട്രാഫോർഡിലെ അടുത്ത മേധാവിയാകാൻ ഡച്ച് മാനേജർ തത്വത്തിൽ ഒരു കരാർ അംഗീകരിച്ചതായി പല റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു.തന്റെ ആദ്യ തീരുമാനങ്ങളിലൊന്ന് യുണൈറ്റഡ് ആരാധകരുടെ പ്രിയങ്കരനും ഐക്കണുമായ റൊണാൾഡോയുടെ വിടവാങ്ങലിന് അനുമതി നൽകുക എന്നതായിരിക്കും. അയാക്സ് പരിശീലകന്റെ കളി ഘടനയിൽ പോർച്ചുഗീസ് സൂപ്പർ താരം അനുയോജ്യനാവില്ല എന്ന് അദ്ദേഹം ക്ലബ്ബിനെ അറിയിച്ചിട്ടുണ്ട്.

37 കാരനായ പോർച്ചുഗൽ താരം കഴിഞ്ഞ വേനൽക്കാലത്ത് യുവന്റസിൽ നിന്ന് 15 മില്യൺ യൂറോ കരാറിൽ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ഒരു വലിയ തിരിച്ചു വരവ് നടത്തിയത്.സെപ്തംബറിലെ പ്രീമിയർ ലീഗ് പ്ലെയർ ഓഫ് ദ മന്ത് നേടുകയും വിയ്യാറയലിനും അറ്റലാന്റയ്‌ക്കെതിരെയും നിർണായക ഗോളുകൾ നേടുകയും യുണൈറ്റഡിനെ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടം കടക്കാൻ സഹായിക്കുകയും ചെയ്തതോടെ 37-കാരൻ മികച്ച തുടക്കം കുറിച്ചു.

തിരിച്ചുവരവിൽ 18 ഗോളുകൾ നേടിയെങ്കിലും ടീമിന്റെ മൊത്തത്തിലുള്ള പ്രകടനത്തിൽ കാര്യമായ സ്വാധീനം ചെലുത്താൻ സാധിച്ചില്ല.യുണൈറ്റഡ് തുടർച്ചയായ അഞ്ചാം സീസണിലും ഒരു ട്രോഫി ഇല്ലാതെ സീസൺ പൂർത്തിയാക്കും, നിലവിൽ പ്രീമിയർ ലീഗ് പട്ടികയിൽ ഏഴാം സ്ഥാനത്താണ്. റൊണാൾഡോ തന്റെ കഴിഞ്ഞ 13 മത്സരങ്ങളിൽ നിന്ന് നാല് ഗോളുകൾ മാത്രമാണ് നേടിയത്.

കൂടാതെ രംഗ്‌നിക്കിന്റെ ടീമിൽ തന്റെ ആദ്യ സ്ഥാനം നിലനിർത്താൻ അദ്ദേഹം പാടുപെടുകയാണ്. മാഞ്ചസ്റ്ററിലെ ജീവിതത്തെ കുറിച്ച് കൂടുതൽ നിരാശനായിരിക്കുകയാണെന്ന് പറയപ്പെടുന്നു.

Rate this post