❝എംബാപ്പെ പി‌എസ്‌ജിയിൽ തുടരാൻ തീരുമാനിച്ചതിന് ശേഷം റൊണാൾഡോയെ തിരിച്ചു കൊണ്ട് വരണം എന്ന ആവശ്യവുമായി ആരാധകർ❞|Cristiano Ronaldo

ലോക ഫുട്ബോളിലെ ഏറ്റവും കരുത്തരായ ടീമിൽ ലോകത്തെ ഏറ്റവും മികച്ച ഏത് കളിക്കാരനെയും സൈൻ ചെയ്യാം എന്ന ഫ്ലോറന്റിനോ പെരെസിന്റെ മിഥ്യാധാരണ ഫ്രഞ്ച് താരമായ കൈലിയൻ എംബാപ്പെ ഒരു ഒപ്പിലൂടെ തകർത്ത് കളഞ്ഞിരിക്കുകയാണ്.

2018 ലോകകപ്പ് മുതൽ ഫ്ലോറന്റിനോ എംബാപ്പയുടെ പിന്നാലെ തന്നെ ഉണ്ടായിരുന്നു.ഫ്രഞ്ച് താരം സ്പാനിഷ് ക്ലബ്ബിലേക്ക് ഓരോ ദിവസം കഴിയുന്തോറും അടുത്ത് വാരികായായിരിക്കുന്നു. എന്നാൽ താരത്തിന്റെ വില അറിയാവുന്ന പിഎസ്ജി വമ്പൻ ഓഫർ കൊടുത്ത് അദ്ദേഹത്തെ ക്ലബ്ബിൽ നിലനിർത്തി. എംബപ്പേ മാഡ്രിഡിലേക്ക് എത്തും എന്ന് ഉറപ്പായതോടെ സ്പാനിഷ് ക്ലബ്ബിന്റെ മറ്റൊരു പ്രധാന ടാർഗറ്റ് നോർവീജിയൻ എർലിംഗ് ഹാലൻഡ് ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്ന് മാഞ്ചസ്റ്റർ സിറ്റിയിലേക്ക് മാറുകയും ചെയ്തു.

വിനീഷ്യസ് ജൂനിയറിനൊപ്പം ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനായി ബാലൺ ഡി ഓറിനായി മത്സരിക്കുന്ന കരിം ബെൻസെമ കളിക്കുന്ന റയലിന് ബി പ്ലാൻ അവശേഷിക്കുന്നില്ല പ്രത്യക്ഷത്തിൽ നിലവിലെ സാഹചര്യത്തിൽ അവർക്ക് അതിന്റെ ആവശ്യമില്ല. എന്നിരുന്നാലും അടുത്ത സീസണിന് മുന്നോടിയായി അവർക്ക് ഒരു വലിയ ട്രാൻസ്ഫർ വാർത്ത സൃഷ്ടിക്കേണ്ടത് വളരെ അത്യാവശ്യമാണ്. സിറ്റിയും പി‌എസ്‌ജിയും ഇതിനകം ചെയ്തത് പോലെയൊരു കാര്യം റയലിന് ചെയ്യണം.എംബാപ്പെ പി‌എസ്‌ജിയിൽ തുടരാൻ തീരുമാനിച്ചതിന് ശേഷം ആരാധകർ ക്രിസ്റ്റ്യാനോ തിരിച്ചു വരണം എന്ന ആവശ്യം ഉന്നയിച്ചിരിക്കുകയാണ്. മാഡ്രിഡിൽ ഒരു പ്രധാന നീക്കം ആരാധകർ ആഗ്രഹിക്കുന്നുണ്ട്.അതിനാൽ അവർ ഉടൻ തന്നെ സോഷ്യൽ നെറ്റ്‌വർക്കുകളിൽ #CristianoVuelve ഹാഷ്‌ടാഗ് സൃഷ്‌ടിച്ചു.

സമീപകാലത്തെ അവരുടെ ഏറ്റവും വലിയ ആരാധനാപാത്രമായ ക്രിസ്റ്റ്യാനോ റൊണാൾഡോയെ തിരിച്ചു കൊണ്ടുവരാനുള്ള ആഹ്വാനമായിരുന്നു അത്.യൂറോപ്പ ലീഗിൽ ഒരു സ്ഥാനത്തിനായി കഷ്ടിച്ച് പോരാടുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി കളിക്കുന്ന റൊണാൾഡോ ക്ലബ് വിടാനുള്ള എല്ലാ സാധ്യതയും കാണുന്നുണ്ട്. അതിനിടയിൽ ആരാധകർ എംബാപ്പെയും ക്രിസ്റ്റ്യാനോയും തമ്മിലുള്ള താരതമ്യങ്ങൾ ആരംഭിച്ചു. കൂടാതെ തന്റെ യഥാർത്ഥ സ്വപ്നം ഉപേക്ഷിച്ച് യൂറോപ്പിലെ ഏറ്റവും വിജയകരമായ ടീമിൽ ലോക ഫുട്ബോളിൽ ആധിപത്യം സ്ഥാപിച്ചതിന് എംബാപ്പെയെ അവർ ചോദ്യം ചെയ്തു.

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റയൽ മാഡ്രിഡിലേക്കുള്ള തിരിച്ചുവരവ് സങ്കീർണ്ണമാണെന്ന് തോന്നുന്നു: റോണോ തന്റെ കരിയറിന്റെ അവസാന ഭാഗത്താണ് (37 വയസ്സ്), കൂടാതെ “റെഡ് ഡെവിൾസുമായി” ഒരു വർഷത്തെ കരാറും അവശേഷിക്കുന്നുണ്ട്.പുതിയ പരിശീലകനായ എറിക് ടെൻ ഹഗ് റൊണാൾഡോയെ മുൻ നിർത്തിയാണ് പുതിയ പദ്ധതികൾ ഇടുന്നത്.മാഡ്രിഡിനായി തുടർച്ചയായ മൂന്നാം ചാമ്പ്യൻസ് ലീഗ് നേടിയതിന് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ 2018 വേനൽക്കാലത്ത് റയൽ മാഡ്രിഡ് വിട്ടു, ഫ്ലോറന്റിനോ പെരസിൽ നിന്ന് അകന്നു, ഈഗോകളുടെ പോരാട്ടത്തിനൊടുവിൽ പോർച്ചുഗീസ് താരത്തെ യുവന്റസിലേക്ക് എത്തിച്ചു. യുവന്റസിലെ വിജയകരമായ മൂന്ന് വർഷങ്ങൾക്ക് ശേഷം അദ്ദേഹം മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് മടങ്ങി.

ഫ്ലോറന്റിനോയുമായുള്ള ഈഗോകളുടെ ഏറ്റുമുട്ടലുണ്ടായിട്ടും ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് റയൽ മാഡ്രിഡിലേക്ക് മടങ്ങാൻ കഴിയുമെന്ന് മെയ് തുടക്കത്തിൽ ദ മിറർ റിപ്പോർട്ട് ചെയ്തിരുന്നു . എംബാപ്പെ മാഡ്രിഡിലേക്ക് എത്താതിരുന്നത് മാത്രമേ ഇത് സാധ്യമാവു എന്നും അവർ റിപ്പോർട്ട് ചെയ്തിരുന്നു.ടീമിനൊപ്പമുള്ള എട്ട് വർഷത്തിനിടയിൽ, ക്രിസ്റ്റ്യാനോ റൊണാൾഡോ 438 ഗെയിമുകളിൽ നിന്ന് 450 ഗോളുകളും 132 അസിസ്റ്റുകളും നേടി, കൂടാതെ നാല് ചാമ്പ്യൻസ് ലീഗും രണ്ട് ലീഗുകളും നേടി, വ്യക്തിഗതമായി 4 ബാലൺ ഡി ഓർ ലഭിച്ചു.കഴിഞ്ഞ വേനൽക്കാലം മുതൽ ക്രിസ്റ്റ്യാനോയുടെ മാഡ്രിഡിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് ഇതിനകം തന്നെ ഊഹാപോഹങ്ങൾ ഉണ്ടായിരുന്നു.

2002-03 ൽ സ്‌പോർട്ടിംഗ് ലിസ്ബണിൽ അരങ്ങേറ്റം കുറിച്ചത് മുതൽ തന്റെ കരിയറിൽ ഒരിക്കലും ചാമ്പ്യൻസ് ലീഗ് നഷ്‌ടപ്പെട്ടിട്ടില്ല.എന്നാൽ “കമാൻഡർ” പ്രീമിയർ ലീഗിൽ തുടരാൻ ആഗ്രഹിക്കുന്നുവെന്നും ഈ സാധ്യതയെ സൂചിപ്പിക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ചില അഭിപ്രായങ്ങൾ ഉയർന്നു വരികയും ചെയ്തിരുന്നു.”എനിക്ക് ടെൻ ഹാഗിനെ കുറിച്ച് അറിയാവുന്നത്, അയാക്‌സിന് വേണ്ടി മികച്ച പ്രകടനമാണ് നടത്തിയത്, അദ്ദേഹം പരിചയസമ്പന്നനായ പരിശീലകനാണ്. ഞങ്ങൾ വിജയിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അദ്ദേഹത്തിന് ഏറ്റവും മികച്ചത് ആശംസിക്കുന്നു, അടുത്ത വർഷം ഞങ്ങൾ ട്രോഫികൾ നേടുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു,” ക്രിസ്റ്റ്യാനോ പറഞ്ഞു.അടുത്ത സീസണിലേക്കുള്ള യുണൈറ്റഡ് ജേഴ്സി ധരിച്ച സ്‌ട്രൈക്കറുടെ ചിത്രങ്ങൾ ദി സൺ ദിനപത്രം പ്രസിദ്ധീകരിക്കുകയും പുതിയ ജേഴ്സിയുടെ പ്രചരണത്തിനായി പരസ്യ പ്രചാരണത്തിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.

Rate this post