യൂറോ കപ്പ് യോഗ്യത പോരാട്ടത്തിലെ ഇരട്ട ഗോളോടെ 2023ലെ ഗോൾവേട്ടയിൽ തലപ്പത്തെത്തി ക്രിസ്റ്റ്യാനോ റൊണാൾഡോ |Cristiano Ronaldo
യൂറോ കപ്പ് യോഗ്യത റൗണ്ടില്‍ മിന്നുന്ന ഫോം തുടരുകയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും പോർച്ചുഗലും.ബോസ്‌നിയയെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് പോര്‍ച്ചുഗല്‍ തകര്‍ത്തത്. സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഇരട്ടഗോളുമായി തിളങ്ങി.
യോഗ്യത മത്സരങ്ങളില്‍ തുടര്‍ച്ചയായ എട്ടാം വിജയമാണ് പോർച്ചുഗൽ സ്വന്തമാക്കിയത്.ഇന്നലത്തെ മത്സരത്തിലെ ഇരട്ട ഗോളോടെ ഈ വർഷം ഏറ്റവുമധികം ഗോളുകൾ നേടിയ താരമായി റൊണാൾഡോ മാറിയിരിക്കുകയാണ്. മാഞ്ചസ്റ്റർ സിറ്റി സൂപ്പർ താരം എർലിംഗ് ഹാലൻഡിനെ മറികടന്നാണ് റൊണാൾഡോ 2023 ലെ ടോപ് സ്കോററായി മാറിയത്. പോർചുഗലിനായും ക്ലബിനെയും ഈ വർഷം 43 മത്സരങ്ങളിൽ നിന്നും 40 ഗോളുകളാണ് റൊണാൾഡോ നേടിയിരിക്കുന്നത്.
അതിനു പുറമെ എട്ട് അസിസ്റ്റുകളും താരത്തിന്റെ പേരിലുണ്ട്. താരത്തിന് പിന്നിൽ നിൽക്കുന്നവരെല്ലാം യൂറോപ്പിലെ യുവതാരങ്ങളാണ്. മാഞ്ചസ്റ്റർ സിറ്റിക്കും നോർവെക്കുമായി 39 ഗോളുകൾ നേടിയ എർലിങ് ഹാലാൻഡ് രണ്ടാം സ്ഥാനത്തു നിൽക്കുമ്പോൾ പിഎസ്‌ജിക്കും ഫ്രാൻസിനുമായി 35 ഗോളുകൾ നേടിയ എംബാപ്പെ മൂന്നാം സ്ഥാനത്തും നിൽക്കുന്നു.ഇൻലത്തെ മത്സരത്തിൽ റൊണാൾഡോ പോർചുഗലിനായുള്ള തന്റെ 126, 127 ഗോളുകൾ നേടി.
Cristiano Ronaldo, the 𝐭𝐨𝐩 𝐬𝐜𝐨𝐫𝐞𝐫 of 2023 🤯🙇♂️ pic.twitter.com/FhtW1iC4VJ
— OneFootball (@OneFootball) October 16, 2023
വെള്ളിയാഴ്ച സ്ലൊവാക്യയെ സ്വന്തം തട്ടകത്തിൽ 3-2ന് തോൽപ്പിച്ച് പോർച്ചുഗൽ ഇതിനകം ജർമ്മനിയിൽ നടക്കുന്ന യൂറോ 2024-ൽ തങ്ങളുടെ സ്ഥാനം ബുക്ക് ചെയ്തിട്ടുണ്ട്. യോഗ്യതാ റൗണ്ടിൽ എട്ടു മത്സരങ്ങളിൽ എട്ടു ജയം സ്വന്തമാക്കാൻ പോർച്ചുഗലിന് സാധിച്ചു.മാർട്ടിനെസിന്റെ പോർച്ചുഗൽ ടീം 32 ഗോളുകൾ നേടിയിട്ടുണ്ട് രണ്ട് തവണ മാത്രമാണ് വഴങ്ങിയത്, ഇതുവരെ സാധ്യമായ 24 പോയിന്റുകൾ നേടി.
Top scorers in 2023:
— B/R Football (@brfootball) October 16, 2023
40—𝐂𝐫𝐢𝐬𝐭𝐢𝐚𝐧𝐨 𝐑𝐨𝐧𝐚𝐥𝐝𝐨 (Al-Nassr/Portugal)
39—𝐄𝐫𝐥𝐢𝐧𝐠 𝐇𝐚𝐚𝐥𝐚𝐧𝐝 (Man City/Norway)
35—𝐊𝐲𝐥𝐢𝐚𝐧 𝐌𝐛𝐚𝐩𝐩𝐞 (PSG/France)
Ronaldo’s still doing it at 38 🍷🐐 pic.twitter.com/jtHqRH9rud