മടുത്തു, അൽ നസ്റിനോട് വിടപറയാൻ തീരുമാനിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ |Cristiano Ronaldo

കേവലം മാസങ്ങൾക്ക് മുമ്പാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ലോക ഫുട്ബോളിനെ തന്നെ ഞെട്ടിച്ച് ഒരു തീരുമാനം എടുത്തത്.ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ അദ്ദേഹം യൂറോപ്പ്യൻ ഫുട്ബോൾ അവസാനിപ്പിക്കുകയായിരുന്നു.ഏഷ്യൻ ക്ലബ്ബായ അൽ നസ്റിലേക്കായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോ എത്തിയിരുന്നത്.ഫുട്ബോൾ ചരിത്രത്തിൽ ഒരു താരത്തിന് ലഭിക്കാവുന്ന ഏറ്റവും വലിയ സാലറിയായിരുന്നു റൊണാൾഡോക്ക് വാഗ്ദാനം ചെയ്യപ്പെട്ടിരുന്നത്.

അത് സ്വീകരിച്ചുകൊണ്ട് 2025 വരെയുള്ള ഒരു കരാറിലാണ് റൊണാൾഡോ ഈ സൗദി അറേബ്യൻ ക്ലബ്ബുമായി ഒപ്പു വെച്ചിട്ടുള്ളത്.തുടക്കത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ റൊണാൾഡോക്ക് കഴിഞ്ഞു.പക്ഷേ ആ മികവ് ഇപ്പോൾ തുടരാൻ കഴിയുന്നില്ല എന്നുള്ളതാണ് യാഥാർത്ഥ്യം.അതിനേക്കാളുപരി ക്ലബ്ബിന്റെ പ്രകടനം മോശമായതാണ് ഏറ്റവും വലിയ തിരിച്ചടിയായി മാറിയത്.

ഇതിന്റെ ഫലമായി കൊണ്ട് പരിശീലകന്റെ സ്ഥാനം നഷ്ടമായിരുന്നു.ഒരു താൽക്കാലിക പരിശീലകന് കീഴിലാണ് ഇപ്പോൾ റൊണാൾഡോ കളിച്ചു കൊണ്ടിരിക്കുന്നത്.മാത്രമല്ല അദ്ദേഹത്തിന്റെ പല പ്രവർത്തികളും സൗദി അറേബ്യയിൽ വലിയ കോളിളക്കം സൃഷ്ടിക്കുകയും ചെയ്തിരുന്നു.റൊണാൾഡോ ഒട്ടും ഹാപ്പിയല്ല എന്നുള്ളത് മത്സരശേഷമുള്ള അദ്ദേഹത്തിന്റെ പ്രവർത്തികളിൽ നിന്നും വളരെ വ്യക്തമായിരുന്നു.

അത് തെളിയിക്കുന്ന റിപ്പോർട്ടുകൾ തന്നെയാണ് ഇപ്പോൾ പുറത്തേക്ക് വന്നിട്ടുള്ളത്.എൽ നാഷണൽ എന്ന മാധ്യമം റിപ്പോർട്ട് ചെയ്തത് പ്രകാരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യ വിടാൻ ആഗ്രഹിക്കുന്നു.അദ്ദേഹം ക്ലബ്ബിനകത്ത് തുടരാൻ താല്പര്യപ്പെടുന്നില്ല.ഈ സീസണിന് ശേഷം റൊണാൾഡോ അൽ നസ്റിനോട് വിടപറഞ്ഞേക്കും.

റയൽ മാഡ്രിഡ് പ്രസിഡന്റായ ഫ്ലോറെന്റിനോ പെരസ് റൊണാൾഡോക്ക് ക്ലബ്ബിലെ അംബാസിഡർ സ്ഥാനം വാഗ്ദാനം ചെയ്തിട്ടുണ്ട്.ഒരു പ്ലെയർ എന്ന നിലയിൽ തിരികെ എത്തിക്കില്ല എന്നത് പെരസ് റൊണാൾഡോയെ അറിയിച്ചിട്ടുണ്ട്.മറിച്ച് ഈ അംബാസിഡർ സ്ഥാനം ഏറ്റെടുത്തുകൊണ്ട് റൊണാൾഡോക്ക് റയലിലേക്ക് തന്നെ മടങ്ങിയെത്താം.അതിനുള്ള സാധ്യതകളാണ് ഇപ്പോൾ തെളിഞ്ഞു വരുന്നത്.ഏതായാലും റൊണാൾഡോ എന്ത് തീരുമാനം എടുക്കും എന്നുള്ളത് ആരാധകർക്ക് അറിയേണ്ട കാര്യമാണ്.

Rate this post
Cristiano Ronaldo