അൽ-നസർ ക്ലബ്ബിന്റെ പരിശീലകൻ പുറത്തായത് റൊണാൾഡോ മാനേജ്മെന്റ്മായുള്ള കൂടിക്കാഴ്ചക്കുശേഷം

തങ്ങളുടെ പരിശീലകനായ റൂഡി ഗാർഷ്യ മ്യൂച്ചൽ അഗ്രിമെന്റ് പ്രകാരം ഇനി പരിശീലക സ്ഥാനത്ത് തുടരില്ല എന്നുള്ളത് സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്ർ ഒഫീഷ്യലായി കൊണ്ട് സ്ഥിരീകരിച്ചിരുന്നു.ടീമിന്റെ മോശം പ്രകടനത്തിനേക്കാൾ ഉപരി ഡ്രസ്സിംഗ് റൂമുമായുള്ള ബന്ധം വഷളായതാണ് ഗാർഷ്യയുടെ സ്ഥാനം നഷ്ടമാവാൻ കാരണമായത്.ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ഉൾപ്പെടെയുള്ളവർക്ക് പരിശീലകനിൽ അതൃപ്തി ഉണ്ടായിരുന്നു.

കഴിഞ്ഞ മത്സരത്തിൽ സമനില വഴങ്ങിയതിന് പിന്നാലെ ക്രിസ്റ്റ്യാനോ റൊണാൾഡോയും ക്ലബ്ബിന്റെ മാനേജ്മെന്റും തമ്മിൽ ഒരു രഹസ്യ യോഗം സംഘടിപ്പിച്ചതായാണ് വിവരങ്ങൾ.പരിശീലകനെ കുറിച്ചുള്ള നിലപാട് ക്രിസ്റ്റ്യാനോ ആ യോഗത്തിൽ മാനേജ്മെന്റിനെ അറിയിച്ചിരുന്നു.അതായത് ടീമിന്റെ കഴിവിനെ മുഴുവനായിട്ടും ഉപയോഗിക്കാൻ പരിശീലകന് കഴിയുന്നില്ല എന്നുള്ളതാണ് റൊണാൾഡോയുടെ അഭിപ്രായം.ഒരുപാട് പ്രതിഭകൾ ഉണ്ടെങ്കിലും കാര്യക്ഷമമായി അത് ഉപയോഗപ്പെടുത്താൻ റൂഡി ഗാർഷ്യക്ക് കഴിയുന്നില്ല എന്ന് തന്നെയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ വിശ്വസിക്കുന്നത്.

നേരത്തെ ഒരു മത്സരത്തിൽ അൽ ഇത്തിഹാദിനോട് അൽ നസ്ർ പരാജയപ്പെട്ടിരുന്നു. മാത്രമല്ല കഴിഞ്ഞ മത്സരത്തിൽ ഗോൾരഹിത സമനില ക്ലബ്ബ് വഴങ്ങിയിരുന്നു.രണ്ടാം സ്ഥാനക്കാരുമായി മൂന്ന് പോയിന്റിന്റെ വ്യത്യാസം ഉണ്ടായത് ക്ലബ്ബിന്റെ കിരീട പ്രതീക്ഷകൾക്ക് തിരിച്ചടി ഏൽപ്പിക്കുകയായിരുന്നു.വളരെ കുറഞ്ഞ മത്സരങ്ങൾ മാത്രം അവശേഷിക്കെയാണ് റൂഡി ഗാർഷ്യക്ക് തന്റെ സ്ഥാനം നഷ്ടമായിരിക്കുന്നത്.

ഇതിന് പിന്നാലെ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ക്രിസ്റ്റ്യാനോ റൊണാൾഡോ പരിശീലകന് ഒരു സന്ദേശം നൽകിയിട്ടുണ്ട്.നിങ്ങളോടൊപ്പം വർക്ക് ചെയ്യാൻ കഴിഞ്ഞത് ഒരുപാട് സന്തോഷമുണ്ടാക്കിയ കാര്യമാണ്,നിങ്ങളുടെ ഭാവിക്ക് എല്ലാവിധ ആശംസകളും ഞാൻ നേരുന്നു,ഇതായിരുന്നു ക്രിസ്റ്റ്യാനോ തന്റെ പരിശീലകന് നൽകിയ മെസ്സേജ്.വളരെ കുറഞ്ഞ മത്സരങ്ങൾ മാത്രമാണ് ഇദ്ദേഹത്തിന് കീഴിൽ ക്രിസ്റ്റ്യാനോ കളിച്ചിട്ടുള്ളത്.

മികച്ച രീതിയിൽ കളിക്കാൻ ക്രിസ്റ്റ്യാനോക്ക് സാധിക്കുന്നുണ്ടെങ്കിലും ടീം എന്ന നിലയിൽ ഇനിയും അൽ നസ്ർ ഒരുപാട് മുന്നേറാനുണ്ട്.അവരെ സംബന്ധിച്ചിടത്തോളം അടുത്ത മത്സരം വളരെ നിർണായകമാണ്.ചിരവൈരികളായ അൽ ഹിലാലാണ് അടുത്ത മത്സരത്തിൽ എതിരാളികൾ.ആരായിരിക്കും പരിശീലകസ്ഥാനത്ത് ഉണ്ടാവുക എന്നുള്ളത് വ്യക്തമല്ല.