യുവ താരങ്ങളെ പോലും അതിശയിപ്പിക്കുന്ന ബൈസൈക്കിൾ കിക്ക് ശ്രമവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ |Cristiano Ronaldo

ജപ്പാനിലെ ഒസാക്ക സ്റ്റേഡിയത്തിൽ നടന്ന പ്രീ-സീസൺ സൗഹൃദ മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നാസർ പിഎസ്ജിയെ ഗോൾരഹിത സമനിലയിൽ തളച്ചു. പിഎസ്ജിയുടെ ആക്രമണങ്ങളെ ശക്തമായി തടഞ്ഞ അൽ നാസർ പ്രതിരോധമാണ് വിജയത്തിന് തുല്യമായ സമനില സൗദി ക്ലബിന് നേടിക്കൊടുത്തത്.

സൗദി പ്രോ ലീഗ് ടീം പോർച്ചുഗലിൽ നിരാശാജനകമായ ഒരു പര്യടനം നടത്തിയതിന് ശേഷമാണ് അൽ നാസർ ജപ്പാനിലെത്തിയത്.സെൽറ്റ വിഗോയ്ക്കും ബെൻഫിക്കയ്ക്കും എതിരായ രണ്ട് മത്സരങ്ങളിൽ 9-1 ന് തോൽവി ഏറ്റുവാങ്ങിയാണ് അൽ നാസർ പിഎസ്ജിയെ നേരിട്ടത്.ഏഷ്യയിലേക്ക് മടങ്ങിയെത്തിയപ്പോൾ റിയാദ് ക്ലബ് PSG-ക്കെതിരായ പ്രകടനത്തിൽ കാര്യമായ പുരോഗതി കാണിച്ചു.കൈലിയൻ എംബാപ്പെയെ ഒഴിവാക്കിയാണ് പിഎസ്ജി പ്രീ-സീസൺ മത്സരത്തിനിറങ്ങിയത്.

എത്ര ശ്രമിച്ചിട്ടും സൂപ്പർ താരം എത്ര ശ്രമിച്ചിട്ടും റൊണാൾഡോയ്ക്ക് മത്സരങ്ങത്തിൽ ഗോൾ കണ്ടെത്താനായില്ല. മത്സരം പൂർത്തിയാക്കാതെ അദ്ദേഹത്തെ പിൻവലിക്കുകയും ചെയ്തു.മത്സരത്തിന്റെ ഫസ്റ്റ് ഹാഫ് അവസാനിക്കുന്നതിന് തൊട്ടുമുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു ബൈസൈക്കിൾ കിക്ക് ശ്രമം നടത്തി. അതിന്റെ വീഡിയോ ഇപ്പോൾ വലിയ വൈറലാണ്.

ക്രിസ്റ്റ്യാനോയിലേക്ക് വന്ന ക്രോസിനെ വളരെ മികച്ച രൂപത്തിൽ കണക്ട് ചെയ്യാൻ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് കഴിഞ്ഞിരുന്നു. പക്ഷേ അത് ഗോളായി മാറിയില്ല.2018 ൽ യുവന്റസിനെതിരായ തന്റെ ഗംഭീരമായ ഗോളിനെ അനുസ്മരിപ്പിക്കുന്ന ഒരു ശ്രമമായിരുന്നു അദ്ദേഹം നടത്തിയത്.