‘മെസ്സി-റോണോ പോരാട്ടം അവസാനിക്കുന്നില്ല’ : റൊണാൾഡോ കിരീടം നേടിയതിനുപിന്നാലെ മെസ്സിയും തുടക്കം കുറിച്ചു |Lionel Messi

ലോക ഫുട്ബോളിലെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച വർഷങ്ങളും സീസണുകളും ആണ് ക്രിസ്ത്യാനോ റൊണാൾഡോയും ലിയോ മെസ്സിയും കൂടി ചേർന്ന് കഴിഞ്ഞ ഒന്നര പതിറ്റാണ്ട് കാലത്തോളം ഫുട്ബോൾ ആരാധകർക്ക് സമ്മാനിച്ചത്. ലോക ഫുട്ബോളിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളെന്ന് പലരും വിശേഷിപ്പിക്കുന്ന റൊണാൾഡോയും മെസ്സിയും കൂടി ചേർന്ന് സൃഷ്ടിച്ച ഈ ഫുട്ബോൾ യുഗം ആരാധകർക്ക് ഒരിക്കലും മറക്കാനാവില്ല.

നിലവിൽ നേടാനാവുന്നതെല്ലാം നേടി കഴിഞ്ഞു ലിയോ മെസ്സിയും ഐതിഹാസികമായ നേട്ടങ്ങളുടെ നെറുവിൽ കിരീടം ചൂടി ക്രിസ്ത്യാനോ റൊണാൾഡോയും യൂറോപ്പിനോട് വിട പറഞ്ഞപ്പോൾ ഫുട്ബോൾ ആരാധകരും ഒന്നടങ്കമാണ് സങ്കടപ്പെട്ടത്. നിലവിൽ സൗദി പ്രോലീഗ് ക്ലബ്ബായ അൽ നസ്റിനു വേണ്ടി ക്രിസ്ത്യാനോ റൊണാൾഡോ പന്ത്‌ തട്ടുമ്പോൾ അമേരിക്കൻ ഫുട്ബോൾ ക്ലബ്ബായ ഇന്റർ മിയാമിക്ക് വേണ്ടിയാണ് ലിയോ മെസ്സി കളിക്കുന്നത്.

കഴിഞ്ഞ വർഷങ്ങളിൽ നോക്കുകയാണെങ്കിൽ ക്രിസ്ത്യാനോ റൊണാൾഡോയെക്കാളും നേട്ടങ്ങൾ നേടിയത് ലിയോ മെസ്സിയാണ്. എന്നാൽ ഈ സീസണിലെ കണക്കുകളിലേക്ക് വരികയാണെങ്കിൽ രണ്ട് താരങ്ങളും മികച്ച ഫോമിലാണ് തങ്ങളുടെ സീസൺ ആരംഭിച്ചത്. അല്പം വർഷങ്ങൾക്കുശേഷം ക്രിസ്ത്യാനോ റൊണാൾഡോ ഒരു ട്രോഫി സ്വന്തമാക്കി. അറബ് ക്ലബ്ബ് ചാമ്പ്യൻസ് കപ്പ് ട്രോഫിയാണ് ക്രിസ്ത്യാനോ റൊണാൾഡോ അൽ നസ്റിനൊപ്പം സ്വന്തമാക്കിയത്.

ക്രിസ്ത്യാനോ റൊണാൾഡോ ഒരു ട്രോഫി സ്വന്തമാക്കി ദിവസങ്ങൾ പിന്നിടവേ ലിയോ മെസ്സിയും തന്റെ ക്ലബ്ബിനൊപ്പം ട്രോഫി സ്വന്തമാക്കുകയാണ്. അമേരിക്കൻ ലീഗ് കപ്പിന്റെ ട്രോഫിയാണ് ലിയോ മെസ്സി കഴിഞ്ഞദിവസം നടന്ന ഫൈനൽ മത്സരത്തിന് ഒടുവിൽ സ്വന്തമാക്കിയത്. ഇരുതാരങ്ങളും തന്റെ പുതിയ ടീമുകൾക്ക് വേണ്ടി നേടുന്ന ആദ്യത്തെ കിരീടം കൂടിയാണ് ഇത്. 38 കാരനായ റൊണാൾഡോയും 36 കാരനായ ലിയോ മെസ്സിയും തങ്ങളുടെ ഫുട്ബോൾ കരിയറിന് അവസാന നാളുകളിലാണ് കളിക്കുന്നതെങ്കിലും ആരാധകർക്ക് ആവേശം നൽകി ഇരു താരങ്ങളും മത്സരത്തോടെ സീസണിന് തുടക്കം കുറിച്ചിരിക്കുകയാണ്.

Rate this post