അണ്ണന്റെ മരണം മാസ് പ്രകടനം, സൗദി അറേബ്യയിൽ ക്രിസ്ത്യാനോ റൊണാൾഡോ റൂൾസ്..

സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോളും അസിസ്റ്റുമായി നിറഞ്ഞതോടെ സൗദി പ്രൊ ലീഗിൽ അൽ നസറിന് തുടർച്ചയായ മൂന്നാം വിജയം. ഇന്ന് അൽ ഹസെമിനെ നേരിട്ട അൽ നസ്ർ 5-1 എന്ന വലിയ മാർജിനിൽ വിജയിക്കുകയായിരുന്നു. റൊണാൾഡോ ഒരു ഗോളും രണ്ട് അസ്സിസ്റ്റും നേടി. സാദിയോ മാനെയും മത്സരത്തിൽ ഗോൾ നേടി.

മത്സരത്തിന്റെ 33 ആം മിനുട്ടിൽ ഗരീബാണ് അൽ നസ്റിന്റെ ആദ്യ ഗോൾ നേടിയത്. റൊണാൾഡോയുടെ പാസ്സിൽ നിന്നായിരുന്നു ഗോൾ. 45 ആം മിനുട്ടിൽ അൽ-നസ്റിനായി അൽ ഖൈബരി രണ്ടാം ഗോൾ നേടി.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ബദമോസിയുടെ ഗോളിൽ അൽ ഹസേം തിരിച്ച് വരവിന്റെ സൂചനകൾ നൽകിയെങ്കിലും അൽ നസ്ർ ഗോളടി തുടരുകയായിരുന്നു. 57 ആം മിനുട്ടിൽ റൊണാൾഡോയുടെ പാസ്സിൽ ഒറ്റാവിയോ മൂന്നാം ഗോൾ നേടി. 68 ആം മിനുറ്റിലായിരുന്നു റോണോയുടെ ഗോൾ. ഖരീബിന്റെ പാസ്സിലാണ് റോണോയുടെ ഗോൾ.

78 ആം മിനുട്ടിൽ മാനെ ഗോൾ നേടിയതോടെ മത്സരം 5-1 നിലയിലായി. പിന്നീട് അൽ നസ്ർ മികച്ച നീക്കങ്ങൾ നടത്തിയെങ്കിലും ഗോൾ കണ്ടെത്താനായില്ല. ഒടുവിൽ അവസാന വിസിൽ മുഴങ്ങിയതോടെ അൽ നസ്ർ തങ്ങളുടെ മൂന്നാം വിജയവും ഉറപ്പിച്ചു.

4/5 - (9 votes)