‘ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വിടവാങ്ങൽ മാഞ്ചസ്റ്റർ യൂണൈറ്റഡിനും ഈ താരത്തിനും വലിയ ഗുണം ചെയ്തു’

ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് പുറത്തായത് മാർക്കസ് റാഷ്‌ഫോർഡിനെ തന്റെ മികച്ച ഫോം വീണ്ടെടുക്കാൻ സഹായിച്ചതായി മുൻ സ്പർസ് സ്‌ട്രൈക്കർ ഗാർത്ത് ക്രൂക്‌സ് അഭിപ്രായപ്പെട്ടു.ലീഡ്‌സ് യുണൈറ്റഡിനെതിരായ റെഡ് ഡെവിൾസിന്റെ വിജയത്തിൽ ഇംഗ്ലണ്ട് ഇന്റർനാഷണൽ വീണ്ടും സ്‌കോർ ചെയ്തതിന് ശേഷമായിരുന്നു ഇങ്ങനെയൊരു അഭിപ്രായ പ്രകടനം മുൻ താരം നടത്തിയത്.

ക്രിസ്റ്റ്യാനോക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി തിളങ്ങാൻ കഴിഞ്ഞിരുന്നില്ല.10 പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്ന് ഒരു ഗോൾ മാത്രമായിരുന്ന അദ്ദേഹം നേടിയിരുന്നത്. ക്ലബ്ബിനെതിരെ വലിയ വിമർശനം ഉന്നയിച്ചതോടെ അദ്ദേഹത്തിന്റെ കരാർ നവംബർ മാസത്തിൽ ടെർമിനേറ്റ് ചെയ്യുകയും ചെയ്തു.ഡിസംബർ അവസാനത്തോടെ അദ്ദേഹം സൗദി പ്രോ ലീഗ് ടീമായ അൽ നാസറിൽ ചേരുകയും ചെയ്തു.മാർക്കസ് റാഷ്ഫോർഡും തന്റെ കരിയറിനെ മാറ്റിമറിച്ചു.കഴിഞ്ഞ സീസണിലെല്ലാം പൊരുതി നിന്ന താരം ഈ വർഷം തകർപ്പൻ ഫോമിലാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വിടവാങ്ങലിന് ശേഷം അദ്ദേഹത്തിന്റെ ഫോം അടുത്ത ലെവലിലേക്ക് ഉയർന്നതോടെ ഈ സീസണിലെ 34 മത്സരങ്ങളിൽ നിന്ന് 21 ഗോളുകൾ നേടി.

എലാൻഡ് റോഡിൽ ലീഡ്സിനെതിരെ യുണൈറ്റഡിന്റെ വിജയത്തിൽ താരം നിർണായക പങ്കു വഹിക്കുകയും ചെയ്തു.”ലീഡ്സിനെതിരെയുള്ള മത്സരത്തിൽ അർഹിച്ച ഗോളാണ് റാഷ്ഫോർഡ് സ്വന്തമാക്കിയിട്ടുള്ളത്.ക്രിസ്റ്റ്യാനോ റൊണാൾഡോ പോയതിനുശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മികവ് വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. മാത്രമല്ല റാഷ്ഫോർഡ് ടീമിലെ തന്റെ സാന്നിധ്യം വർധിപ്പിക്കുകയും ചെയ്യുന്നു. ഇനി രണ്ടാം തരക്കാരൻ ആയികൊണ്ട് റാഷ്ഫോഡിന് കളിക്കേണ്ട ആവശ്യമില്ല. ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തം നേട്ടങ്ങൾക്ക് വേണ്ടി മാത്രം കളിച്ചിരുന്ന ഒരു താരമായിരുന്നു.യുണൈറ്റഡിന്റെ പ്രശ്നം ഇപ്പോൾ പോയിട്ടുണ്ട്, ഇപ്പോൾ ഒരു ടീം എന്ന നിലയിൽ നല്ല രൂപത്തിൽ കളിക്കാൻ ഇവർക്ക് കഴിയുന്നു”ബിബിസി ഫുട്ബോൾ പണ്ഡിറ്റ് ഗാർത്ത് ക്രൂക്‌സ് പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡിന് റൊണാൾഡോ ആയിരുന്നു പ്രശ്‌നമെന്നും അദ്ദേഹമില്ലാതെ ടീം ഏറ്റവും മികച്ചതാണെന്നും ക്രൂക്‌സ് വ്യക്തമായി വിശ്വസിക്കുന്നു.റൊണാൾഡോ ക്ലബ്ബിൽ ഉണ്ടായിരുന്നപ്പോൾ ഇല്ലാതിരുന്ന ടീം സ്പിരിറ്റാണ് പരിശീലകൻ ടെൻ ഹാഗ് ക്ലബ്ബിലേക്ക് തിരികെ കൊണ്ടുവന്ന പ്രധാന ഘടകങ്ങളിലൊന്ന്. പോർച്ചുഗീസ് താരത്തിന്റെ അഹങ്കാരവും മാധ്യമ തന്ത്രങ്ങളും ഡ്രസ്സിംഗ് റൂമിനെ ബാധിച്ചു, റൊണാൾഡോ ടെൻ ഹാഗിനെ അനുസരിക്കുന്നതിൽ പരാജയപ്പെട്ടപ്പോൾ, അദ്ദേഹത്തെ ബെഞ്ചിലിരുത്തി.

Rate this post