മാഞ്ചസ്റ്റർ യൂണൈറ്റഡിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സഹതാരങ്ങൾ ആയിരുന്നവർ അൽ നാസറിൽ ചേരാനൊരുങ്ങുന്നു
എഡിൻസൺ കവാനിക്ക് തന്റെ മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് സഹതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി വീണ്ടും ഒന്നിക്കുകയാണ്.ഉറുഗ്വേൻ സ്‌ട്രൈക്കർ അടുത്ത സീസണിൽ അൽ നാസറിലേക്ക് മാറുന്നത് സംബന്ധിച്ച് ചർച്ചകൾ നടത്തുന്നതായി റിപ്പോർട്ട്. 2022 സീസണിന്റെ അവസാനത്തിൽ കവാനിയും റൊണാൾഡോയും റെഡ് ഡെവിൾസുമായി വേർപിരിഞ്ഞു.
പോർച്ചുഗീസ് താരം സൗദി അറേബ്യൻ ക്ലബ്ബുമായി കരാറിൽ ഒപ്പുവെച്ചപ്പോൾ, കവാനി രണ്ട് വർഷത്തെ കരാറിന് വലൻസിയയിൽ ചേർന്നു. നിലവിലുള്ള കരാർ സമ്മറിൽ അവസാനിക്കാനിരിക്കെ ന്നേറ്റ നിരയിൽ റൊണാൾഡോയുടെ പങ്കാളിയാകാൻ കവാനി അൽ നാസറിലേക്ക് എത്തുമെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നു.പാരീസ് സെന്റ് ജെർമെയ്‌നിലെ വിജയകരമായ സ്പെല്ലിനെത്തുടർന്ന് 2020-ൽ കവാനി തന്റെ താവളം മാഞ്ചസ്റ്ററിലേക്ക് മാറ്റി. ഓൾഡ് ട്രാഫോർഡിലെ തന്റെ രണ്ട് സീസണുകളിൽ, അദ്ദേഹം 59 മത്സരങ്ങളിൽ യുണൈറ്റഡിനെ പ്രതിനിധീകരിച്ചു 19 ഗോളുകൾ നേടി.14 മത്സരങ്ങളിൽ റൊണാൾഡോയ്‌ക്കൊപ്പം പിച്ച് പങ്കിടുകയും ചെയ്തു.
വലൻസിയയിൽ ചേർന്നതുമുതൽ തന്റെ ഫോമുമായി പൊരുത്തപ്പെടുന്നതിൽ പരാജയപ്പെട്ടു. സ്പാനിഷ് ടീമിനായി 25 മത്സരങ്ങളിൽ നിന്ന് 7 ഗോളുകൾ മാത്രമാണ് അദ്ദേഹത്തിന് നേടാനായത്.അവസാന 14 മത്സരങ്ങളിൽ ഗോൾ നേടാനായില്ല.അൽ നാസറിനെ കൂടാതെ, മറ്റ് ചില സൗദി പ്രോ ലീഗ് ക്ലബ്ബുകളും കവാനുമായി ബന്ധപ്പെട്ടിരിക്കുന്നു. അർജന്റീനിയൻ ക്ലബ് ബൊക്ക ജൂനിയേഴ്സും സ്‌ട്രൈക്കറിൽ താല്പര്യം പ്രകടിപ്പിച്ചിരുന്നു.വലൻസിയ തരംതാഴ്ത്തൽ ഭീഷണിയിലായതിനാൽ, കവാനി തന്റെ നിലവിലെ കരാർ അവസാനിക്കുമ്പോൾ ലാ ലിഗ ക്ലബ്ബുമായുള്ള ബന്ധം അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
🚨Former Man United striker Edinson Cavani is linked with a move to Al Nassr to play alongside Cristiano Ronaldo🧐
— 12thkhiladi Football (@12k_football) May 6, 2023
Ronaldo and Cavani played 14 times at Old Trafford before they both parted their ways with Manchester United 🤐#Ronaldo #ALNASSR #ManchesterUnited pic.twitter.com/Rfkx0Snug9
33 കളികളിൽ 34 പോയിന്റുമായി വലൻസിയ ലീഗ് പട്ടികയിൽ 17-ാം സ്ഥാനത്താണ്. 5 കളികൾ കൈയിലിരിക്കെ പോയിന്റ് പട്ടികയിൽ 18-ാം സ്ഥാനത്തുള്ള ഗെറ്റാഫെയെക്കാൾ മികച്ച ഗോൾ വ്യത്യാസമുള്ളതിനാൽ അവർ തരംതാഴ്ത്തൽ സോണിന് മുകളിലാണ്.മറ്റൊരു മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം അലക്‌സ് ടെല്ലസും അടുത്ത സീസണിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കൊപ്പം അൽ നാസറിൽ ചേരുമെന്ന് സ്പാനിഷ് ഔട്ട്‌ലെറ്റ് എഎസ് റിപ്പോർട്ട് ചെയ്യുന്നു.
Alex Telles could link up with Cristiano Ronaldo at Al Nassr, according to reports.
— Futball News (@FutballNews_) May 2, 2023
The 30-year-old joined Sevilla on a season-long loan last summer, but has endured an injury-hit spell in Spain.
He missed the 2022 World Cup with Brazil in Qatar due to a long-term knee injury. pic.twitter.com/SqyMKDk57u
ബ്രസീലിയൻ ഡിഫൻഡർ കഴിഞ്ഞ വേനൽക്കാലത്ത് ഓൾഡ് ട്രാഫോർഡ് വിട്ട് സീസൺ ലോണിൽ സെവിയ്യയിൽ ചേർന്നു. എന്നാൽ പരുക്കിന്റെ പ്രശ്‌നങ്ങളാണ് സ്‌പെയിനിലെ അദ്ദേഹത്തിന്റെ കരിയറിനെ ഏറെയും തടസ്സപ്പെടുത്തിയത്. ദീർഘകാല കാൽമുട്ടിന് പരിക്കേറ്റതിനാൽ 2022 ലോകകപ്പിൽ ബ്രസീലിനെ പ്രതിനിധീകരിക്കാനും അദ്ദേഹം പരാജയപ്പെട്ടു സ്ഥിരമായി സൈൻ ചെയ്യാനുള്ള ഓപ്ഷൻ സെവിയ്യ ഏറ്റെടുക്കാത്തതിനാൽ, ടർക്കിഷ് സൈഡ് ഗലാറ്റസരെ ടെല്ലസിൽ താൽപ്പര്യമുണ്ട്.