
❝ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഭാവി ചോദ്യചിഹ്നമായി തുടരുകയാണ്!❞| Cristiano Ronaldo
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഭാവി വീണ്ടും ചോദ്യചിഹ്നമായി തുടരുകയാണ്.2021-2022 പ്രീമിയർ ലീഗ് സീസൺ അവസാനിച്ചതിന് ശേഷം, 37-കാരന് ഒരു ലക്ഷ്യമുണ്ടെന്നും അത് മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള കരാർ നിറവേറ്റുക എന്നതായിരുന്നു എന്നും പറഞ്ഞിരുന്നു.യുണൈറ്റഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റുമായുള്ള അഭിമുഖത്തിനിടെ, അടുത്ത സീസണിൽ താൻ തുടരുമെന്ന് CR7 സ്ഥിരീകരിചിരുന്നു.
കൂടാതെ, പുതിയ പരിശീലകനായ എറിക് ടെൻ ഹാഗിൽ അദ്ദേഹം തന്റെ പിന്തുണയും വിശ്വാസവും പ്രകടിപ്പിച്ചു. എന്നിരുന്നാലും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മനസ്സ് മാറിയതായി തോന്നുന്നു, ഇപ്പോൾ അദ്ദേഹത്തിന് റെഡ് ഡെവിൾസിനൊപ്പം തുടരുമെന്ന് അത്ര ഉറപ്പില്ല.12 വർഷതിനിടെ ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു കിരീടം പോലും നേടാതെ സീസൺ പൂർത്തിയാക്കുകയും ചെയ്തു.പോർച്ചുഗീസ് താരം മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരുകയാണെങ്കിൽ, 2022-2023 ചാമ്പ്യൻസ് ലീഗിൽ മത്സരിക്കിനാവില്ല . 19 സീസണുകളിൽ ആദ്യമായി CR7 UCL-ന്റെ ഭാഗമാകില്ല.37 കാരൻ ആദ്യമായി യൂറോപ്പ ലീഗിൽ ബൂട്ട് കെട്ടുന്നത് കാണാൻ സാധിക്കും.

ക്ലബ് കളിക്കാരെ സൈൻ ചെയ്തിട്ടില്ലാത്തതിനാലും ടീം മികച്ച നിലയിലല്ലാത്തതിനാലും യുണൈറ്റഡിലെ തന്റെ ഭാവിയെ കുറിച്ച് താരം പുനർചിന്തനം നടത്തുകയാണ്.ദി അത്‌ലറ്റിക് റിപ്പോർട്ട് ചെയ്തതുപോലെ, പുതിയ ചെൽസി ഉടമ ടോഡ് ബോഹ്‌ലിയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഏജന്റ് ജോർജ്ജ് മെൻഡസും ചർച്ച നടത്തി. കൂടാതെ, ക്രിസ്റ്റ്യാനോ റൊണാൾഡോയെ നന്നായി അറിയാവുന്ന ഒരു ടീമിൽ ചേരുന്നതിലൂടെയോ അല്ലെങ്കിൽ താൻ വളരെ വിജയിച്ച ഒരു പരിശീലകനെ വീണ്ടും കണ്ടുമുട്ടുന്നതിലൂടെയോ തന്റെ പ്രൊഫഷണൽ ജീവിതം തുടരാനാകും എന്ന വിശ്വാസവും അദ്ദേഹത്തിനുണ്ട്. ബയേൺ മ്യൂണിക്ക് , റോമ, ചെൽസി ,തന്റെ ബാല്യകാല ക്ലബ് സ്പോർട്ടിങ് ലിസ്ബൺ എന്നി ക്ലബ്ബുകളുമായും റൊണാൾഡോയെ ബന്ധപ്പെടുത്തി വാർത്തകൾ പുറത്തുവരുന്നുണ്ടായിരുന്നു.
Transfer window’s still long, things can change… but Manchester United are clear on Cristiano Ronaldo: he’s considered not for sale, no talks now ongoing to sell him. 🔴 #MUFC
— Fabrizio Romano (@FabrizioRomano) June 25, 2022
Man United and Erik ten Hag both want Cristiano to stay and expect him to be part of the team. pic.twitter.com/pNylTktRNl
ട്രാൻസ്ഫർ വാർത്ത ബയേൺ നിഷേധിച്ചു എങ്കിലും പിന്നീട് വന്ന വാർത്തകൾ റൊണാൾഡോയുടെ ഭാവി ചർച്ചകളെ പല തലത്തിലും എത്തിക്കുകയാണ്. റൊണാൾഡോയെ അദ്ദേഹത്തിന്റെ ഏജന്റായ മെൻഡസ് പല ക്ലബുകൾക്കും വാഗ്ദാനം ചെയ്തിട്ടുണ്ട്. തന്റെ മുൻ പരിശീലകൻ മൗറീഞ്ഞോയുമായി വീണ്ടും റൊണാൾഡോ ഒന്നിക്കും എന്ന ശക്തമായ കിംവദന്തികൾ നിലനിൽക്കുന്നുണ്ട്. മൗറീഞ്ഞോയുടെ കീഴിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ 164 മത്സരങ്ങൾ കളിച്ചു, 168 ഗോളുകൾ നേടി, 49 അസിസ്റ്റുകൾ നൽകി. ലാ ലിഗ, സ്പാനിഷ് സൂപ്പർ കപ്പ്, കോപ്പ ഡെൽ റേ എന്നിവയും നേടിയിട്ടുണ്ട്. തന്റെ അമ്മയുടെ ആഗ്രഹം നടപ്പിലാക്കാൻ സ്പോട്ടിങ്ങിലേക്ക് ഒരു തിരിച്ചു പോക്കും തള്ളി കളയാനാവില്ല.ഇനി റൊണാൾഡോയുടെ ഭാവി എന്താകും എന്നറിയാൻ ക്ലബും ആരാധകരും റൊണാൾഡോ ആരാധകരും കാത്തിരിക്കുന്നത്