200 ആം മത്സരത്തിൽ ഗോളുമായി ക്രിസ്റ്റ്യാനോ : ഹാലണ്ടിന്റെ ഇരട്ട ഗോളിൽ നോർവേ : ലുകാകുവിന്റെ ഡബിളിൽ ബെൽജിയം : ജർമനിക്ക് തോൽവി

യൂറോ 2024 യോഗ്യതാ മത്സരത്തിൽ പോർച്ചുഗലിന് ജയം. 200 ആം അന്താരാഷ്ട്ര മത്സരം കളിക്കുന്ന സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോളിൽ ഐസ്‌ലൻഡിനെ 1-0ന് പരാജയപ്പെടുത്തി. ഇന്നലത്തെ മത്സരത്തോടെ 200 അന്താരാഷ്ട്ര മത്സരങ്ങൾ കളിക്കുന്ന ആദ്യ പുരുഷ താരമായി റൊണാൾഡോ മാറി.മാർച്ചിൽ ലിച്ചെൻസ്റ്റീനെതിരെ പോർച്ചുഗലിന്റെ യൂറോ 2024 യോഗ്യതാ മത്സരത്തിൽ 196 മത്സരങ്ങളുടെ റെക്കോർഡ് കുവൈറ്റിന്റെ ബാദർ അൽ-മുതവയെ മറികടന്നപ്പോൾ റൊണാൾഡോ ഇതിനകം തന്നെ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചതിന്റെ റെക്കോർഡ് സ്വന്തമാക്കി.

ഐസ്‌ലൻഡിനെതിരായ മത്സരത്തിൽ ഗോൾ നേടാൻ പോർച്ചുഗൽ പാടുപെട്ടു,.81-ാം മിനിറ്റിൽ പകരക്കാരനായ ഗോൺകാലോ ഇനാസിയോയെ പരുക്കനായ ടാക്ലിങ്ങിൽ വില്ലം തോർ വില്ലംസൺ രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തായത് അവർ ക്ക് വലിയ തിരിച്ചടി നൽകി. മത്സരത്തിന്റെ 89 ആം മിനുട്ടിലാണ് റൊണാൾഡോയുടെ വിജയ ഗോൾ പിറന്നത്.പോർച്ചുഗലിനായി റൊണാൾഡോയുടെ 123-ാം ഗോളായിരുന്നു ഇത്. ജയത്തോടെ പോർച്ചുഗൽ 12 പോയിന്റുമായി ഒന്നാമതെത്തി.

മറ്റൊരു മത്സരത്തിൽ ബെൽജിയം എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് എസ്റ്റോണിയയെ പരാജയപ്പെടുത്തി. സ്റ്റാൻഡ്-ഇൻ ക്യാപ്റ്റൻ റൊമേലു ലുക്കാക്കു മൂന്ന് മിനിറ്റിനുള്ളിൽ രണ്ട് ഗോളുകൾ നേടിയപ്പോൾ ജൊഹാൻ ബകയോക്കോ തന്റെ ആദ്യ അന്താരാഷ്ട്ര ഗോൾ നേടി.നാല് കളികളിൽ നിന്ന് 10 പോയിന്റുമായി ഓസ്ട്രിയ പൂളിൽ മുന്നിലാണ്, മൂന്ന് മത്സരങ്ങളിൽ നിന്ന് ഏഴ് പോയിന്റുമായി ബെൽജിയം രണ്ടാം സ്ഥാനത്താണ്. മൂന്ന് മത്സരങ്ങളിൽ നിന്ന് എസ്തോണിയയ്ക്ക് ഒരൊറ്റ പോയിന്റാണുള്ളത്. ഓസ്ട്രിയ രണ്ടു ഗോളുകൾക്ക് സ്വീഡനെ പരാജയപ്പടുത്തിയിരുന്നു.പരിക്കേറ്റ സ്ഥിരം നായകൻ കെവിൻ ഡി ബ്രൂയിന്റെ അഭാവത്തിൽ ഓസ്ട്രിയയുമായുള്ള 1-1 വാരാന്ത്യ ഹോം സമനിലയിൽ ലുക്കാക്കുവിനെ നായകനായി നിയമിച്ചപ്പോൾ അനാദരവ് തോന്നിയതിനെ തുടർന്ന് കോർട്ടോയിസ് ടീമിൽ നിന്ന് വിട്ടു നിന്നിരുന്നു.എന്നാൽ തനിക്ക് കാൽമുട്ടിനേറ്റ പരിക്കാണെന്നും കളി ഒഴിവാക്കാൻ ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ടെന്നും കോർട്ടോയിസ് പറഞ്ഞു.

മറ്റൊരു മത്സരത്തിൽ സൂപ്പർ താരം എർലിംഗ് ഹാലൻഡിന്റെ ഇരട്ട ഗോളുകളുടെ മികവിൽ നോർവേ സൈപ്രസിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി.മുൻ മത്സരത്തിൽ സ്കോട്ട്‌ലൻഡിനോട് 2-1 ന് ഞെട്ടിച്ച തോൽവിക്ക് ശേഷം നോർവേ ട്രാക്കിലേക്ക് തിരികെയെത്തി.ജയത്തോടെ അഞ്ച് ടീമുകളുള്ള ഗ്രൂപ്പിൽ നാല് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റുമായി നോർവേ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു.

യൂറോ 2024 ന് ആതിഥേയരായ ജർമനിയുടെ കഷ്ടകാലം തുടർന്ന് കൊണ്ടിരിക്കുകയാണ്. ഇന്നലെ നടന്ന സൗഹൃദ മത്സരത്തിൽ കൊളംബിയയോട് 2-0 തിൻെറ തോൽവി ഏറ്റുവാങ്ങിയിരിക്കുകയാണ്.54-ാം മിനിറ്റിൽ ലൂയിസ് ഡയസിന്റെ ഹെഡറും 82-ൽ യുവാൻ ക്വഡ്രാഡോയുടെ പെനാൽറ്റിയുമാണ് ജർമ്മനിക്കെതിരെ കൊളംബിയക്ക് വിജയം നേടിക്കൊടുത്തത്.വെള്ളിയാഴ്ച പോളണ്ടിനോട് 1-0 ന് പരാജയപ്പെട്ട ജർമനി ഉക്രെയ്‌നുമായി 3-3 ന് സമനില പാലിച്ചിരുന്നു.കഴിഞ്ഞ വർഷം ഡിസംബറിൽ ലോകകപ്പ് ഗ്രൂപ്പ്-സ്റ്റേജ് പുറത്തായതിന് ശേഷം നാല് തവണ ലോക ചാമ്പ്യൻമാർ അവരുടെ അവസാന അഞ്ച് മത്സരങ്ങളിൽ ഒന്ന് മാത്രമാണ് വിജയിച്ചത്. അവസാന 11 മത്സരങ്ങളിൽ മൂന്നെണ്ണം മാത്രമാണ് അവർക്ക് ജയിക്കാനായത്.

2/5 - (1 vote)