നിലവിൽ സ്ഥിരീകരിച്ച സൂപ്പർ താരങ്ങളുടെ ട്രാൻസ്ഫർ വാർത്തകൾ

യൂറോപ്യൻ ഫുട്ബോളിലെ ലീഗ് മത്സരങ്ങളെല്ലാം അവസാനിച്ചതിനു പിന്നാലെ സൂപ്പർ താരങ്ങളുടെ കൂടുമാറ്റത്തിന്റെ വാർത്തകളാണ് പുറത്തുവരുന്നത്. കരീം ബെൻസെമയും അസെൻസിയോയും മാക് അല്ലിസ്റ്ററും തുടങ്ങി വമ്പൻമാരാണ് തങ്ങളുടേ ടീം വിട്ടുകൊണ്ട് മറ്റു ടീമുകളിൽ എത്തുന്നത്. പ്രശസ്ത ഫുട്ബോൾ ജേർണലിസ്റ്റായ ഫാബ്രിസിയോ റൊമാനോ നൽകുന്ന അപ്ഡേറ്റുകൾ നമുക്ക് നോകാം.

1. മാനുവൽ ഉഗാർതെ: പ്രധാനപ്പെട്ട അപ്ഡേറ്റുകൾ നോക്കുകയാണെങ്കിൽ പോർച്ചുഗീസ് ക്ലബ്ബായ സ്പോർട്ടിങ് ലിസ്ബനിന്റെ ഉറുഗായ് സൂപ്പർ താരമായ മാനുവൽ ഉഗാർതെയായിരുന്നു ഈയിടെ ദിവസങ്ങളിൽ ഫുട്ബോൾ ലോകത്ത് ചർച്ചയായ ട്രാൻസ്ഫർ വാർത്ത. ചെൽസി പോലെയുള്ള വമ്പൻ ക്ലബ്ബുകൾ താരത്തിന് വേണ്ടി അവസാന നിമിഷം വരെ കഠിന പരിശ്രമം നടത്തിയെങ്കിലും 60മില്യൺ ട്രാൻസ്ഫർ ഫീ നൽകി ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജി സ്വന്തമാക്കുകയായിരുന്നു.നിലവിൽ പാരിസിലേക്ക് യാത്ര ചെയ്ത താരം മെഡിക്കൽ പൂർത്തിയാക്കി ഇന്ന് പിഎസ്ജിയുമായി കരാറിൽ ഒപ്പ് വെക്കും

2. മാർക്കോ അസെൻസിയോ : ഉറുഗായ് താരത്തിനൊപ്പം മറ്റൊരു സൂപ്പർ താരത്തിന്റെ കൂടി കരാർ ഇന്ന് സൈൻ ചെയ്യാൻ ഒരുങ്ങുകയാണ് പിഎസ്ജി. റയൽ മാഡ്രിഡ്‌ വിട്ട സ്പാനിഷ് താരം മാർക്കോ അസെൻസിയോയുമായി 2027 കരാറിൽ ഒപ്പ് വെക്കും. മെഡിക്കൽ പൂർത്തിയാക്കാൻ വേണ്ടി താരം ഇന്ന് പാരിസിലെത്തിയിട്ടുണ്ട്.

3. അലെക്സിസ് മാക് അല്ലിസ്റ്റർ : അർജന്റീനയുടെ വേൾഡ് കപ്പ്‌ ജേതാവായ അലെക്സിസ് മാക് അല്ലിസ്റ്ററിന്റെ സൈനിങ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പൻമാരായ ലിവർപൂൾ ഉടനെ പൂർത്തിയാക്കും. ബ്രെയിറ്റന് 60മില്യൺ ട്രാൻസ്ഫർ ഫീയായി നൽകിയായിരിക്കും ലിവർപൂൾ താരത്തിനെ സ്വതമാക്കുന്നത്. 2028 വരെ നീളുന്ന അഞ്ച് വർഷ കരാറാണ് താരത്തിന് ഓഫർ ചെയ്തിട്ടുള്ളത്. താരത്തിന്റെ മെഡിക്കൽ പരിശോധന അടുത്ത 24 മണിക്കൂറിനുള്ളിൽ പൂർത്തിയാകും.

4. കരീം ബെൻസെമ : റയൽ മാഡ്രിഡ്‌ വിട്ട നിലവിലെ ബാലൻ ഡി ഓർ ജേതാവായ കരീം ബെൻസെമ നിലവിലെ സൗദി പ്രോ ലീഗ് ചാമ്പ്യൻസായ അൽ ഇതിഹാദുമായുള്ള സൈനിങ് ഉടനെ തന്നെ പൂർത്തിയാക്കും, കരാറിലെ പ്രധാന ഡോക്യുമെന്റ്സിലെല്ലാം ബെൻസെമ ഇതിനകം ഒപ്പ് വെച്ചിട്ടുണ്ട്. വർഷം 200മില്യൺ യൂറോയും കോമേഴ്‌സിയൽ ഡീൽസ് ഉൾപ്പടെ നിരവധി ഓഫറുകൾ നൽകിയാണ് കരീമിക്കയേ സൗദി സ്വന്തമാക്കിയത്. ചൊവ്വാഴ്ച റയൽ മാഡ്രിഡിനോട് ഔദ്യോഗികമായി വിട പറയുന്ന താരം 2025 വരെയുള്ള കരാറിൽ ഒപ്പ് വെക്കും.

5/5 - (2 votes)