സ്വപ്നസാക്ഷാൽകാരം, ബാഴ്സലോണക്ക് വേണ്ടി കളിക്കണമെന്ന് പോർച്ചുഗലിലെ ക്രിസ്റ്റ്യാനോയുടെ പിൻഗാമി

ലോകഫുട്ബോളിലെ സൂപ്പർ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗീസ് ടീമിലെ പിൻഗാമി എന്ന് വാഴ്ത്തപ്പെട്ടിരുന്ന താരമാണ് പ്രീമിയർ ലീഗ് ക്ലബ്ബായ ചെൽസിക്ക് വേണ്ടി ലോണിൽ കളിക്കുന്ന പോർച്ചുഗീസ് താരമായ 23-കാരൻ ജാവോ ഫെലിക്സ്, പോർച്ചുഗൽ ദേശീയ ടീമിലെ പ്രധാന താരങ്ങളിൽ ഒരാൾ കൂടിയാണ് ജാവോ ഫെലിക്സ്.

തന്റെ ഭാവിയെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിച്ച ജാവോ ഫെലിക്സ് ആരാധകർക്ക് ഞെട്ടിക്കുന്ന ഉത്തരങ്ങളാണ് നൽകിയത്. സ്പാനിഷ് ക്ലബ്ബായ അത്‌ലറ്റിക്കോ മാഡ്രിഡഡിന്റെ യഥാർത്ഥ താരമായ ഫെലിക്സ് തന്റെ ഇഷ്ടടീമായ എഫ്സി ബാഴ്സലോണക്ക് വേണ്ടി കളിക്കണം എന്ന ആഗ്രഹമാണ് തന്റെ ഭാവി ടീമിനെ കുറിച്ച് പങ്കുവെച്ചത്.

കുട്ടിയായിരിക്കുമ്പോൾ മുതലുള്ള തന്റെ സ്വപ്നക്ലബ്ബാണ് എഫ്സി ബാഴ്സലോണ എന്നും ബാഴ്സലോണക്ക് വേണ്ടി കളിക്കാനായാൽ അതൊരു സ്വപ്നസാക്ഷാൽക്കാരമായിരിക്കുമെന്നും ജാവോ ഫെലിക്സ് പറഞ്ഞു. 23-കാരനായ താരം ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിക്ക് വേണ്ടിയാണ് ലോണടിസ്ഥാനത്തിൽ കളിക്കുന്നത്, ഇതുവരെ 13 കളിയിൽ നിന്നും നാല് ഗോളുകൾ താരം സ്കോർ ചെയ്തു.

എഫ്സി ബാഴ്സലോണക്ക് വേണ്ടി കളിക്കാനുള്ള തന്റെ ആഗ്രഹം ജാവോ ഫെലിക്സ് വെളിപ്പെടുത്തിയതോടെ പോർച്ചുഗീസ് യുവ താരത്തിനെ ടീമിലെത്തിക്കുവാൻ എഫ്സി ബാഴ്സലോണ ശ്രമങ്ങൾ നടത്തുമോ എന്നാണ് ആരാധകർ ആകാംക്ഷയോടെ നോക്കുന്ന കാര്യം. ബാഴ്സലോണക്ക് വേണ്ടി കളിക്കുക എന്നതാണ് എല്ലായിപ്പോഴും തന്റെ സ്വപ്നമെന്ന് ജാവോ ഫെലിക്സ് വീണ്ടും വീണ്ടും പറയുന്നുണ്ട്.

Rate this post