❝ഡാനി ആൽവസിന്റെ പുതിയ തട്ടകം മെക്സിക്കോ, പ്യൂമാസുമായി ഒരു വർഷത്തെ കരാറിൽ ഒപ്പുവെച്ച് ബ്രസീലിയൻ വെറ്ററൻ❞ |Dani Alves

ബ്രസീലിയൻ വെറ്ററൻ റൈറ്റ് ബാക്ക് ഡാനി ആൽവസ് സൗജന്യ ട്രാൻസ്ഫറിൽ മെക്സിക്കൻ ക്ലബ് പ്യൂമാസിൽ ചേർന്നു. ഒരു വർഷത്തെ കരാറിലാണ് താരം മെക്സിക്കൻ ക്ലബ്ബിലെത്തുന്നത്.ട്രോഫികളുടെ എണ്ണത്തിൽ ചരിത്രത്തിലെ ഏറ്റവും അലങ്കരിച്ച കളിക്കാരനാണ് 39 കാരൻ.

അവസാനം ഖത്തറിൽ നടക്കുന്ന 2022 FIFA ലോകകപ്പിനുള്ള ടീമിൽ ഇടം നേടുമെന്ന പ്രതീക്ഷയിലാണ് താരം പുതിയ ക്ലബ്ബിലേക്കെത്തുന്നത്. ബാഴ്‌സലോണ കരാർ നീട്ടി കൊടുക്കാതെ ഇരുന്നതോടെയാണ് ഡാനി ആൽവസ് പുതിയ ക്ലബ് തേടിയിറങ്ങിയത്.തനിക്ക് ഉടനെയൊന്നും വിരമിക്കാൻ ഉദ്ദേശമില്ലെന്ന് ഡാനി പലപ്പോഴും വ്യക്തമാക്കിയിട്ടുള്ളതാണ്.

സാവോ പോളോയിൽ നിന്നും കരാർ അവസാനിച്ച ശേഷമാണ് കഴിഞ്ഞ സീസണിന്റെ പകുതിയിൽ താരം ബാഴ്‌സയിൽ എത്തിയത്.ഇതോടെ ക്യാമ്പ്ന്യൂവിലേക്കും ഒരിക്കൽ കൂടി തിരിച്ചു വരാൻ ഡാനിക്ക് അവസരം ഒരുങ്ങും. സീസൺ ആരംഭിക്കുന്നതിന്റെ മുന്നോടിയായി ബാഴ്‌സലോണ നടത്താറുള്ള ജോവൻ ഗാമ്പർ ട്രോഫിയിൽ ഇത്തവണ ബാഴ്‌സലോണ ടീമിനെ നേരിടുന്നത് പ്യൂമാസ് ആണ്. ഈ സൗഹൃദ മത്സരം ബ്ലാഗ്രാനയുടെ ക്ലബ് ഇതിഹാസമായി കണക്കാക്കാവുന്ന ആൽവസിനോട് ആരാധകരിൽ നിന്നുള്ള അവസാന വിടവാങ്ങൽ ആയി മാറിയേക്കാം.

റൊണാൾഡീഞ്ഞോയെയും ബെബെറ്റോയെയും പോലുള്ള വമ്പൻ താരങ്ങൾ മുൻപ് മെക്സിക്കൻ ലീഗിൽ തങ്ങളുടെ സാനിധ്യം അറിയിച്ചിട്ടുണ്ട്.ഈ സീസണിൽ കിരീടം നേടാനാകുന്ന ഒരു ടീമിനെയാണ് താൻ തിരയുന്നതെന്ന് ഡാനി ആൽവസ് അടുത്തിടെ പറഞ്ഞു.തന്റെ മുൻ ക്ലബ് സാവോ പോളോ സാമ്പത്തിക പ്രശ്‌നത്തിലായതിനാൽ വർഷത്തിന്റെ തുടക്കത്തിൽ കുറഞ്ഞ ശമ്പളത്തിന് അദ്ദേഹം ബാഴ്‌സലോണയിലേക്ക് മടങ്ങിയത്. നേടിയ കിരീടങ്ങൾ ആരാധകരുടെ എണ്ണം എന്നിവയുമായി ബന്ധപ്പെട്ട് മെക്സിക്കോയിലെ ഏറ്റവും വലിയ ക്ലബ്ബുകളിലൊന്നാണ് പ്യൂമാസ്.

Rate this post