സാവോ പോളോയുമായുള്ള കരാർ അവസാനിപ്പിച്ചതിന് ശേഷം ബ്രസീലിയൻ ഇതിഹാസം രണ്ടാം സ്പെല്ലിനായി ബാഴ്സലോണയിലെത്തിയത്. ഒരു വർഷത്തേക്ക് കൂടി നീട്ടാവുന്ന ഒരു കരാറിലാണ് തരാം ഒപ്പുവെച്ചത്.റൈറ്റ് ബാക്കിന്റെ പ്രകടനത്തിൽ കറ്റാലൻ ക്ലബ് സന്തുഷ്ടരായതിനാൽ ബ്രസീലിയനുമായുള്ള കരാർ പുതുക്കാനുള്ള ഒരുക്കത്തിലാണ്.ഇതിനർത്ഥം 38 കാരൻ 2024 വരെ ക്യാമ്പ് നൗവിൽ ഉണ്ടാവും.
നവംബറിൽ ബാഴ്സലോണയിലേക്ക് മടങ്ങാൻ ആൽവസ് ധാരണയിലെത്തിയെങ്കിലും ജനുവരി വരെ ബ്ലാഗ്രാനയിൽ കളിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. അതിനുശേഷം രണ്ട് മാസത്തിനുള്ളിൽ, അദ്ദേഹം ആറ് മത്സരങ്ങൾ കളിച്ചു, ഒരു ഗോളും മൂന്ന് അസിസ്റ്റുകളും നൽകി ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചു.38 വയസ്സാണെങ്കിലും, നിലവിലെ പരിശീലകനും ഫുൾ ബാക്കിന്റെ മുൻ സഹതാരവുമായ സാവി ഹെർണാണ്ടസ് ആൽവസിന്റെ ഇതുവരെയുള്ള പ്രകടനത്തിൽ തൃപ്തനാണ്.
ബാഴ്സലോണയ്ക്ക് ആൽവസിനെ എങ്ങനെ ഉപയോഗിക്കണമെന്ന് നന്നായി അറിയാം. ഒരു റൈറ്റ് ബാക്ക് മാത്രമായല്ല ആൽവസ് ബാഴ്സയിൽ കളിക്കുന്നത്. ചിലപ്പോൾ ഒരു വിങ്ങറായി കളിക്കുന്നു ചിലപ്പോൾ മിഡ്ഫീൽഡിൽ കളിക്കുന്നു ചിലപ്പോൾ വിംഗറിന് പിന്നിൽ കൂടുതൽ ഗ്രൗണ്ട് കവർ ചെയ്യാൻ കഴിയുന്ന ഒരു പൊസിഷനിലുമാണ് ബ്രസീലിയൻ കളിക്കുന്നത്. ചില അവസരങ്ങളിൽ സെർജിയോ ബുസ്ക്വെറ്റ്സിന്റെ ഒപ്പവും ആൽവ്സിനെ കണ്ടിരുന്നു. ആൽവ്സിന്റെ വൈദഗ്ധ്യം സാവി പരമാവധി പ്രയോജനപ്പെടുത്തുന്നതായി കാണാം .
ഒരു വര്ഷം കൂടി ബാഴ്സലോണയിൽ തുടരുന്നതിലൂടെ ഖത്തർ ലോകകപ്പിൽ കളിക്കുക എന്ന തന്റെ ലക്ഷ്യം നേടാൻ സാധിക്കും എന്നാണ് ആൽവസ് കരുതുന്നത്.ബാഴ്സലോണ പോലൊരു മുൻനിര ക്ലബ്ബിൽ കളിക്കുന്നത് താരത്തിന്റെ മഹത്വരമായ കിരീട ശേഖരത്തിൽ നിന്ന് നഷ്ടമായ ഒരു ട്രോഫി ചേർക്കാൻ അദ്ദേഹത്തിന് സഹായകമാവും. ബാഴ്സയിൽ പ്രായത്തെ വെല്ലുന്ന പ്രകടനവുമായി നിറഞ്ഞുകളിച്ച ഡാനി തന്റെ പഴയ മികവ് നഷ്ടപ്പെട്ടിട്ടില്ലെന്ന് തെളിയിച്ചു കൊണ്ടിരിക്കുകയാണ്.