അവരുടെ വിമർശനങ്ങളെ ഞാൻ വകവെക്കുന്നില്ല, ഫുട്ബോളിനെ ഇഷ്ടപ്പെടുന്നവർ നിങ്ങളെയും ഇഷ്ടപ്പെടുന്നു ലിയോ : ബ്രസീലിയൻ താരം ഡാനി ആൽവസ്
ഖത്തർ വേൾഡ് കപ്പ് കിരീടം നേടിയതോടുകൂടി ലയണൽ മെസ്സി ഇപ്പോൾ സമ്പൂർണ്ണത പ്രാപിച്ചു കഴിഞ്ഞു.ഇനി ഒന്നും തന്നെ മെസ്സിക്ക് ഫുട്ബോൾ ലോകത്ത് തെളിയിക്കാനില്ല. അതുകൊണ്ടുതന്നെ ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരമായി കൊണ്ടാണ് മെസ്സിയെ ആരാധകർ കണക്കാക്കുന്നത്. ഏറ്റവും മികച്ച താരമായി കൊണ്ട് ഫുട്ബോൾ ലോകം മെസ്സിയെ അംഗീകരിച്ചു കഴിഞ്ഞു.
വേൾഡ് കപ്പ് കിരീടം നേടിയതോടുകൂടി ലോക ഫുട്ബോളിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയിട്ടുള്ള രണ്ടാമത്തെ താരമായി മാറാൻ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്.ഡാനി ആൽവസ് മാത്രമാണ് മെസ്സിയുടെ മുന്നിൽ ഉള്ളത്. എന്നാൽ ഡാനിയുടെ റെക്കോർഡും മെസ്സിക്ക് തകർക്കാൻ സാധിച്ചേക്കും. അത്രയേറെ മികവിലാണ് ഇപ്പോൾ മെസ്സിയും സംഘവുമൊക്കെ ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്.
വേൾഡ് കപ്പ് കിരീടം നേടിയതിന് പിന്നാലെ ലയണൽ മെസ്സിക്ക് അഭിനന്ദനവുമായി ബ്രസീലുകാരനായ ഡാനി രംഗത്ത് വന്നിട്ടുണ്ട്. ഈ അഭിനന്ദനത്തിന്റെ പേരിൽ ആര് തന്നെ വിമർശിച്ചാലും അത് തന്നെ വകവെക്കുന്നില്ല എന്നാണ് ഡാനി കുറിച്ചിട്ടുള്ളത്. ഫുട്ബോളിനെ ഇഷ്ടപ്പെടുന്നവർ നിങ്ങളെയും ഇഷ്ടപ്പെടുന്നുവെന്നും ഡാനി കൂട്ടിച്ചേർത്തു.
‘ ഇതിന്റെ പേരിൽ എനിക്കെതിരെ എന്ത് വിമർശനങ്ങൾ ഉണ്ടായാലും ഞാൻ അതൊന്നും കാര്യമാക്കുന്നില്ല.മെസ്സി..ഈ ലോകം നിങ്ങളെ സ്നേഹിക്കുന്നു. ഫുട്ബോളിനെ ഇഷ്ടപ്പെടുന്നവർ നിങ്ങളെ ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്നു. മാത്രമല്ല ഈ നിമിഷത്തിൽ അവർ എല്ലാവരും നിങ്ങളെ അഭിനന്ദിക്കുകയും ചെയ്യുന്നു. ഈ കിരീടനേട്ടം നിങ്ങളുടെ കുടുംബത്തോടൊപ്പവും സുഹൃത്തുക്കളോടൊപ്പവും ആഘോഷിക്കുക. ഒരു ബ്രസീലിയൻ എന്ന നിലയിലും ഒരു സൗത്ത് അമേരിക്കൻ എന്ന നിലയിലും ഈ കിരീടം നിങ്ങൾക്ക് അതിനേക്കാൾ ഉപരിയാണ് എന്നുള്ളത് എനിക്കറിയാം. നിങ്ങൾ എപ്പോഴും ദൈവത്തെക്കുറിച്ച് സംസാരിച്ചു കൊണ്ടിരുന്ന വ്യക്തിയാണ്. അതിന്റെ ഫലമാണിത് ‘ ഇതാണ് ഡാനി എഴുതിയിട്ടുള്ളത്.
ലയണൽ മെസ്സിക്ക് ബ്രസീലിയൻ ഇതിഹാസങ്ങൾ വലിയ ബഹുമാനമാണ് നൽകിക്കൊണ്ടിരിക്കുന്നത്. മെസ്സിയെ ആദരിക്കാൻ വേണ്ടി മാരക്കാനയിലെ അധികൃതർ അദ്ദേഹത്തെ ക്ഷണിച്ചിട്ടുണ്ട്. ഫുട്ബോൾ ലോകം ഒന്നടങ്കം ഇപ്പോൾ മെസ്സിക്ക് ആശംസകൾ നേർന്നിട്ടുണ്ട്.