ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി അല്ലെങ്കിൽ നെയ്മർ തുടങ്ങിയ ആഗോള താരങ്ങളെ സൈൻ ചെയ്യാൻ മേജർ ലീഗ് സോക്കർ ക്ലബ് ഉദ്ദേശിക്കുന്നതായി ഇന്റർ മിയാമി സിഎഫ് സഹ ഉടമ ഡേവിഡ് ബെക്കാം ഒരു വർഷം മുമ്പ് ESPN-ന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
“ഞങ്ങൾ മിയാമിയെ പ്രഖ്യാപിച്ചപ്പോൾ ഞങ്ങൾ ഏത് കളിക്കാരെയാണ് കൊണ്ടുവരാൻ പോകുന്നത്? അത് റൊണാൾഡോ, മെസ്സി, നെയ്മർ എന്നിവരെക്കുറിച്ച് എപ്പോഴും ചർച്ച ചെയ്യപ്പെടുമായിരുന്നു,” ബെക്കാം പറഞ്ഞു.“എപ്പോഴും ആ ചർച്ചകൾ നടക്കുമായിരുന്നു. യഥാർത്ഥത്തിൽ കളിക്കാർക്ക് തീരുമാനിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ഞാൻ കരുതുന്നില്ല, സത്യസന്ധമായി പറഞ്ഞാൽ, ഇത് ഒരു മികച്ച സ്ഥലമാണ്” ബെക്കാം കൂട്ടിച്ചേർത്തു .വരും മാസങ്ങളിൽ റൊണാൾഡോയെയും മെസ്സിയെയും ഒരു വമ്പൻ നീക്കത്തിലൂടെ ഇന്റർ മിയാമിയിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് ഡേവിഡ് ബെക്കാം.പാരീസ് സെന്റ് ജെർമെയ്നിൽ വേനൽക്കാലത്ത് മെസ്സിയുടെ കരാർ അവസാനിക്കും, പ്ലേ മേക്കർ പിന്നീട് അമേരിക്കയിലേക്ക് താമസം മാറാൻ തീരുമാനിച്ചേക്കാം.
ദി ടൈംസ് സ്പോർട്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം പിഎസ്ജിയുമായുള്ള കരാർ ഈ സീസണോടെ അവസാനിക്കാൻ പോകുന്ന താരം അടുത്ത സീസണിൽ യൂറോപ്പിൽ കളിക്കാനുള്ള സാധ്യതയില്ല. ഇന്റർ മിയാമിയുമായി കരാറൊപ്പിട്ടാൽ അമേരിക്കൻ ലീഗിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരമായും മെസി മാറും. മെസിയുടെ മുൻ സഹതാരവും ബാഴ്സലോണയുടെയും സ്പെയിനിന്റെയും നായകനുമായ സെർജിയോ ബുസ്ക്വറ്റ്സും താരത്തിനൊപ്പം ഇന്റർ മിയാമിയിൽ എത്തുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.
Lionel Messi and Inter Miami are nearing a deal to make him the highest-paid player in MLS history, per @TimesSport pic.twitter.com/Ou5BxoyWN4
— Bleacher Report (@BleacherReport) November 27, 2022
റിപ്പോർട്ട് അനുസരിച്ച് ബെക്കാമിന്റെ ഇന്റർ മിയാമിക്ക് മുൻ ബാഴ്സലോണ ടീമംഗങ്ങളായ ലൂയിസ് സുവാരസ്, സെസ്ക് ഫാബ്രിഗാസ് എന്നിവരോടും താൽപ്പര്യമുണ്ട്.നിലവിലെ സ്റ്റാർ കളിക്കാരായ ഗോൺസാലോ ഹിഗ്വെയ്ൻ, ബ്ലെയ്സ് മാറ്റുയിഡി, അലജാൻഡ്രോ പൊസുവേലോ എന്നിവർ അടുത്ത മാസം ലീഗ് വിടുന്നതോടെ പകരം താരങ്ങളെ ക്ലബിന് ആവശ്യമാണ്.അടുത്തിടെ മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള കരാർ അവസാനിപ്പിച്ച മെസ്സിയുടെ എതിരാളിയായ ക്രിസ്റ്റ്യാനോ റൊണാൾഡോയെയും ബെക്കാം നോട്ടമിടുന്നുണ്ട്.