ലയണൽ മെസ്സിയോടുള്ള ഇഷ്ടം ഇതിന് മുൻപും പ്രകടമാക്കിയിട്ടുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസമാണ് ഡേവിഡ് ബെക്കാം.അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ക്ലബ്ബാണ് മേജർ സോക്കർ ലീഗ് ക്ലബ്ബായ ഇന്റർ മിയാമി.ലയണൽ മെസ്സിയെ എത്തിക്കാനുള്ള താല്പര്യം ഒരുപാട് മുമ്പ് തന്നെ ഇന്റർമിയാമി പ്രകടിപ്പിച്ചതുമാണ്.ഇപ്പോഴും അത്തരത്തിലുള്ള റൂമറുകൾ സജീവമാണ്.
എംഎൽഎസ്സിൽ എന്നെങ്കിലും കളിക്കാൻ താൻ ആഗ്രഹിക്കുന്നു എന്നുള്ള കാര്യം നേരത്തെ തന്നെ ഒരു ഇന്റർവ്യൂവിൽ ലിയോ മെസ്സി വ്യക്തമാക്കിയിരുന്നു. അതുകൊണ്ടുതന്നെ മെസ്സി കരിയറിന്റെ അമേരിക്കയിലേക്ക് പോവാനുള്ള സാധ്യതകളെ തള്ളിക്കളയാനാവില്ല.ഈ സാധ്യതകളെ മുൻനിർത്തി കൊണ്ടാണ് ഇന്റർ മിയാമി ശ്രമങ്ങൾ നടത്തുന്നത്.മെസ്സി പിഎസ്ജിയുമായി കരാർ പുതുക്കുന്നില്ലെങ്കിൽ തീർച്ചയായും ഇന്റർ മിയാമി താരത്തിന് വേണ്ടി സജീവമായി മുന്നിലുണ്ടാകും.
ലയണൽ മെസ്സിയെ എന്തുകൊണ്ട് ഇഷ്ടപ്പെടുന്നു?ഒരുപാട് കാരണങ്ങൾ ഡേവിഡ് ബെക്കാമിന്റെ പക്കലിൽ ഉണ്ട്.പ്രധാനമായും ബെക്കാം ചൂണ്ടിക്കാണിച്ചിരിക്കുന്നത് മെസ്സിയുടെ മനോഹരമായ കളി ശൈലി തന്നെയാണ്.മെസ്സി കളിക്കുന്നത് കാണാൻ താൻ എപ്പോഴും ഇഷ്ടപ്പെടുന്നു എന്നാണ് ബെക്കാം പറഞ്ഞിട്ടുള്ളത്.ESPN അർജന്റീനയോട് സംസാരിക്കുകയായിരുന്നു ഈ ഇംഗ്ലീഷ് ഇതിഹാസം.
‘ഒരുപാട് വ്യത്യസ്ത കാരണങ്ങളാൽ ഞാൻ ലയണൽ മെസ്സിയെ ഇഷ്ടപ്പെടുന്നു.അദ്ദേഹം വളരെ മികച്ച ഒരു അച്ഛനായതുകൊണ്ട് ഞാൻ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നു.ഒരു മികച്ച വ്യക്തിത്വം ഉണ്ടായതിനാലും ഒരു മികച്ച വ്യക്തി ആയതിനാലും ഞാൻ മെസ്സിയെ ഇഷ്ടപ്പെടുന്നുണ്ട്.പക്ഷേ അതിനേക്കാൾ ഉപരി ആളുകൾ എല്ലാവരും മെസ്സിയെ ഇഷ്ടപ്പെടുന്നത് അദ്ദേഹത്തിന്റെ കളി ശൈലി കാരണം തന്നെയാണ്.വളരെയധികം പാഷനോട് കൂടിയാണ് മെസ്സി കളിക്കാറുള്ളത്.കഴിഞ്ഞ വേൾഡ് കപ്പിൽ നാം അത് കണ്ടതാണ്.തന്റെ രാജ്യത്തിനുവേണ്ടി കിരീടം നേടി കൊടുക്കണം എന്ന അർപ്പണബോധത്തോട് കൂടി അദ്ദേഹം കളിച്ചു.അങ്ങനെ വേൾഡ് കപ്പ് കിരീടം നേടാൻ ആയത് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അവിശ്വസനീയമായ ഒരു നിമിഷമായിരുന്നു.ലയണൽ മെസ്സിയെ പോലെയുള്ള താരങ്ങൾ കളിക്കുന്നത് കാണാൻ ഞാൻ വളരെയധികം ഇഷ്ടപ്പെടുന്നു’ബെക്കാം പറഞ്ഞു.
David Beckham Explains Why Lionel Messi Is His Favorite to Watch Play Football https://t.co/PZFHfXu78d
— PSG Talk (@PSGTalk) February 2, 2023
നിലവിൽ മെസ്സി തന്റെ ക്ലബ്ബായ പിഎസ്ജിയുമായി കരാർ പുതുക്കാൻ തന്നെയാണ് സാധ്യത.പക്ഷേ ഭാവിയിൽ എപ്പോഴെങ്കിലും മെസ്സി പിഎസ്ജി വിടാൻ തീരുമാനിച്ചു കഴിഞ്ഞാൽ ബെക്കാമിന്റെ ഇന്റർ മിയാമിയിലേക്ക് എത്താനുള്ള സാധ്യതകളുണ്ട്. പക്ഷേ ഉടനെയൊന്നും മെസ്സി യൂറോപ്പ് വിടാൻ തീരുമാനിച്ചേക്കില്ല.