ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി വീണ്ടും ഒന്നിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് കീപ്പർ സൗദി അറേബ്യയിലേക്ക്

മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾകീപ്പർ ഡേവിഡ് ഡി ഗിയ അൽ-നാസറിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി വീണ്ടും ഒത്തുചേരാൻ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. മാഞ്ചസ്റ്റർ യൂണൈറ്റഡുമായുള്ള കരാർ അവസാനിച്ച സ്പാനിഷ് ഗോൾകീപ്പർ നിലവിൽ ഒരു സ്വതന്ത്ര ഏജന്റാണ്.പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ ക്ലീൻ ഷീറ്റുകൾ റെക്കോർഡ് ചെയ്തതിന് കഴിഞ്ഞ സീസണിൽ ഡേവിഡ് ഡി ഗിയയ്ക്ക് ഗോൾഡൻ ഗ്ലൗസ് ലഭിച്ചു.

2011ൽ അത്‌ലറ്റിക്കോ മാഡ്രിഡിൽ നിന്നാണ് സ്പാനിഷ് താരം യുണൈറ്റഡിനായി സൈൻ ചെയ്തത്. ക്ലബ്ബിൽ തുടരാൻ ഡി ഹിയ തീരുമാനിച്ചിരുന്നെങ്കിലും യുണൈറ്റഡ് ഒരു വർഷത്തെ എക്സ്റ്റൻഷൻ ക്ലോസ് നീട്ടേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. ഇന്റർ മിലാൻ ഷോട്ട്-സ്റ്റോപ്പർ ആന്ദ്രേ ഒനാനയെ സ്വന്തമാക്കാൻ റെഡ് ഡെവിൾസ് ശ്രമിക്കുന്നതായി റിപ്പോർട്ടുണ്ട്, ഇത് ഇംഗ്ലീഷ് ടോപ്പ് ഫ്ലൈറ്റിൽ തുടരാനുള്ള ഡി ഗിയയുടെ ആഗ്രഹത്തിന് വലിയ തിരിച്ചടിയായേക്കാം.

ദി സൺ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, 32 കാരനായ ഗോൾകീപ്പറുടെ സേവനം ഏറ്റെടുക്കാൻ അൽ-നാസർ താൽപ്പര്യം പ്രകടിപ്പിച്ചു. കരീം ബെൻസെമ, എൻ ഗോലോ കാന്റെ എന്നിവരുൾപ്പെടെ നിരവധി ഐക്കണിക് കളിക്കാർ മിഡിൽ ഈസ്റ്റ് രാജ്യത്തേക്ക് മാറിയിരിക്കുകയാണ്.ഡി ഗിയയ്ക്കും ഇവരെ പിന്തുടരാനുള്ള അവസരമാണ് വന്നിരിക്കുന്നത്.

ഈ വർഷം തുടക്കത്തിൽ അൽ-നാസറിലേക്ക് ചേരാനായി യുണൈറ്റഡ് കരാർ അവസാനിപ്പിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി സ്പെയിൻകാരൻ വീണ്ടും ഒന്നിച്ചേക്കും. പോർച്ചുഗീസ് ഇതിഹാസത്തോടൊപ്പം ഏകദേശം 18 മാസത്തോളം ഓൾഡ് ട്രാഫോർഡിൽ കളിച്ച ഡി ഗിയയ്ക്ക് സൗദിയിൽ അദ്ദേഹത്തോടൊപ്പം ചേരാൻ കഴിയും.കഴിഞ്ഞ സീസണിൽ സൗദി പ്രോ ലീഗിൽ രണ്ടാം സ്ഥാനത്തെത്തിയ അൽ നാസർ പ്രതിവാരം 250,000 പൗണ്ടിന്റെ ഓഫർ ആണ് ഗോൾ കീപ്പര്ക്ക് നൽകിയിരിക്കുന്നത്.

Rate this post