‘മനോഹരമായ ഓർമ്മകളുമായി ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് മടങ്ങി വരും’:ഹർമൻജോത്ത് ഖബ്ര| Kerala Blasters

കേരള ബ്ലാസ്റ്റേഴ്സിന്റെ വിശ്വസ്തനായ താരം ഹർമൻജോത്ത് ഖബ്ര ക്ലബിനോട് വിട പറഞ്ഞു. വിടവാങ്ങൽ ഔദ്യോഗികമായി താരം അറിയിച്ചിരിക്കുകയാണ്. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനായി അതികം മത്സരങ്ങളിൽ കളിക്കാൻ ഖബ്രക്ക് സാധിച്ചിട്ടില്ല. താരത്തിനെ സ്വന്തമാക്കാൻ മുന്നോട്ട് വന്നിരിക്കുന്നത് ഈസ്റ്റ് ബംഗാളാണ്.

കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനായി 7 മത്സരങ്ങൾ കളിച്ച ഖബ്ര ഒരു ഗോളും നേടി. ബ്ലാസ്റ്റേഴ്‌സ് ഫൈനൽ വരെയെത്തിയ 2021 – 2022 സീസണിൽ 19 മത്സരങ്ങൾ കളിച്ച 35 കാരൻ ഒരു ഗോളും ഒരു അസിസ്റ്റും നേടിയ മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്.”രണ്ടു വര്ഷം ക്ലബിനൊപ്പം ചിലവഴിക്കാൻ സാധിച്ചതിന് എന്നെ അനുവദിച്ചതിന് എല്ലാവരോടും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു.നിങ്ങൾ എനിക്ക് നൽകിയ സ്നേഹം ഒരിക്കലും മറക്കില്ല! മനോഹരമായ ഓർമ്മകളുമായി ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് മടങ്ങി വരും” ഖബ്ര പറഞ്ഞു.

2021 ൽ ബംഗളുരു എഫ് സിയിൽ നിന്നാണ് ഖബ്ര ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്. പ്രതിരോധത്തിലും മധ്യനിരയിലും ഒരുപോലെ കളിക്കുന്ന ഖബ്രയെ പോരാളിയായാണ് കണക്കാക്കുന്നത്. ഈസ്റ്റ് ബംഗാളിനോടൊപ്പം കല്‍ക്കത്ത ഫുട്ബോള്‍ ലീഗ്, ഫെഡറേഷന്‍ കപ്പ്, ഐഎഫ്എ ഷീല്‍ഡ് എന്നിവ നേടി. ടാറ്റ ഫുട്ബോള്‍ അക്കാദമിയിലൂടെ വളര്‍ന്നുവന്ന താരം സ്പോര്‍ട്ടിംഗ് ഗോവക്കായും കളിച്ചു.ഐഎസ്എല്ലില്‍ ബംഗളൂരു എഫ്സിക്ക് പുറമെ ചെന്നൈയിന് വേണ്ടിയും ബൂട്ടണിഞ്ഞു.

ആദ്യ മൂന്ന് സീസണുകളില്‍ ചെന്നൈയിന്റെ ഭാഗമായിരുന്നു ഖബ്ര. 2015ല്‍ കിരീടവും നേടി. പിന്നലെ 2018-19 സീസണില്‍ ബംഗളൂരു എഫ്‌സിക്കൊപ്പം രണ്ടാം ഐഎസ്എല്‍ കിരീടവും നേടി.ഇന്ത്യൻ സൂപ്പർ ലീഗിൽ 128 മത്സരങ്ങൾ 35 കാരൻ കളിച്ചിട്ടുണ്ട്.

Rate this post
Kerala Blasters