യൂറോ കപ്പിന്റെ യോഗ്യത റൗണ്ട് മത്സരത്തിൽ ഗ്രൂപ്പ് സിയിൽ ഇംഗ്ലണ്ടിന് പിന്നാലെ യൂറോകപ്പിന് യോഗ്യത നേടി. നിലവിലെ ചാമ്പ്യൻമാരാണ് ഇറ്റലി. ഫൈനലിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ചാണ് ഇറ്റലി ചാമ്പ്യന്മാരായത്.
ഉക്രൈൻ-ഇറ്റലി മത്സരം ഗോൾരഹിത സമനിലായതോടെയാണ് ഇറ്റലി നേരിട്ട് ജർമ്മനിയിൽ നടക്കുന്ന യൂറോകപ്പിന് യോഗ്യത നേടിയത്. ഉക്രൈന് ഇനി പ്ലേ ഓഫ് കളിച്ച് യോഗ്യത നേടാനുള്ള അവസരമുണ്ട്. ഗ്രൂപ്പ് സിയിൽ നിലവിലെ പോയിന്റ് ടേബിളിൽ 20 പോയിന്റുമായി ഇംഗ്ലണ്ട് ഒന്നാം സ്ഥാനത്താണ്. രണ്ടാം സ്ഥാനത്തുള്ള ഇറ്റലിക്ക് 14 പോയിന്റുണ്ട്, ഉക്രൈനും 14 പോയിന്റ് ഉണ്ടെങ്കിലും ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ വിജയിച്ചതിന്റെ അടിസ്ഥാനത്തിൽ ഇറ്റലി നേരിട്ട് യോഗ്യത നേടുകയായിരുന്നു.
Italy are heading to Euro 2024 to defend their title 🇮🇹 pic.twitter.com/Xj0XwfuvzX
— B/R Football (@brfootball) November 20, 2023
ഗ്രൂപ്പ് സിയിൽ മറ്റൊരു മത്സരത്തിൽ വമ്പൻമാരായ ഇംഗ്ലണ്ട് നോർത്ത് മസിഡോണിയോട് സമനില വഴങ്ങി. ഇരു ടീമുകളും ഓരോ ഗോളുകൾ വീതം നേടിയാണ് സമനില പാലിച്ചത്.ഗ്രൂപ്പിൽ നാലാം സ്ഥാനത്തായി നോർത്ത് മസിഡോണിയ യൂറോകപ്പിന് യോഗ്യത നേടാതെ പുറത്തായി.
🏴 England end the qualifiers with a a draw at 🇲🇰 North Macedonia 🤝 pic.twitter.com/l20XxvuQ6u
— 433 (@433) November 20, 2023
ഗ്രൂപ്പ് എച്ചിൽ ഡെന്മാർക്കിന് പിന്നാലെ സ്ലോവേനിയ യൂറോകപ്പിന് യോഗ്യത നേടി. ഡെന്മാർക്ക് നോർത്ത് അയർലണ്ടിനോട് ഏകപക്ഷീയമായ രണ്ട് ഗോളിന് തോറ്റെങ്കിലും ഗ്രൂപ്പ് ചാമ്പ്യന്മാരായി തന്നെ 2024-ൽ നടക്കുന്ന യൂറോകപ്പിന് യോഗ്യത നേടിയിട്ടുണ്ട്. 25 വർഷങ്ങൾക്കുശേഷമാണ് യൂറോകപ്പിന് യോഗ്യത നേടുന്നത്. ഫിൻലാൻഡ് പ്ലേ ഓഫ് കളിച്ചു വരണം. പ്ലേ ഓഫ് നറുക്കെടുപ്പ് വ്യാഴാഴ്ച നടക്കും.