യൂറോകപ്പിനു യോഗ്യത നേടിയില്ല, പക്ഷെ ആ യൂറോകപ്പ് സ്വന്തമാക്കുകയും ചെയ്‌തു | Euro 2024

യൂറോ കപ്പ് ചരിത്രത്തിലെ അപ്രതീക്ഷിത വിജയികളെ കുറിച്ച് സംസാരിക്കുമ്പോൾ 2004 ലെ ചാമ്പ്യന്മാരായ ഗ്രീസിനെയാണ് ഓർമ്മ വരുന്നത് . ഒരു യൂറോ കപ്പിൽ ഒരു സാധ്യതയും കൽപ്പിക്കാതിരുന്ന ഗ്രീസ് അത്ഭുതകരമായ രീതിയിലാണ് കിരീടം നേടിയത്. എന്നാൽ യൂറോ കപ്പിൽ അപ്രതീക്ഷിതമായ രീതിയിൽ കിരീടം നേടിയത് 1992 ൽ ചാമ്പ്യന്മാരായ ഡെന്മാർക്കായിരുന്നു. 1992 ലെ യൂറോ കപ്പിന് യോഗ്യത നേടുന്നതിൽ ഡെന്മാർക്ക് പരാജയപ്പെട്ടെങ്കിലും ടൂർണമെന്റ് ജയിക്കാൻ അവർക്ക്കഴിഞ്ഞു. ആദ്യമായിട്ടായിരുക്കും യോഗ്യത നേടാൻ സാധിക്കാത്ത ഒരു രാജ്യം കിരീടം നേടുന്നത്.

സ്വീഡൻ ആതിഥേയത്വം വഹിച്ച 92 ലെ ചാമ്പ്യൻഷിപ്പിൽ എട്ടു ടീമുകൾ രണ്ടു ഗ്രൂപ്പുകളിലായാണ് മത്സരിച്ചിരുന്നത്. യോഗ്യത റൗണ്ടിൽ യുഗോസ്ലോവിയക്ക് പിന്നിലായത് മൂലം ഡെന്മാർക്കിനു ചാമ്പ്യൻഷിപ്പിന് യോഗ്യത നേടാൻ സാധിച്ചില്ല. എന്നാൽ യുദ്ധത്തിന്റെ രൂപത്തിൽ ഭാഗ്യം ഡാനിഷ് ടീമിനെ തേടിയെത്തി. ആഭ്യന്തര യുദ്ധം നടക്കുന്നതിനാൽ യുഗോസ്ലോവിയയെ ടൂർണമെന്റിൽ പങ്കെടുക്കാൻ അനുവദിക്കാത്തതിനെ തുടർന്ന് ഡെന്മാർക്കിനു മത്സരിക്കാൻ അവസരം ലഭിച്ചു .യൂറോ ’92 നായി ഒരു സ്ക്വാഡ് തയ്യാറാക്കാൻ ഡെന്മാർക്കിനു ലഭിച്ചത് ഒരാഴ്ചത്തെ സമയം മാത്രമാണ് നൽകിയത്. എന്നാൽ കുറഞ്ഞ സമയത്തിനുള്ളിൽ നിന്നുകൊണ്ട് മികച്ചൊരു ടീമിനെ രൂപപ്പെടുത്തി ചാമ്പ്യൻഷിപ്പിന് സജ്ജരായി.

ആതിഥേയരായ സ്വീഡൻ, ഇംഗ്ലണ്ട്, ഫ്രാൻസ് എന്നിവരടങ്ങുന്ന എ ഗ്രൂപ്പിലായിരുന്നു ഡെന്മാർക്കിന്റെ സ്ഥാനം. മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾകീപ്പർ പീറ്റർ ഷ്മൈക്കിൽ ,ലാഡ്രൂപ്പ് ,ഓൾസെൻ,കിം വിൽ‌ഫോർട്ട് ഫാക്റ്റ് ഫയൽ തുടങ്ങിയ പ്രഗല്ഭർ അടങ്ങിയ ടീമായിരുന്നു ഡെന്മാർക്കിന്റെ. ഇംഗ്ലണ്ടിനെതിരെ മാൽമോ സ്റ്റേഡിയത്തിലായിരുന്നു ഡെന്മാർക്കിന്റെ ആദ്യ മത്സരം. ആദ്യ മത്സരം തന്നെ ഗോൾ രഹിത സമനിലയിൽ അവസാനിച്ചു . എന്നാൽ രണ്ടാം മത്സരത്തിൽ ആതിഥേയരായ സ്വീഡനോട് ഒരു ഗോളിന് പരാജയപെട്ടു.

സെമിയിലേക്ക് യോഗ്യത നിർണയിക്കുന്ന അവസാന അവസാന മത്സരത്തിൽ ശക്തരായ ഫ്രാൻസിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി സ്വീഡനു പിന്നിൽ ഗ്രൂപ്പിൽ രണ്ടാമതായി സെമിയിലേക്ക് മാർച്ച് ചെയ്തു. ഹെൻറിക് ലാർസൻ, ലാർസ് എൽസ്ട്രപ്പ് എന്നിവരാണ് ഡെന്മാർക്കിന്റെ ഗോളുകൾ നേടിയത്. പാപിൻ ഫ്രാൻസിസിന്റെ ആസ്വാസ ഗോൾ നേടി. ചാമ്പ്യൻഷിപ്പിൽ ഡെന്മാർക്കിനു വേണ്ടി മികച്ച പ്രകടന പുറത്തെടുത്ത വിൽഫോർട്ട ഇല്ലാതെയാണ് ഫ്രാൻസിനെതിരെ ഇറങ്ങിയത്. രക്താർബുദത്തിനെതിരെ പോരാടുന്ന തന്റെ ഏഴുവയസ്സുള്ള മകൾ ലൈനിനെ സന്ദർശിക്കുന്നതിനിടെയാണ് താരത്തിന് മത്സരം നഷ്ടമായത്.

ടൂർണമെന്റ് ഹെവിവെയ്റ്റ്സ് ഇംഗ്ലണ്ടിനെയും ഫ്രാൻസിനെയും പുറത്താക്കി സെമിയിലെത്തി ഡെന്മാർക്കിന് നേരിടേണ്ടി വന്നത് 1988 ലെ ചാമ്പ്യന്മാരും ഗ്രൂപ്പ് ബിയിൽ ഒന്നാമതെത്തിയ ഹോളണ്ടായിരുന്നു. വാൻ ബസ്റ്റനും ,കൂമാനും ,ബെർഗ്കാമ്പ് ,റൈക്കാർഡ്, ഗുല്ലിറ്റ്, ഡി ബോയറും അടങ്ങുന്ന ഡച്ച് ടീമിനെതിരെ ജയാ പ്രതീക്ഷയില്ലെങ്കിലും പൊരുതാൻ തന്നെ തീരുമാനിച്ചതാണ് ഡെൻമാർക്ക്‌ ഇറങ്ങിയത്. എന്നാൽ മത്സര ഗതിക്ക് വിപരീതമായി ലാർസനിലൂടെ അഞ്ചാം മിനുട്ടിൽ ഡെന്മാർക്ക് ലീഡ് നേടി. എന്നാൽ ബെർഗാമ്പിലൂടെ ഹോളണ്ട് സമനില നേടി.

എന്നാൽ മിനുറ്റുകൾക്കകം ലാർസൻ വീണ്ടും ഡെന്മാർക്കിലെ മുന്നിലെത്തിച്ചെങ്കിലും 86 ആം മിനുട്ടിൽ റൈക്കാർഡ് നേടിയ ഗോളിൽ ഹോളണ്ട് സമനില പിടിച്ചു. എക്സ്ട്രാ ടൈമിലും ഇരു ടീമുകൾക്കും ഗോൾ നേടാൻ സാധിക്കാത്തതോടെ മത്സരം പെനാൽട്ടി ഷൂട്ട് ഔട്ടിലേക്ക് കടന്നു.1988 ലെ യൂറോ കപ്പിൽ ഹോളണ്ടിന് കിരീടം നേടിക്കൊടുത്ത ഗോളിന് ഉടമയായ നായകൻ മാർക്കോ വാൻ ബാസ്റ്റൺ എടുത്ത പെനാൽറ്റി ഗോൾ കീപ്പർ പീറ്റർ ഷ്മൈക്കിൽ തടിത്തിട്ട് ഡെന്മാർക്കിന് ഫൈനലിലെത്തിച്ചു.

ആഥിതേയരായ സ്വീഡനെ പരാജയപെടുത്തിയെത്തിയ ജർമ്മനിയായിരുന്നു ഫൈനലിൽ ഡെന്മാർക്കിന്റെ എതിരാളികൾ. ഫൈനലിന്റെ ആദ്യ പകുതിയിൽ ആധിപത്യം പുലർത്തിയ ഡെന്മാർക്ക് ബ്രോണ്ട്ബി സെൻട്രൽ മിഡ്ഫീൽഡർ ജെൻസന്റെ ഗോളിൽ മുന്നിലെത്തി. കാൾ-ഹീൻസ് റൈഡിൽ, സ്റ്റെഫാൻ റൂട്ടർ, ഗ്വിഡോ ബുച്വാൾഡ് എന്നിവരുടെ ഗോൾ ശ്രമങ്ങൾ രക്ഷപെടുത്തി കീപ്പർ പീറ്റർ ഷ്മൈക്കിൽ മികച്ചു നിന്നു. രണ്ടാം പകുതിയിലും മികവ് പുലർത്തിയ ഡെന്മാർക്ക് 78 ആം മിനുട്ടിൽ വിൻ‌ഫോർട്ട് നേടിയ ഗോളിൽ വിജയമുറപ്പിച്ചു. യൂറോ ചാമ്പ്യൻഷിപ്പിലെ ആദ്യ കിരീടം ഉയർത്തുകയും ചെയ്തു.

മികച്ച താരങ്ങളില്ലാതെ മികച്ച ഒരു ടീമിന് എങ്ങനെ വിജയങ്ങൾ നേടാം എന്നതിനൊരു ഉദാഹരണമാണ് ഡെന്മാർക്കിന്റെ 92 ലെ വിജയം. ഇനി ഫുട്ബോളിൽ ഇങ്ങനെ ഒരു അത്ഭുതം നടക്കാൻ സാധ്യതയില്ല , യോഗ്യത റൗണ്ടിൽ പുറത്തായ ഒരു ടീം കിരീടം നടുക എന്നത് ഒരിക്കൽ മാത്രം സംഭവിക്കുന്ന ഒന്നായിരിക്കും .

5/5 - (2 votes)