❝സ്വന്തം നാട്ടിൽ ഫ്രാൻസിന് ഞെട്ടിക്കുന്ന തോൽവി :25 വർഷത്തിന് ശേഷം ബെൽജിയത്തിനെതിരെ വിജയം നേടി നെതർലാൻഡ് :ഓസ്ട്രിയക്ക് മുന്നിൽ വീണ് ഓസ്ട്രിയ❞

ഇന്നലെ സ്റ്റേഡ് ഡി ഫ്രാൻസിൽ നടന്ന നേഷൻസ് ലീഗ് ഗ്രൂപ്പ് എ 1 പോരാട്ടത്തിൽ ഫ്രാൻസിനെ 2-1 ന് പരാജയപ്പെടുത്തി ഡെന്മാർക്ക്. ഒരു ഗോളിന് പിന്നിട്ടു നിന്ന ശേഷം പകരക്കാരനായി ഇറങ്ങിയ ആൻഡ്രിയാസ് കൊർണേലിയസ് നേടിയ ഇരട്ട ഗോളുകൾക്കായിരുന്നു ഡെന്മാർക്കിന്റെ ജയം.കഴിഞ്ഞ ശനിയാഴ്ച ഇതേ വേദിയിൽ റയൽ മാഡ്രിഡിനൊപ്പം ചാമ്പ്യൻസ് ലീഗ് ട്രോഫി ഉയർത്തിയ കരീം ബെൻസെമയാണ് ഫ്രാൻസിന്റെ ഗോൾ നേടിയത്.

തുടർച്ചയായ 5 ജയങ്ങൾക്ക് ശേഷം ആണ് ഫ്രാൻസ് ഒരു മത്സരം തോൽക്കുന്നത്. ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും ഗോളുകളൊന്നും നേടാൻ സാധിച്ചില്ല. അതിനിശയിൽ കൈലിയൻ എംബാപ്പെ പരിക്ക് പറ്റി പുറത്തേ കളിച്ച് ഡാനിഷ് ഡിഫൻഡർമാരെ ഡ്രിബ്ലിംഗ് ചെയ്ത് 51 ആം മിനുട്ടിൽ കരീം ബെൻസെമ ഫ്രാൻസിനെ മുന്നിലെത്തിച്ചു. 68-ാം മിനിറ്റിൽ പിയറി ഹോജ്ബ്ജെർഗിന്റെ പാസ് സമർത്ഥമായി വലയിലാക്കി പകരക്കാരനായ കൊർണേലിയസിലൂടെ ഡെന്മാർക്ക് സമനില പിടിച്ചു.മിനിറ്റുകൾക്ക് ഉള്ളിൽ കാന്റെയുടെ 25 വാരം അകലെ നിന്നുള്ള ഷോട്ട് ബാറിൽ തട്ടി മടങ്ങിയത് ഫ്രാൻസിന് തിരിച്ചടിയായി.

88 മത്തെ മിനിറ്റിൽ ജോക്വിം മഹലെയുടെ ത്രൂ ബോൾ ഓടിയെടുത്ത കോർണലിസ് മികച്ച ശക്തമായ അടിയിലൂടെ തന്റെ രണ്ടാം ഗോളും നേടി ഡെന്മാർക്കിന്‌ ജയം സമ്മാനിക്കുക ആയിരുന്നു. ഫ്രാൻസ് അവരുടെ അടുത്ത മത്സരത്തിനായി തിങ്കളാഴ്ച ക്രൊയേഷ്യയിലേക്ക് പോകുന്നു, അതേസമയം ഡെന്മാർക്ക് ഗ്രൂപ്പ് ലീഡർമാരായ ഓസ്ട്രിയയ്‌ക്കെതിരെ കളിക്കും.

ഇന്നലെ ബ്രസ്സൽസിൽ നടന്ന നേഷൻസ് ലീഗിൽ കരുത്തരായ ബെൽജിയത്തെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് കീഴടക്കി നെതെർലാൻഡ് . ഓറഞ്ച് ടീമിനായി ബാഴ്സ താരം മെംഫിസ് ഡിപേ ഇരട്ട ഗോളുകൾ നേടി.സ്റ്റീവൻ ബെർഗ്‌വിജനും ഡെൻസൽ ഡംഫ്രീസും മറ്റ് രണ്ട് ഗോളുകൾ നേടി. ഇതോടെ ബെൽജിയത്തിന്റെ ഏകദേശം ആറ് വർഷത്തെ അപരാജിത ഹോം റെക്കോർഡ് അവസാനിപ്പിച്ചു.40-ാം മിനിറ്റിൽ ബോക്‌സിന് പുറത്ത് നിന്നുള്ള ഷോട്ടിൽ സ്റ്റീവൻ ബെർഗയിൻ ആണ് ഡച്ച് ടീമിന് ആദ്യ ഗോൾ സമ്മാനിച്ചു. രണ്ടാം പകുതിയിൽ തുടക്കത്തിൽ 51 മത്തെ മിനിറ്റിൽ സ്റ്റീവൻ ബെർഗുയിസിന്റെ പാസിൽ നിന്നു മെമ്പിസ് ഡീപെ ഡച്ച് ടീമിന് രണ്ടാം ഗോളും സമ്മാനിച്ചു.

61 ആം മിനുട്ടിൽ ഡെയ്‌ലി ബ്ലൈന്റിന്റെ പാസിൽ നിന്നു ഡെൻസൽ ഡുംഫ്രയിസ് ആണ് ഡച്ച് ടീമിന്റെ മൂന്നാം ഗോൾ നേടിയത്. നാലു മിനിറ്റിനു ശേഷം 65 മത്തെ മിനിറ്റിൽ ഡെയ്‌ലി ബ്ലൈന്റിന്റെ പാസിൽ നിന്നു ഹാഫ് വോളിയിലൂടെ തന്റെ രണ്ടാം ഗോൾ കണ്ടത്തിയ മെമ്പിസ് ഡീപെ ഹോളണ്ട് ജയം ഉറപ്പിച്ചു. ഈ ഗോളോടെ ഹോളണ്ട് ടീമിന്റെ ഏറ്റവും വലിയ മൂന്നാമത്തെ ഗോൾ വേട്ടക്കാരൻ ആയി ഡിപ്പായ് മാറി. ഇഞ്ചുറി ടൈമിൽ ടോബി ആൽഡർവെയിരൾഡിന്റെ ക്രോസിൽ നിന്നു മിച്ചി ബാത്ഷുവായി ആണ് ബെൽജിയത്തിന്റെ ആശ്വാസ ഗോൾ നേടിയത്.1997-ൽ ബെൽജിയത്തെ അവസാനമായി തോൽപ്പിച്ച ഡച്ച്, അതിനുശേഷം എട്ട് ഡെർബികൾ വിജയിക്കാതെ പോയിരുന്നു.2016 സെപ്റ്റംബറിൽ സ്പെയിനിനെതിരായ സൗഹൃദ മത്സരത്തിലാണ് ബെൽജിയം അവസാനമായി ഹോമിൽ തോറ്റത്, പരിശീലകൻ റോബർട്ടോ മാർട്ടിനെസ് തന്റെ ആദ്യ മത്സരത്തിന്റെ ചുമതല ഏറ്റെടുത്തപ്പോഴാണ്.

നേഷൻസ് ലീഗ് കാമ്പെയ്‌നിന്റെ ആദ്യ മത്സരത്തിൽ ക്രൊയേഷ്യയെ 3-0 ന് പരാജയപ്പെടുത്തി ഓസ്ട്രിയ.ഓസ്ട്രിയയുടെ പുതിയ പരിശീലകനെന്ന നിലയിൽ റാൽഫ് രംഗ്‌നിക്കിന് മികച്ച തുടക്കമാവുകയും ചെയ്തു.മാർക്കോ അർനൗട്ടോവിച്ച്, മൈക്കൽ ഗ്രിഗോറിറ്റ്ഷ്, മാർസെൽ സാബിറ്റ്സർ എന്നിവരുടെ ഗോളുകൾ ഓസ്ട്രിയക്ക് വിജയം നേടി കൊടുക്കുകയും ലീഗ് എ ഗ്രൂപ്പ് വണ്ണിൽ ഒന്നാം സ്ഥാനം നേടാനും സാധിച്ചു.കഴിഞ്ഞ ജൂണിൽ യൂറോ 2020 ഫൈനലിന് ശേഷം ക്രൊയേഷ്യ ആദ്യ തോൽവി ഏറ്റുവാങ്ങി.

Rate this post