സർവീസസിനോട് സമനില വഴങ്ങിയെങ്കിലും സന്തോഷ് ട്രോഫിയിൽ ക്വാർട്ടറിലേക്ക് മുന്നേറി കേരളം | Santhosh Trophy

സന്തോഷ് ട്രോഫിയിലെ ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ കേരളവും സർവീസസും 1-1ന് സമനിലയിൽ പിരിഞ്ഞു.ഇരുടീമുകളും ഓരോ ഗോളടിച്ച് പിരിഞ്ഞു. ആദ്യ പകുതിയിലാണ് മത്സരത്തിലെ ഇരുഗോളുകളും പിറന്നത്. സമനില വഴങ്ങിയെങ്കിലും നോക്ക് ഔട്ട് ഘട്ടത്തിലേക്ക് കടക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിച്ചിട്ടുണ്ട്.

22-ാം മിനിറ്റിൽ അർജുൻ വിയുടെ ക്രോസ് ഹെഡ്ഡറിലൂടെ ഗോളാക്കി സജീഷ് ഇ കേരളത്തെ മുന്നിലെത്തിച്ചു.ഇഞ്ചുറി ടൈമിൽ സമീർ മുർമുവിൻ്റെ ഹെഡറിലൂടെ സർവീസസ് സമനില പിടിച്ചു.അഞ്ച് മത്സരങ്ങൾ കളിച്ച കേരളം എട്ട് പോയിൻ്റുമായി ഗ്രൂപ്പ് എയിൽ മൂന്നാം സ്ഥാനത്താണ്. ഗ്രൂപ്പിലെ ആദ്യ നാല് സ്ഥാനക്കാരാണ് ക്വാർട്ടറിലേക്ക് മുന്നേറുന്നത്.

അഞ്ച് മത്സരങ്ങളില്‍ നിന്ന് കേരളത്തിന്റെ രണ്ടാം സമനിലയാണിത്. രണ്ട് മത്സരങ്ങള്‍ വിജയിച്ചപ്പോള്‍ ഒരു മത്സരം പരാജയം വഴങ്ങി. അഞ്ച് മത്സരങ്ങളില്‍ നിന്ന് പത്തുപോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാമതാണ് സര്‍വീസസ്.ഇന്ന് നടക്കുന്ന അവസാന ഗ്രൂപ്പ് മത്സരത്തിൽ ഗോവ അസമിനെ നേരിടും.സർവീസസ്, ഗോവ, കേരളം, അസം എന്നീ ടീമുകൾ ഇതിനകം ക്വാർട്ടർ ഫൈനലിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.

1/5 - (1 vote)