നെയ്മറിന്റെ അരങ്ങേറ്റത്തിൽ ആറാടി ഹിലാൽ.എംബാപ്പെ തിളങ്ങിയിട്ടും പി എസ് ജി തോറ്റു

സൂപ്പർ താരം നെയ്മർ അരങ്ങേറിയ മത്സരത്തിൽ ഗംഭീര വിജയവുമായി അൽ ഹിലാൽ. ഇന്നലെ അൽ റിയാദിനെ നേരിട്ട ഹിലാൽ ഒന്നിനെതിരെ 6 ഗോളുകൾക്കാണ് വിജയിച്ചത്. മത്സരത്തിൽ ബെഞ്ചിൽ നിന്നാണ് നെയ്മർ സ്റ്റാർട്ട്‌ ചെയ്തത്. മത്സരത്തിന്റെ 64 ആം മിനുട്ടിലാണ് നെയ്മർ കളത്തിലിറങ്ങിയത്. വൻ ആർപ്പ് വിളികളോടെയാണ് ഹിലാൽ ആരാധകർ നെയ്മറെ സ്വീകരിച്ചത്.

ഇറങ്ങി നാലാം മിനുട്ടിൽ തന്നെ ഹിലാലിന്റെ മൂന്നാം ഗോളിന് നെയ്മറിന്റെ വക കിടിലൻ അസിസ്റ്റ്. 84 ആം മിനുട്ടിൽ നെയ്മറിന്റെ അസ്സിസ്റ്റിൽ ഹിലാൽ ഗോൾ നേടി. ഇഞ്ചുറി ടൈമിൽ നെയ്മറിന്റെ ഒരു കിടിലൻ ഷോട്ട് ഗോൾ കീപ്പർ തടഞ്ഞെങ്കിലും റീ ബൗണ്ടിലൂടെ ഹിലാൽ ഗോൾ നേടി. കൂടാതെ ഒരു പെനാൽറ്റിയും നെയ്മർ ടീമിന് നേടി കൊടുത്തു. ഗോളുകൾ നേടാൻ സാധിച്ചില്ലെങ്കിലും കളം നിറഞ്ഞ് കളിക്കാൻ നെയ്മർക്കായി.

ഹിലാലിനായി സലീം ദൊസറി രണ്ട് ഗോളുകളും നാസർ അൽ ദോസറി, മിട്രോവിച്ച്, മാൽക്കം,അൽ ഷഹ്റാനി എന്നിവർ ഓരോ ഗോളും നേടി. വിജയത്തോടെ ഹിലാൽ ആറ് മത്സരങ്ങളിൽ നിന്ന് അഞ്ച് വിജയവും ഒരു സമനിലയുമായി 16 പോയിന്റോട് കൂടി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. 6 മത്സരങ്ങളിൽ നിന്ന് 15 പോയിന്റ്റുമായി അൽ ഇത്തിഹാദ് പട്ടികയിൽ രണ്ടാമതുണ്ട്.അതേ സമയം, കഴിഞ്ഞ മാസം നെയ്മർ സൗദിയിലെത്തിയെങ്കിലും പരിക്ക് കാരണം അരങ്ങേറ്റം വൈകുകയായിരുന്നു. ആദ്യ മത്സരത്തിൽ തന്നെ മികച്ച പ്രകടനം പുറത്തെടുത്ത നെയ്മർ സൗദിയിൽ വമ്പൻ പ്രകടനം തന്നെ പുറത്തെടുക്കുമെന്ന സൂചനയും നൽകുന്നുണ്ട്.

ഹിലാൽ വമ്പൻ ജയം സ്വന്തമാക്കിയപ്പോൾ നെയ്മറിന്റെ മുൻ ക്ലബ്‌ പിഎസ്ജിയ്ക്ക് പരാജയം രുചിക്കേണ്ടി വന്നു. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ഒജിസി നീസിനെതിരെ രണ്ടിനെതിരെ 3 ഗോളുകൾക്കാണ് പിഎസ്ജിയുടെ പരാജയം. സൂപ്പർ താരം എംബാപ്പെ രണ്ട് ഗോളുകൾ നേടിയിട്ടും പിഎസ്ജിയ്ക്ക് വിജയം ഉറപ്പാക്കാനായില്ല. സീസണിലെ ഫ്രഞ്ച് ലീഗിലെ ആദ്യ തോൽവിയാണിത് പിഎസ്ജിയ്ക്ക്. മത്സരത്തിന്റെ 21 മിനുട്ടിൽ മോഫിയിലൂടെ നീസ് മുന്നിലെത്തി.

29 ആം മിനുട്ടിൽ ഈ ഗോളിന് മറുപടി നൽകി എംബാപ്പെ പിഎസ്ജിയെ മുന്നിലെത്തിച്ചെങ്കിലും 53 ആം മിനിറ്റിൽ ലബോർഡയും 68 ആം മിനുട്ടിൽ മോഫി തന്റെ രണ്ടാം ഗോളും നേടി നീസിനെ 1-3 ന് മുന്നിലെത്തിക്കുകയായിരുന്നു. 87 ആം മിനുട്ടിൽ എംബാപ്പെ പിഎസ്ജിക്കായി രണ്ടാം ഗോൾ നേടിയെങ്കിലും സമയം ഏറെ വൈകിയിരുന്നു.

4/5 - (17 votes)