ലയണൽ മെസ്സിക്ക് ഫിഫയുടെ മികച്ച കളിക്കാരനുള്ള അവാർഡ് ലഭിക്കാൻ സാധ്യതയില്ല, കാരണമിതാണ് |Lionel Messi

2023ലെ ഫിഫയുടെ മികച്ച പുരുഷ താരത്തിനുള്ള നോമിനികളിൽ ലയണൽ മെസ്സി ഇടംപിടിച്ചു. ഇന്റർ മിയാമി താരം എർലിംഗ് ഹാലൻഡ്, കൈലിയൻ എംബാപ്പെ എന്നിവർക്കൊപ്പം മറ്റൊരു അവാർഡിനായി മത്സരിക്കും.2022 ഡിസംബർ 19 മുതൽ 2023 ഓഗസ്റ്റ് 20 വരെയുള്ള സമയത്തെ കളിക്കാരുടെ പ്രകടനത്തെ അടിസ്ഥനപ്പെടുത്തിയാണ് അവാർഡ് നൽകുക.

അതായത് ലോകകപ്പ് ഫൈനൽ കഴിഞ്ഞ് തൊട്ടടുത്ത ദിവസം മുതലുള്ള കളിക്കാരുടെ പ്രകടനമാണ് അവാർഡിന് പരിഗണിക്കുക.എന്നതിനാൽ കഴിഞ്ഞ സീസണിൽ ട്രബിൽ നേടിയ മാഞ്ചസ്റ്റർ സിറ്റി താരങ്ങൾക്കാണ് മികച്ച പുരുഷ താരത്തിനുള്ള ഫിഫ ബെസ്റ്റിൽ മുൻ തൂക്കം.ലയണൽ മെസ്സിയുടെ ലോകകപ്പ് വിജയം അവാർഡിൽ പ്രതിഫലിക്കില്ല.

“12 മത്സരാർത്ഥികളെ 2022 ഡിസംബർ 19 മുതൽ 2023 ഓഗസ്റ്റ് 20 വരെയുള്ള അവരുടെ നേട്ടങ്ങളെ അടിസ്ഥാനമാക്കി നാമനിർദ്ദേശം ചെയ്യപ്പെട്ടു, ആ കാലയളവിൽ അവരുടെ സുസ്ഥിരമായ മികവിന് ഓരോ നോമിനികളും അംഗീകരിക്കപ്പെട്ടിരിക്കുന്നു” ഫിഫ പ്രസ്താവനയിറക്കി. ഇന്റർ മിയാമിയിലെയും പിഎ സ്ജി യിലെയും പ്രകത്തിന്റെ ബലത്തിലാണ് ലയണൽ മെസ്സിയെ അവാർഡിനായി പരിഗണിച്ചത്.ഇന്റർ മിയാമിയിൽ ചേരുന്നതിന് മുമ്പ് 36-കാരൻ 16 ലിഗ് 1 ഗോളുകൾ നേടുകയും പാരീസിലെ തന്റെ അവസാന സീസണിൽ 16 ഗോളുകൾക്ക് സഹായിക്കുകയും ചെയ്തു.

ഇന്റർ മയാമിക്ക് വേണ്ടിയും മെസ്സി മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്.മാഞ്ചസ്റ്റർ സിറ്റിയ്‌ക്കൊപ്പം ആദ്യ സീസണിൽ തന്നെ മൂന്ന് കിരീടങ്ങൾ നേടിയ ഏർലിങ് ഹാലാൻഡിന് ആണ് അവാർഡ് ലഭിക്കാൻ സാധ്യത.കഴിഞ്ഞ സീസണിൽ നോർവീജിയൻ താരം ആറ് പ്രീമിയർ ലീഗ് ഹാട്രിക്കുകൾ നേടിയിരുന്നു. ചാമ്പ്യൻസ് ലീഗ് ജേതാവ് തന്റെ ട്രെബിൾ നേടിയ സീസണിൽ മാഞ്ചസ്റ്റർ സിറ്റിക്കായി 53 മത്സരങ്ങളിൽ നിന്ന് 52 ഗോളുകൾ നേടി.

മികച്ച പുരുഷ താരത്തിനുള്ള അവർഡിനായി ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട താരങ്ങൾ: ലയണൽ മെസ്സി, ജുലിയൻ അൽ വാരസ്, മാർസെലോ ബ്രോസോവിച്ച്, കെവിൻ ഡി ബ്രൂയിൻ, ഇക്കായ് ഗുൻഡോഗൻ, ഏർലിംഗ് ഹാലണ്ട്‌, റോഡ്രി, ഖവരൽസ്കിയ, കിലിയൻ എംബാപ്പെ, വിക്ടർ ഒസിമാൻ, ഡെക്ലാൻ റൈസ്, ബെർണാണ്ടോ സിൽവാ

Rate this post
Lionel Messi