ഫൈനലിന്റെ സ്റ്റാർട്ടിങ് ഇലവനിൽ ഡി മരിയ,താൻ അപ്പോൾ പറഞ്ഞത് വെളിപ്പെടുത്തി എമിലിയാനോ മാർട്ടിനസ്

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പ് ഫൈനലിൽ ഫ്രാൻസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ചു കൊണ്ടാണ് അർജന്റീന തങ്ങളുടെ ഫുട്ബോൾ ചരിത്രത്തിലെ മൂന്നാം വേൾഡ് കപ്പ് കിരീടം സ്വന്തമാക്കിയത്.അർജന്റീന ആരാധകർ ഒരിക്കലും മറക്കാത്ത ഒരു ഫൈനലാണ് എന്ന് അരങ്ങേറിയത്.ഇരു ഭാഗത്തേക്കും വിജയ സാധ്യതകൾ മാറിമറിഞ്ഞിരുന്നു.ഒടുവിൽ കിരീട ഭാഗ്യം അർജന്റീനക്ക് തന്നെയായിരുന്നു.

ഫൈനലുകളിൽ അർജന്റീനയെ രക്ഷിച്ചെടുക്കുന്ന മാലാഖയാണ് എയ്ഞ്ചൽ ഡി മരിയ.കോപ്പ അമേരിക്ക ഫൈനലിലും ഫൈനലിസിമയിലും അദ്ദേഹം ഗോളുകൾ നേടിയിരുന്നു.ഖത്തർ വേൾഡ് കപ്പിന്റെ സ്റ്റാർട്ടിങ് ഇലവനിൽ അദ്ദേഹം ഉണ്ടാകുമോ എന്നുള്ളത് ഉറപ്പില്ലായിരുന്നു.അദ്ദേഹത്തെ സ്റ്റാർട്ടിങ് ഇലവനിൽ കണ്ടപ്പോൾ താൻ വിജയമുറപ്പിച്ചു എന്നാണ് ഇതിനെക്കുറിച്ച് അർജന്റീനയുടെ ഗോൾകീപ്പറായ എമിലിയാനോ മാർട്ടിനസ് പറഞ്ഞിട്ടുള്ളത്.

പതിവ് കഥ പോലെ ഡി മരിയ ഒരിക്കൽ കൂടി ഫൈനലിൽ അർജന്റീനക്ക് വേണ്ടി ഗോൾ നേടി.നാടകാന്ത്യമാണെങ്കിലും വിജയിച്ചുകൊണ്ട് കിരീടം നേടാനും അർജന്റീനക്ക് സാധിക്കുകയായിരുന്നു.ഏറ്റവും പുതിയതായി കൊണ്ട് ടിവൈസി സ്പോർട്സിന് ഒരു ഇന്റർവ്യൂ ഈ ഗോൾകീപ്പർ നൽകിയിരുന്നു.അതിലാണ് ഡി മരിയയുടെ സാന്നിധ്യത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചിട്ടുള്ളത്.അത് ഇപ്രകാരമാണ്.

‘ഖത്തർ വേൾഡ് കപ്പിന്റെ ഫൈനലിനുള്ള സ്റ്റാർട്ടിങ് ഇലവൻ നോക്കിയപ്പോൾ അതിൽ എയ്ഞ്ചൽ ഡി മരിയ ഉണ്ട്.അപ്പോൾ ഞാൻ പറഞ്ഞു നമ്മൾ വിജയിച്ചു എന്ന്. ഫൈനലുകളിലെ താരമാണ് എയ്ഞ്ചൽ ഡി മരിയ.ഞങ്ങൾക്ക് മൂന്ന് കിരീടവും നേടിത്തന്നത് അദ്ദേഹമാണ്.ഞാൻ എപ്പോഴും ഡി മരിയയോട് നന്ദിയുള്ളവനായിരിക്കും ‘ഇതാണ് അർജന്റീന ഗോൾകീപ്പർ പറഞ്ഞിട്ടുള്ളത്.

ഖത്തർ വേൾഡ് കപ്പിന് ശേഷം താൻ വിരമിക്കും എന്നായിരുന്നു ആദ്യം ഡി മരിയ അറിയിച്ചിരുന്നത്.പക്ഷേ വേൾഡ് കപ്പ് കിരീടം ലഭിച്ചതോടുകൂടി ആ തീരുമാനത്തിൽ നിന്നും അദ്ദേഹം പിന്മാറുകയായിരുന്നു.അടുത്ത വർഷം അമേരിക്കയിൽ വെച്ച് നടക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റിൽ ഡി മരിയ ഉണ്ടാവും.എന്നാൽ 2026 വേൾഡ് കപ്പിൽ അദ്ദേഹം കളിക്കുമോ എന്നുള്ളത് അവ്യക്തമാണ്.

Rate this post