മറ്റൊരു പ്രധാനപ്പെട്ട മത്സരത്തിന് വേണ്ടി അർജന്റീന ഇന്ന് ഇറങ്ങുകയാണ്. വേൾഡ് കപ്പിന്റെ പ്രീ ക്വാർട്ടറിൽ നടക്കുന്ന മത്സരത്തിൽ അർജന്റീനയുടെ എതിരാളികൾ ഓസ്ട്രേലിയയാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30നാണ് ഈയൊരു മത്സരം അരങ്ങേറുക. കഴിഞ്ഞ രണ്ടു മത്സരങ്ങളിലേതുപോലെതന്നെ വിജയം നിർബന്ധമായ ഒരു മത്സരമാണിത്.
ആദ്യ മത്സരത്തിൽ പരാജയപ്പെട്ടുവെങ്കിലും പിന്നീട് നടന്ന രണ്ടു മത്സരങ്ങളിലും മികച്ച വിജയം നേടിക്കൊണ്ട് ഗ്രൂപ്പ് ചാമ്പ്യന്മാരായി കൊണ്ടാണ് അർജന്റീന പ്രീ ക്വാർട്ടറിന് എത്തുന്നത്. പൊതുവേ എളുപ്പമുള്ള എതിരാളികളാണെങ്കിലും ഒരിക്കലും എഴുതിത്തള്ളാൻ കഴിയാത്ത എതിരാളികളാണ് ഓസ്ട്രേലിയ.അതുകൊണ്ടുതന്നെ ഇന്നും അർജന്റീന മികച്ച പ്രകടനം പുറത്തെടുക്കേണ്ടതുണ്ട്.
അർജന്റീനയുടെ സ്റ്റാർട്ടിങ് ഇലവനിൽ ആരൊക്കെ ഉണ്ടാവും. അതാണ് ആരാധകർക്കറിയേണ്ടത്. സൂപ്പർ താരം ഏഞ്ചൽ ഡി മരിയക്ക് ഫിറ്റ്നസ് പ്രശ്നങ്ങളുണ്ട്. അതുകൊണ്ടുതന്നെ ഇന്നലെ തനിച്ചാണ് അദ്ദേഹം പരിശീലനം നടത്തിയിട്ടുള്ളത്. ഏതായാലും ചില പൊസിഷനുകളിൽ ഇപ്പോഴും സ്കലോനിക്ക് സംശയങ്ങളുണ്ട്.
ഗോൾകീപ്പറായി കൊണ്ട് എമി മാർട്ടിനസ് തന്നെയായിരിക്കും.റൈറ്റ് വിങ് ബാക്ക് പൊസിഷനിൽ മോന്റിയേൽ,മൊളീന എന്നിവരിൽ ഒരാളായിരിക്കും.ഇടതു വിങ് ബാക്ക് പൊസിഷനിൽ അക്കൂനയായിരിക്കും. സെന്റർ ബാക്കുമാരായി കൊണ്ട് റൊമേറോ,ഓട്ടമെന്റി എന്നിവർ തന്നെയായിരിക്കും.മിഡ്‌ഫീൽഡിൽ ഡി പോൾ,മാക്ക് ആല്ലിസ്റ്റർ,എൻസോ ഫെർണാണ്ടസ് എന്നിവർ തുടരും.
Argentina eleven from training on Friday, Ángel Di María trains separately. https://t.co/ssybQr3egl pic.twitter.com/Son3UksYkW
— Mundo Albiceleste 🇦🇷 (@MundoAlbicelest) December 2, 2022
മുന്നേറ്റ നിരയിൽ ലയണൽ മെസ്സി,ജൂലിയൻ ആൽവരസ് എന്നിവർക്കൊപ്പം പപ്പു ഗോമസോ എയ്ഞ്ചൽ കോറെയയോ ഉണ്ടാവും. ഇതാണ് ഇപ്പോഴത്തെ അർജന്റീനയുടെ സാധ്യത ഇലവൻ.ഏതായാലും ഇത് ഒരിക്കൽ കൂടി നൽകുന്നു.Emiliano Martínez; Molina/Montiel, Cristian Romero, Nicolás Otamendi, Marcos Acuña; Rodrigo De Paul, Enzo Fernández, Alexis Mac Allister; Lionel Messi, Julián Álvarez and Papu Gómez/Ángel Correa.