ഇത്ര വേണ്ടായിരുന്നു ! റൊണാൾഡോയെ നാണകെടുത്തിയ സ്‌കില്ലുമായി ഡി മരിയ |Cristiano Ronaldo

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നാസറും എയ്ഞ്ചൽ ഡി മരിയയുടെ ബെൻഫിക്കയും തമ്മിലുള്ള പ്രീ-സീസൺ പോരാട്ടത്തിൽ പോർച്ചുഗീസ് ടീം സൗദി ക്ലബ്ബിനെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് കീഴടക്കിയത്. 13 വർഷത്തിന് ശേഷം ക്ലബ്ബിലേക്ക് മടങ്ങിയെത്തിയെ തന്റെ മുൻ റയൽ മാഡ്രിഡ് സഹ തരാം കൂടിയായ ഡി മരിയയുടെ മിന്നുന്ന ഗോളിൽ ബെൻഫിക്കയാണ് മത്സരത്തിലെ ആദ്യ മുന്നിലെത്തിയത്.

ഫിഫ ലോകകപ്പ് ജേതാവ് യൂറോപ്പിൽ തന്റെ കരിയർ ആരംഭിച്ച ബെൻഫിക്കയുമായി ഒരു വർഷത്തെ കരാറിൽ ഒപ്പുവച്ചു. 23 ആം മിനുട്ടിൽ എയ്ഞ്ചൽ ഡി മരിയയുടെ ഉജ്ജ്വലമായ നീക്കത്തിൽ അൽ-നാസർ പ്രതിരോധത്തെ സമർത്ഥമായി കബളിപ്പിക്കുകയും മികച്ച ലോബ്ഡ് ഫിനിഷിംങിലൂടെ പന്ത് വലയിലെത്തിച്ചു.FIFA 2022 വേൾഡ് കപ്പിലെ പോർച്ചുഗൽ ടീമിലെ സ്റ്റാർ പെർഫോമറായ ഗോൺകാലോ റാമോസിന്റെ ഇരട്ട ഗോളുകൾ സ്കോർ 3 -0 ത്തിലെത്തിച്ചു.

ഖാലിദ് അൽ ഗന്നാമിലൂടെ അൽ നാസർ ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും ഷ്ജെൽഡെറപ്പിന്റെ നാലാം ഗോൾ യൂറോപ്യൻ ടീമിന് വിജയം ഉറപ്പിച്ചു.അൽ നാസറിനെതിരെ ബെൻഫിക്കയുടെ 4-1 വിജയത്തിൽ എയ്ഞ്ചൽ ഡി മരിയ അവിശ്വസനീയമായ ഒരു ഗോൾ നേടുക മാത്രമല്ല മത്സരത്തിലെ ഏറ്റവും മനോഹരമായ ഒരു നിമിഷം ആരാധകർക്ക് സമ്മാനിക്കുകയും ചെയ്തു.മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ നിഷ്പ്രഭമാക്കിയ ഒരു സ്‌കില്ലും ഏഞ്ചൽ ഡി മരിയയുടെ ഭാഗത്തു നിന്നുമുണ്ടായി.

ആദ്യപകുതി അവസാനിക്കും മുൻപ് തന്റെ കാലിൽ നിന്നും പന്തെടുക്കാൻ വന്ന റൊണാൾഡോയെ അർജന്റീന താരം വട്ടം ചുറ്റിക്കുകയാണുണ്ടായത്. ആ ഒരു സംഭവത്തിലൂടെ ആയിരക്കണക്കിന് ആരാധകർക്ക് മുന്നിൽ തന്റെ കഴിവ് പ്രകടിപ്പിക്കുകയും തന്റെ മുൻ മാഡ്രിഡ് സഹതാരത്തിന് മറക്കാൻ ഒരു രാത്രി നൽകുകയും ചെയ്തിരിക്കുകയാണ് ഡി മരിയ.എയ്ഞ്ചൽ ഡി മരിയയുടെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും ഓൺ-ഫീൽഡ് റീയൂണിയൻ നിസ്സംശയമായും അവിസ്മരണീയമായിരുന്നു.

ഡി മരിയയുടെ മിടുക്ക് ബെൻഫിക്കയെ വിജയത്തിലേക്ക് നയിക്കുകയും ചെയ്തു. ബെൻഫിക്കയോട് മിഡിൽ ഈസ്റ്റ് ക്ലബ്ബിന്റെ തുടർച്ചയായ രണ്ടാം തോൽവിയായിരുന്നു, അവർ അടുത്തിടെ ലാ ലിഗ ടീമായ സെൽറ്റ വിഗോയോട് അഞ്ചു ഗോളിന് പരാജയപ്പെട്ടിരുന്നു.റൊണാൾഡോയും അൽ-നാസർ ടീമംഗങ്ങളും ജൂലൈ 25 ന് ലീഗ് 1 ഹെവിവെയ്റ്റ്‌സ് പാരീസ് സെന്റ് ജെർമെയ്‌നെതിരെ ഇറങ്ങും.