ആരെ പരിശീലിപ്പിക്കാനാണ് ഇഷ്ടം? മനസ്സുതുറന്ന് സിമിയോണി..

അത്ലറ്റിക്കോ മാഡ്രിഡിനെ യൂറോപ്പിൽ മുൻനിര ക്ലബ്ബുകളിലേക്ക് എത്തിച്ച പരിശീലകനാണ് അർജന്റീനക്കാരൻ സിമിയോണി.Cadena SER നു നൽകിയ അഭിമുഖത്തിൽ സിമിയോണി ചില കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.താൻ പരിശീലിപ്പിച്ചതിൽ ഏറ്റവും മികച്ച താരം ഗ്രീസ്മാൻ ആണെന്ന് പറഞ്ഞ സിമിയോണി തന്റെ മാഡ്രിഡിലെ പിൻഗാമി ആരായിരിക്കണം എന്ന് ആഗ്രഹവും വെളിപ്പെടുത്തി.

തന്റെ പിൻഗാമിയായി അത്ലറ്റിക്കോ മാഡ്രിഡിലേക്ക് വരേണ്ട പരിശീലകനെയും ഏതൊക്കെ താരത്തെ പരിശീലിപ്പിക്കാനാണ് തനിക്ക് ഇഷ്ടമെന്നും വ്യക്തമാക്കിയിരിക്കുകയാണ് സിമിയോണി. ലിവർപൂൾ പരിശീലകൻ യുർഗൻ ക്ലോപ്പ്, റയൽ മാഡ്രിഡ് പരിശീലകൻ ആൻസിലോട്ടി,ചെൽസി പരിശീലകൻ പൊചെട്ടിനോ എന്നീ മൂന്ന് പരിശീലകരെയാണ് തനിക്ക് പകരക്കാരനായി അദ്ദേഹം നിർദ്ദേശിക്കുന്നത്.

റയൽ മാഡ്രിഡ് പരിശീലകനുമായി ഇതിനു മുൻപ് ആൻസിലോട്ടി സൗഹൃദപരമായ സംഭാഷണങ്ങൾ നടത്തിയിട്ടുണ്ട്, പൊച്ചേട്ടിനോയെ അർജന്റീനക്കാരൻ എന്ന നിലയിലും പരിഗണിച്ചപ്പോൾ അപ്രതീക്ഷിതമായിട്ടായിരുന്നു ക്ലോപ്പിന്റെ പേര് അദ്ദേഹം പറഞ്ഞത്.2020 ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ അത്‌ലറ്റികോ മാഡ്രിഡിനെ പുറത്താക്കിയ ശേഷം ലിവർപൂൾ പരിശീലകനെ അദ്ദേഹം വിമർശിച്ചിരുന്നു. എങ്കിലും അത്‌ലറ്റികോ മാഡ്രിഡിന് വേണ്ടി യോജിച്ച പരിശീലകനാണ് ക്ളോപ്പ് എന്ന് വ്യക്തമാക്കിയിരിക്കുകയാണ് അർജന്റീനക്കാരൻ സിമിയോണി.

ഏതൊക്കെ താരങ്ങളെയാണ് പരിശീലിപ്പിക്കാൻ ആഗ്രഹിക്കുന്നത് എന്ന ചോദ്യത്തിന് ആരെയും വിഷമിപ്പിക്കാത്ത തരത്തിലുള്ള മറുപടിയാണ് അദ്ദേഹം നൽകിയത്. തീർച്ചയായും ലയണൽ മെസ്സി ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരെ പരിശീലിപ്പിക്കാൻ ആഗ്രഹമുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അത്‌ലറ്റികോ മാഡ്രിഡ് പരിശീലകൻ.

അത്‌ലറ്റികോ മാഡ്രിഡുമായി സിമിയോണി തന്റെ കരാർ മൂന്നുവർഷത്തേക്ക് കൂടി പുതുക്കിയിട്ടുണ്ട്. നിലവിൽ അത്‌ലറ്റികോ മാഡ്രിഡ് 12 മത്സരങ്ങളിൽ 28 പോയിന്റുകളുമായി ലാലിഗ പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്തുണ്ട്. ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് സ്റ്റേജിൽ നാലു മത്സരങ്ങൾ പിന്നിടുമ്പോൾ തോൽവി എന്തെന്നറിയാതെ എട്ടു പോയിന്റുകളോടെ ഒന്നാം സ്ഥാനത്താണ് അത്ലറ്റിക്കൊ.