കേരള ബ്ലാസ്റ്റേഴ്സിലും ഒരു ക്രിസ്ത്യാനോ റൊണാൾഡോയുണ്ട്, വെളിപ്പെടുത്തലുമായി ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന്റെ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തുള്ള കേരള ബ്ലാസ്റ്റേഴ്സ് എഫ്സി തങ്ങളുടെ ഈ വർഷത്തിലെ ആദ്യത്തെ ഹോം മത്സരത്തിനു വേണ്ടി തയ്യാറെടുക്കുകയാണ്. തിങ്കളാഴ്ച വൈകിട്ട് 7 30ന് കൊച്ചിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് എതിരാളികളായി വരുന്നത് ഇന്ത്യൻ സൂപ്പർ ലീഗിൽ അരങ്ങേറ്റം കുറിച്ച പഞ്ചാബ് എഫ്സിയാണ്.

കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ അടുത്ത ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിനു മുൻപായി സംസാരിച്ച കേരള ബ്ലാസ്റ്റേഴ്സിന്റെ നമ്പർ വൺ ഗോൾകീപ്പറായ മലയാളി താരം സച്ചിൻ സുരേഷ് കേരള ബ്ലാസ്റ്റേഴ്സ് ടീമിലെ ക്രിസ്ത്യാനോ റൊണാൾഡോ ആരാണെന്ന് വെളിപ്പെടുത്തി. കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ വിദേശ താരമായ ദിമിത്രിയോസിന് ലോകഫുട്ബോൾ സൂപ്പർ താരമായ ക്രിസ്ത്യാനോ റൊണാൾഡോയെ പോലെയുള്ള മെന്റാലിറ്റി ആണെന്നാണ് സച്ചിൻ സുരേഷ് ഈയിടെ നടന്ന ഒരു ഇന്റർവ്യൂവിൽ അഭിപ്രായപ്പെട്ടത്.

“ദിമിത്രിയോസിന്റെ മെന്റാലിറ്റി ക്രിസ്റ്റ്യാനോ റൊണാൾഡോയെ പോലെയാണ്, അദ്ദേഹത്തിനു എല്ലാ മത്സരങ്ങളിലും ഗോളുകൾ സ്കോർ ചെയ്യണം, അതിന് വേണ്ടിയുള്ള എല്ലാ കാര്യങ്ങളും ദിമിത്രിയോസ് മത്സരങ്ങളിൽ ചെയ്യും.” – കേരള ബ്ലാസ്റ്റേഴ്സിന്റെ വിദേശ താരമായി ദിമിത്രിയോസ് ഡയമന്റാകോസിനെ കുറിച്ച് ബ്ലാസ്റ്റേഴ്സിന്റെ മലയാളി ഗോൾകീപ്പറായ സച്ചിൻ സുരേഷ് പറഞ്ഞ വാക്കുകളാണിത്.

സൂപ്പർ കപ്പിലും ഇന്ത്യൻ സൂപ്പർ ലീഗിനുമായി കഴിഞ്ഞ മൂന്നു മത്സരങ്ങളിൽ പരാജയം രുചിച്ച കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് വിജയവഴിയിൽ തിരിച്ചെത്തുവാൻ ലഭിച്ച മികച്ച അവസരമാണ് പഞ്ചാബ് എഫ്സിക്കെതിരായ ഹോം മത്സരം. ഇന്ത്യൻ സൂപ്പർ ലീഗ് പോയിന്റ് ടേബിളിൽ പതിനൊന്നാം സ്ഥാനത്തുള്ള പഞ്ചാബ് എഫ്സിക്കെതിരെ അനായാസമായ വിജയമാണ് കൊമ്പൻമാർ സ്വന്തം ആരാധകർക്ക് മുന്നിൽ വെച്ച് ലക്ഷ്യമാക്കുന്നത്.

Rate this post