ഡയാസിനും ദിമിത്രിയോസിനും ഓഫർ നൽകിയിട്ടില്ലെന്ന് മാർക്കസ്, വിദേശസൈനിങ് ഉണ്ടാവുമെന്ന് ഉറപ്പാണ്.

വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയ്ക്ക് മുമ്പായി നിരവധി ട്രാൻസ്ഫർ വാർത്തകളും അപ്ഡേറ്റുകളും ആണ് നിലവിൽ പുറത്തുവരുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിലെ സൂപ്പർ താരങ്ങളുടെ കൈമാറ്റങ്ങൾ സംബന്ധിച്ച് നിരവധി ട്രാൻസ്ഫർ അപ്ഡേറ്റുകൾ ഐഎസ്എൽ ആരാധകർക്കിടയിലും ബ്ലാസ്റ്റേഴ്സ് ആരാധകർക്കിടയിലും ചർച്ചയാവുന്നുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്ന ട്രാൻസ്ഫർ റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്സ് താരമായ ദിമിത്രിയോസ് ഡയമന്റാകോസിനെ സ്വന്തമാക്കാൻ കൊൽക്കത്ത ക്ലബ്ബായ ഈസ്റ്റ് ബംഗാൾ ഓഫർ നൽകി മുന്നോട്ടു വന്നിട്ടുണ്ട്. ദിമിത്രിയോസിനെ സ്വന്തമാക്കാൻ കഴിഞ്ഞില്ലെങ്കിൽ മുംബൈ സിറ്റി താരമായ പെരേര ഡയസിനെ സ്വന്തമാക്കാൻ നീങ്ങിയെക്കുമെന്നും റിപ്പോർട്ടുകളിൽ പറയുന്നുണ്ട്.
Since there’s some confusion over my previous tweet on East Bengal, here’s to make things clear. East Bengal’s link with Madih Talal is correct, but Dimitrios Diamantakos and Jorge Pereyra Diaz are way off the mark. Hope this clears the air.#IndianFootball #ISL
— Marcus Mergulhao (@MarcusMergulhao) March 27, 2024
കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് വേണ്ടി തകർപ്പൻ പ്രകടനം കാഴ്ചവെക്കുന്ന ദിമിത്രിയോസിന്റെ സാലറി കൂട്ടി പുതിയ ഓഫർ നൽകണമെന്ന ആവശ്യം ബ്ലാസ്റ്റേഴ്സ് തള്ളിയതോടെയാണ് മറ്റു ക്ലബ്ബുകളിലേക്കുള്ള ദിമിത്രിയോസിന്റെ സാധ്യതകൾ തുറക്കുന്നത്. ഈസ്റ്റ് ബംഗാളിന് കൂടാതെ മറ്റു ചില ഐഎസ്എൽ ക്ലബ്ബുകളും താരത്തിന് സ്വന്തമാക്കാൻ രംഗത്തുണ്ട്.
അതേസമയം ഗോവയിൽ നിന്നുള്ള മാധ്യമപ്രവർത്തകനായ മാർകസ് പറയുന്നത് പെരേര ഡയസ്, ദിമിത്രിയോസ് എന്നീ താരങ്ങളെ സ്വന്തമാക്കാൻ ഈസ്റ്റ് ബംഗാൾ ഓഫർ നൽകിയിട്ടില്ല എന്നാണ്. പക്ഷെ മുന്നേറ്റ നിരയിലേക്ക് വിദേശ സൈനിങ് നടത്തുവാനുള്ള നീക്കങ്ങൾ ഈസ്റ്റ് ബംഗാളിന്റെ ഭാഗത്തുനിന്നും ഉണ്ടാവുന്നുണ്ടെന്നും മാർകസ് പറഞ്ഞു.